facebook pixel
chevron_right Business
transparent
തൊഴിലാളികൾ സമരം ചെയ്ത ദിവസങ്ങൾക്ക് ശമ്പളം നൽകേണ്ടതുണ്ടോ?
തൊഴിലാളികൾ പണിമുടക്ക് സമരങ്ങളിലേർപ്പെട്ടാൽ ആ ദിവസങ്ങൾക്ക് വേതനം നൽകേണ്ടതുണ്ടോ എന്ന തർക്കം വിവിധ കോടതികൾ പരിഗണിച്ചിട്ടുള്ളതാണ്. പക്ഷേ, താഴെപ്പറയുന്ന കേസുകളിൽ സുപ്രീം കോടതിയിൽ നിന്ന് തന്നെ ഉണ്ടായിട്ടുള്ള വിധികൾ പരസ്പര വിരുദ്ധമായിരുന്നു. ചൂരാകുളം ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് Vs തൊഴിലാളികൾ (1969) 1 എസ്.സി.ആർ. 931- മൂന്നംഗ ബെഞ്ച് 2. ക്രോപ്റ്റൺ ഗ്രീവ്സ് പ്രൈവറ്റ് ലിമിറ്റഡ് Vs തൊഴിലാളികൾ (1978) എസ്.സി.സി. 155 - രണ്ടംഗ ബെഞ്ച്. ബാങ്ക് ഓഫ് ഇന്ത്യ Vs ടി. 744 - രണ്ടംഗ ബെഞ്ച്. തൊഴിലാളികൾക്ക് സമര ദിവസങ്ങളിൽ വേതനത്തിനുള്ള അർഹത കൈവരിക്കണമെങ്കിൽ സമരം നിയമാനുസൃതവും ന്യായീകരിക്കത്തക്കതും ആയിരിക്കേണ്ടതുണ്ട് എന്ന നിലപാടാണു മുകളിൽ പറഞ്ഞ ആദ്യത്തെ രണ്ടു കേസുകളിലും സുപ്രീം കോടതി കൈക്കൊണ്ടത്.
ഒരു ഒന്നൊന്നര സിഎഫ്ഒ
കൊച്ചി ∙ ബിസിനസ് രംഗത്ത് അതിവേഗത്തിൽ സ്വീകാര്യത നേടിവരുന്ന പ്രവണതകളിലൊന്നായിരിക്കുന്നു ചീഫ് ഫിനാൻഷ്യൽ ഓഫിസർ തസ്‌തികയുടെ പങ്കിടൽ. ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെയും സേവനദാതാക്കളുടെയും പിന്തുണയിലാണു 'ഷെയേഡ് സിഎഫ് ഒ സർവീസസ്' വ്യാപകമാകുന്നത്. പല സംരംഭങ്ങൾക്കും മുഴുവൻ സമയ സിഎഫ്‌ഒ ആവശ്യമില്ലെന്നതുകൊണ്ട് അവ താൽപര്യപ്പെടുന്നതു ഷെയേഡ് സർവീസാണ്. യോഗ്യരും അതേസമയം സംരംഭത്തിനു സമ്മതരുമായവരെ കണ്ടെത്തുന്നതിലെ പ്രയാസങ്ങളും ഷെയേഡ് സർവീസിനു പ്രസക്‌തി വർധിപ്പിക്കുന്നു. ഇക്കാരണങ്ങളാലാണു ഷെയേഡ് സിഎഫ്‌ഒ സേവനങ്ങൾക്കായി സ്‌ഥാപനങ്ങൾതന്നെ നിലവിൽവരുന്നത്. സിഎഫ്‌ഒ സേവനങ്ങൾ പങ്കുവയ്‌ക്കുന്ന സ്‌ഥാപനങ്ങൾ മുംബൈയിലും ബെംഗളൂരിലുമൊക്കെ മുമ്പുതന്നെ രംഗപ്രവേശം ചെയ്യുകയുണ്ടായി. അവയുടെ മാതൃകയിലാണു കേരളത്തിലും സേവനദാതാക്കൾ രംഗത്തുവരുന്നത്.
കളനാശിനി സാന്നിധ്യം: പയർ വർഗങ്ങളുടെ പരിശോധന കർശനമാക്കും
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പരിപ്പ്, പയറു വർഗങ്ങളിൽ കളനാശിനി സാന്നിധ്യം ഉണ്ടെന്ന പരാതിയെത്തുടർന്നു പരിശോധന കർശനമാക്കാൻ ഭക്ഷ്യ ഗുണനിലവാര നിരീക്ഷകരായ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദേശം. വിഷാംശരഹിതമായ പയർ - പരിപ്പു വർഗങ്ങൾ രാജ്യത്തു ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നടപടി. മറ്റു സ്ഥിരം പരിശോധനകൾക്കൊപ്പം ബീൻസ്, പരിപ്പ്, സോയ ബീൻസ്, കടല എന്നിവയിൽ കളനാശിനിയായ ഗ്ലൈഫോസേറ്റ് സാന്നിധ്യം ഉണ്ടോയെന്നും കൂടി പരിശോധിക്കണമെന്നാണു നിർദേശം. കേരളത്തിൽ കൊച്ചി വഴിയാണു പയർ വർഗങ്ങളുടെ ഇറക്കുമതി. ഓസ്ട്രേലിയ, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണു പ്രധാനമായും ഇന്ത്യയിലേക്കു പയർ - പരിപ്പു വർഗങ്ങൾ ഇറക്കുമതി ചെയ്യുന്നത്. എഫ്എസ്എസ്എഐയ്ക്കു കീഴിലുള്ള ഇറക്കുമതി വിഭാഗം ഇനി മുതൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ചരക്കുകളിൽ നിരീക്ഷണവും പരിശോധനയും കർശനമാക്കും.
വീട്ടിൽ തിയറ്റർ ഒരുക്കുമ്പോൾ
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയും മറ്റും ആസ്വദിക്കാൻ ഹോം തിയറ്റർ ഒരുക്കുന്നവർ ഏറെ. സാധാരണ സ്റ്റീരിയോ സംവിധാനങ്ങളെക്കാൾ വ്യക്തതയോടു കൂടി ഓരോ ചെറിയ ശബ്ദവും ആസ്വദിക്കാൻ സാധിക്കും. ഹോം തിയറ്ററുകൾ വാങ്ങുമ്പോൾ ദാ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചോളൂ: ∙ ഹോം തിയറ്ററിലെ ഏറ്റവും പ്രധാനപ്പെട്ടതു ചാനലാണ്. പല വ്യത്യസ്തമായ ചാനലുകൾ ലഭ്യമാണ്. 2.1, 5.1, 7.1 എന്നിവ വിപണിയിലുണ്ട്. ഇതിൽ ആദ്യത്തെ അക്കം സ്പീക്കറുകളുടെ എണ്ണത്തെയാണു സൂചിപ്പിക്കുന്നത്. '.1' എന്നതു സബ് വൂഫറിനെയും. സബ് വൂഫറുകൾ ഏറെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞ ഫ്രീക്വൻസിയിലുള്ള എന്നാൽ വളരെ ശക്തമായ ശബ്ദങ്ങൾക്കു വേണ്ടിയുള്ളതാണിവ. ഉദാഹരണത്തിനു ജാസ്, ബ്ലൂസ്, ക്ലാസിക്കൽ ഗാനങ്ങൾ കേൾക്കുമ്പോൾ കുറഞ്ഞ ബാസിലുള്ള ശബ്ദം മിക്ക സ്പീക്കറുകൾക്കും നൽകാൻ സാധിക്കില്ല.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് vs ബാങ്ക് സ്ഥിരനിക്ഷേപം
സമ്പത്തു കാലത്തു തൈ വച്ചാൽ ആപത്തുകാലത്ത് ഉപകരിക്കുമെന്നാണു പഴമൊഴി. നിക്ഷേപത്തിന്റെ കാര്യത്തിലും ഇതു നൂറു ശതമാനം സത്യം. നിക്ഷേപങ്ങൾ പലതുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിതമായ നിക്ഷേപമാണു ലക്ഷ്യമെങ്കിൽ തിരഞ്ഞെടുക്കാവുന്ന രണ്ട് സാധ്യതകളാണു കേന്ദ്ര സർക്കാരിന്റെ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ബാങ്കുകളുടെ സ്ഥിരനിക്ഷേപം എന്നിവ. വിപണിയിലെ റിസ്കുകൾ ഒഴിവാക്കി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കു തിരഞ്ഞെടുക്കാവുന്ന ഈ രീതികളെ താരതമ്യപ്പെടുത്തി നോക്കാം. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) ∙ കേന്ദ്ര സർക്കാരിന്റെ ജനകീയ നിക്ഷേപ പദ്ധതിയാണിത്. ബാങ്കുകളിൽ പ്രത്യേക പിപിഎഫ് അക്കൗണ്ട് തുടങ്ങി പണം നിക്ഷേപിക്കാം. ഒരാൾക്ക് ഒന്നിൽ കൂടുതൽ പിപിഎഫ് അക്കൗണ്ട് അനുവദിക്കില്ല. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ നിരക്ക്. ∙ സാമ്പത്തിക വർഷം ഏറ്റവും കുറഞ്ഞത് 500 രൂപയും പരമാവധി ഒന്നര ലക്ഷം രൂപയും നിക്ഷേപിക്കാം.
ജിഎസ്ടി ടിഡിഎസ് ആർക്കു ബാധകം
2018 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന ജിഎസ്ടി നിയമപ്രകാരമുള്ള ടിഡിഎസ് എല്ലാവർക്കും ബാധകമാണോ? ആർക്കൊക്കെയാണ് ഈ നിയമം ബാധകമാവുക? ∙ സിജിഎസ്ടി/എസ്ജിഎസ്ടി 51-ാം വകുപ്പ് പ്രകാരം താഴെ പറയുന്നവർക്കു മാത്രമേ സ്രോതസ്സിൽ ജിഎസ്ടി പിടിക്കാൻ ബാധ്യതയുള്ളു. (1) കേന്ദ്ര / സംസ്ഥാന സർക്കാർ ഡിപ്പാർട്ട്മെന്റുകളും എസ്റ്റാബ്ലിഷ്മെന്റുകളും (2) ലോക്കൽ അതോറിറ്റികൾ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ) (3) ഗവൺമെന്റ് ഏജൻസികൾ 33/2017, 50/2018 -സിജിഎസ്ടി വിജ്ഞാപനങ്ങളിലൂടെ നോട്ടിഫൈ ചെയ്തവർ - അതായത് (4) പാർലമെന്റ് അഥവാ സംസ്ഥാന നിയമസഭ നിർമിച്ച നിയമത്തിലൂടെ രൂപീകരിച്ച അല്ലെങ്കിൽ സർക്കാർ രൂപീകരിച്ച അതോറിറ്റി, ബോർഡ്, മറ്റ് ബോഡികൾ.
ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്താനായി കാർഡ് ക്ലോസ് ചെയ്താൽ
ഭവന വായ്പയെടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തിയശേഷം അപേക്ഷിച്ചിട്ടേ കാര്യമുള്ളൂവെന്നു മാനേജർ പറഞ്ഞു. എനിക്കു 3 ക്രെഡിറ്റ് കാർഡുണ്ട്. അത്യാവശ്യ റോളിങ് നടത്തുന്നത് ഇവ ഉപയോഗിച്ചാണ്. ചിലപ്പോഴൊക്കെ പണമടയ്ക്കാൻ വിട്ടുപോകാറുണ്ട.് കാർഡ് ബ്ലോക്കാകുമ്പോൾ പണമടച്ച് വീണ്ടും ഉപയോഗിക്കും. കാർഡിൽ രണ്ടെണ്ണം ക്ലോസ് ചെയ്താൽ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുമോ? ∙ക്രെഡിറ്റ് സ്‌കോർ കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ഘടകങ്ങളിൽ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിഷയങ്ങൾ മാത്രമല്ല ഉൾക്കൊള്ളിച്ചിട്ടുള്ളത്. അടയ്ക്കാൻ ബാക്കി നിൽക്കുന്ന പണം പൂർണമായും തിരിച്ചടച്ച് ക്രെഡിറ്റ് കാർഡ് സറണ്ടർ ചെയ്യുമ്പോൾ സംഭവിക്കുന്നതെന്താണെന്ന് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. ഓൾഡ് ഈസ് ഗോൾഡ് വളരെ നേരത്തേ എടുത്തിട്ടുള്ള ക്രെഡിറ്റ് കാർഡുകളുടെ വിവരങ്ങൾ ക്രെഡിറ്റ് സ്‌കോറിൽ ഓരോരുത്തരുടെയും ക്രെഡിറ്റ് ഹിസ്റ്ററിയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
ബാങ്ക് ഓഹരികൾ ശക്തി നേടും
കഴിഞ്ഞയാഴ്ച ഓഹരി സൂചിക നിഫ്റ്റി തൊട്ടുമുൻപത്തെ ആഴ്ചയിലെക്കാൾ 1.61% താഴ്ന്നു. എണ്ണവിലയും രൂപയുടെ മൂല്യവും കുറെയൊക്കെ സ്ഥിരത നേടിയെങ്കിലും റിലയൻസിന്റെ ലാഭക്കണക്ക് പ്രതീക്ഷിച്ചത്ര ഉയരാത്തത്, ആഗോള വിപണികളിൽനിന്നുള്ള അശുഭ വാർത്തകൾ, എൻബിഎഫ്സി പ്രതിസന്ധി, എച്ച് 1ബി വീസ പ്രശ്നം തുടങ്ങിയ കാരണങ്ങൾ പ്രതികൂലമായി. ഓരോ വിഭാഗങ്ങളായി നോക്കിയാൽ എഫ്എംസിജി, ഫാർമ എന്നിവ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഈയാഴ്ച എൻബിഎഫ്സി, എഫ്എംസിജി, എണ്ണ-പ്രകൃതിവാതകം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികൾ പ്രത്യേക ശ്രദ്ധ തേടുന്നു. ബാങ്കുകളുടെ വായ്പാവിതരണത്തിൽ വർധന ദൃശ്യമാണ്. സെപ്റ്റംബർ 28ന് അവസാന രണ്ടാഴ്ചയിലെ വായ്പാസ്ഥിതി മുൻകൊല്ലം ഇതേ കാലയളവിലെക്കാൾ 12.2% ഉയരെയാണ്. ശ്രദ്ധേയമായ സംഗതി, ഈ വളർച്ചയിൽ വലിയ പങ്കും സ്വകാര്യമേഖലാ ബാങ്കുകളുടെ സംഭാവനയാണെന്നതാണ്. റീട്ടെയ്ൽ, സേവന മേഖലകളിലെ വായ്പാവിതരണമാണു മികച്ച വളർച്ച നേടിയിട്ടുള്ളത്- യഥാക്രമം 18%, 27%.
ഡൽഹിയിൽ വീണ്ടും കേരള ഹൗസ്; ഇതു കേരളത്തിൽനിന്നു നേരിട്ടെത്തിയത്
ന്യൂഡൽഹി ∙ 300 വർഷം പഴക്കമുള്ള ഒരു വീട് പത്തനംതിട്ട മേപ്രാലിൽനിന്നു വണ്ടി കയറി ഡൽഹിയിലെത്തി; സുഖമായിരിക്കുന്നു. ആദ്യകാഴ്ചയിൽ തന്നെ അനുരാഗം തോന്നിയ പഴയ തറവാടു വീടിനെ സ്വന്തമാക്കിയതു ഡൽഹി സ്വദേശിയായ പ്രശസ്ത ആർക്കിടെക്റ്റ് പ്രദീപ് സച്ച്ദേവ. ഒരു ദേശത്തിന്റെ ചരിത്രമാണു കൂടുവിട്ടു ഡൽഹിയിലെത്തിയത്. ജോർജ് ഉമ്മൻ എന്ന സുഹൃത്തിൽ നിന്നു സ്വന്തമാക്കിയ മേട ഇന്നു ഡൽഹി അതിർത്തിയിലെ സർദാന എന്ന ഗ്രാമത്തിൽ തലയുയർത്തി നിൽക്കുന്നു, പഴയതിലും പ്രതാപത്തോടെ. പത്തനംതിട്ട മേപ്രാലിൽ ഉണ്ടായിരുന്ന വീട്. മേപ്രാലിൽ പുഴയോടു ചേർന്നുള്ള രണ്ടുനില തറവാട് ജോർജ് ഉമ്മനു പരമ്പരാഗതമായി കൈവശം വന്നു ചേർന്നതാണ്, 16-ാം വയസിൽ. കുടുംബവീട് ഇളയമകനു ലഭിക്കുന്ന നിയമമായിരുന്നു വഴികാട്ടി. ചെറുപ്പത്തിൽ ഡൽഹിയിലേക്കും പിന്നീടു യുഎസിലേക്കും ജീവിതം പറിച്ചു നട്ട ഇദ്ദേഹം വീട്ടിലെത്തിയതു വളരെ ചുരുക്കം സമയങ്ങളിൽ മാത്രം.
സാന്ത്വന പരിചരണം: പോകാനേറെ ദൂരം
ഫലപ്രദമായ ചികിൽസാ സൗകര്യങ്ങൾ ലഭ്യമാവുമ്പോൾ രോഗത്തെ അതിജീവിക്കുക എന്നത് ഇന്ന് വലിയ കാര്യമല്ല. പക്ഷെ, അതിജീവനത്തിനു ശേഷം രോഗിയും കുടുംബവും നേരിടുന്ന ശാരീരികവും സാമൂഹികവും മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾക്ക് പരിഹാരം ഇനിയും ഏറെ അകലെയാണ്. രോഗിക്ക് ഒട്ടൊക്കെ ആശ്വാസമേകുന്നതാണ് പാലിയേറ്റിവ് കെയർ അഥവാ സാന്ത്വന പരിചരണത്തിന്റെ തത്വശാസ്ത്രം. രോഗത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രത്യേകിച്ച് കാൻസർ ചികിത്സയിൽ പാലിയേറ്റിവ് കെയറും അക്യൂട്ട് കെയറും സംയോജിപ്പിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാവൂ. ∙ ഇന്ത്യൻ സാഹചര്യം വികസ്വര രാജ്യങ്ങളിൽ പാലിയേറ്റിവ് കെയർ മറ്റ് തെറപ്പികളുമായി സംയോജിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്ക് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. 1980-കളുടെ മധ്യത്തിലാണ് പാലിയേറ്റിവ് കെയർ ഇന്ത്യയിൽ വികസിച്ചു തുടങ്ങിയത്. ഇന്ത്യയിൽ 25 ലക്ഷത്തോളം കാൻസർ രോഗികളുണ്ട്. എല്ലാ വർഷവും 2 ലക്ഷം പേരിൽ പുതിയതായി കാൻസർ രോഗം കണ്ടെത്തുന്നു.
എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ നഗരങ്ങളിലേക്ക്
പൊതുമേഖലയിലെ, നിരക്കു കുറഞ്ഞ വിമാനക്കമ്പനിയായ എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്കു ചിറകു വിരിക്കുന്നു. 28ന് ആരംഭിക്കുന്ന ശൈത്യകാല പട്ടികയിൽ ബെംഗളൂരു, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നാണ് എയർഇന്ത്യ എക്സ്പ്രസ് പുതുതായി സർവീസുകൾ തുടങ്ങുന്നത്. എക്സ്പ്രസ് സർവീസ് ആരംഭിക്കുന്ന രാജ്യത്തെ പതിനെട്ടാമത്തെ നഗരമാണ് ബെംഗളൂരു. ബെംഗളൂരുവിൽനിന്നു സിംഗപ്പൂരിലേക്കാണ് എക്സ്പ്രസിന്റെ ആദ്യസർവീസ്. ആഴ്ചയിൽ നാലു ദിവസമാണ് ബെംഗളൂരു-സിംഗപ്പൂർ സർവീസ്. സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയാണ് എയർഇന്ത്യ എക്സ്പ്രസ്. ആഴ്ചയിൽ 36 സർവീസുകളാണ് കൊച്ചിയിൽ നിന്നും ഉണ്ടായിരുന്ന മൂന്ന് പ്രതിവാര സർവീസുകൾ ശൈത്യകാല പട്ടികയിൽ ദിവസേനയാക്കിയിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള സർവീസുകൾ നിലവിലുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മധുര വഴിയായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ പുതിയ സർവീസുകൾ തുടങ്ങുന്നത് ബെംഗളൂരു വഴിയായിരിക്കും. കൊച്ചിയിൽനിന്നു വിമാനം പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.
ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യക്ക്‌ ഒൻപതാം സ്ഥാനം
ലോകത്തിലെ ഏറ്റവും ബ്രാൻഡ് മൂല്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യയും. പട്ടികയിൽ ഒമ്പതാമതാണ് ഇക്കുറി ഇന്ത്യയുടെ സ്ഥാനം. കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺസൾട്ടിങ് കമ്പനിയായ ബ്രാൻഡ് ഫിനാൻസിന്റെ വാർഷിക നേഷൻ ബ്രാൻഡ്സ് റിപ്പോർട്ടിലാണ് ഇന്ത്യ ഇടം നേടിയത്. ജി.ഡി.പി., ഉപഭോക്തൃ വിൽപ്പന തുടങ്ങിയ ഘടകങ്ങൾ മുൻ നിർത്തിയാണ് രാജ്യങ്ങളുടെ ബ്രാൻഡ് മൂല്യം കമ്പനി നിശ്ചയിക്കുന്നത്. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാൻഡ് മൂല്യം. 25,89,900 കോടി ഡോളറാണ് യു.എസിന്റെ ബ്രാൻഡ് മൂല്യം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് 23 ശതമാനമാണ് യു.എസിന്റെ ബ്രാൻഡ് മൂല്യം ഇക്കുറി ഉയർന്നത്. 12,77,900 കോടി ഡോളറാണ് ചൈനയുടെ ബ്രാൻഡ് മൂല്യം. 25 ശതമാനമാണ് ചൈനയുടെ ബ്രാൻഡ് മൂല്യത്തിലെ വർധന. ബ്രാൻഡ് മൂല്യത്തിൽ ഏറ്റവും അധികം വളർച്ചയുണ്ടായ രാജ്യം ജർമനിയാണ്. മൂന്നാം സ്ഥാനത്താണ് പട്ടികയിൽ ജർമനി.
സ്വർണവില 32,270 രൂപയായി വർദ്ധിച്ചു
മികച്ച വില്‌പനയിൽ രാജ്യത്ത് സ്വർണവിലയിൽ വർദ്ധനവ്. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ ഇന്നലെ പത്തു ഗ്രാമിന് 45 രൂപ വർദ്ധിച്ച് വില 32,270 രൂപയായി. കഴിഞ്ഞ രണ്ടര വർഷത്തെ ഉയർന്ന വിലയാണിത്. ദസറ, ദീപാവലി ആഘോഷങ്ങൾക്ക് പുറമേ വിവാഹ സീസൺ കൂടിയായതിനാൽ ഉത്തരേന്ത്യയിൽ സ്വർണത്തിന് കനത്ത ഡിമാൻഡുണ്ട്. വ്യാപാര സീസണായതിനാൽ കേരളത്തിലും മികച്ച വിൽപ്പന നടക്കുന്നുണ്ട്. പവന് 23,600 രൂപയാണ് കേരളത്തിൽ വില. ഗ്രാം വില 2,950 രൂപ. കഴിഞ്ഞയാഴ്ച്ച ഗ്രാം വില 2,960 രൂപവരെയും പവൻവില 23,680 രൂപവരെയും ഉയർന്നിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഗ്രാം വില 3,000 രൂപയ്‌ക്ക് മുകളിലാണ്. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച, ഇറക്കുമതിച്ചെലവിലെ വർദ്ധന എന്നിവയും സ്വർണവില വർദ്ധനയ്ക്ക് കാരണം ആയിട്ടുണ്ട്. എന്നാൽ, ഉത്സവകാല വില്‌പനയെ വിലക്കുതിപ്പ് ബാധിച്ചിട്ടില്ല.
ഡെൻ, ഹാത്ത്-വേ കമ്പനികളിൽ പങ്കാളിത്തം; കേബിൾ സേവനം വിപുലപ്പെടുത്തി റിലയൻസ്
കൊച്ചി ∙ റിലയൻസിന്റെ ഡിജിറ്റൽ കേബിൾ സേവനം 5 കോടി വീടുകളിലേക്ക്. ജിയോ ഗിഗാ ഫൈബർ, ജിയോ സ്മാർട് ഹോം സോല്യുഷൻസ് എന്നിവയുടെ ഡിജിറ്റൽ സേവനം കേബിൾ ശൃംഖലയിലൂടെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഡെൻ നെറ്റ്‌വർക്ക്, ഹാത്ത്-വേ കേബിൾ ആൻഡ് ഡേറ്റാകോം എന്നീ കമ്പനികളിൽ റിലയൻസ് ഇൻഡസ്ട്രീസ് പങ്കാളിത്തം നേടി. ഡെൻ, ഹാത്ത്-വേ കമ്പനികൾ നിലവിൽ കേബിൾ സേവനം നൽകുന്ന 750 നഗരങ്ങളിലെ 2.4 കോടി വീടുകളിൽ ഇനി മുതൽ ജിയോ ജിഗാഫൈബർ, ജിയോ സ്മാർട് ഹോം സൊല്യൂഷൻസ് സംവിധാനങ്ങളിലൂടെ കേബിൾ സേവനങ്ങൾ നൽകാൻ ഇരു കമ്പനികളുമായും റിലയൻസ് പങ്കാളിത്തമുറപ്പാക്കും. ഡെൻ നെറ്റ്‌വർക്കിന്റെ 66% ഓഹരി 2045 കോടി രൂപയ്ക്കു റിലയൻസ് ലിമിറ്റഡ് സ്വന്തമാക്കി. 2940 കോടി രൂപയ്ക്കാണ് ഹാത്ത്-വേ കേബിൾ ആൻഡ് ഡാറ്റാകോമിന്റെ 51.3% ഓഹരികൾ വാങ്ങിയത്.
ചൈന: വളർച്ച ഒൻപതു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിൽ
യുഎസ് വ്യാപാര യുദ്ധവും സർക്കാരിന്റെ കടബാധ്യതയും ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്കു തിരിച്ചടി നൽകി. ജൂലൈ - സെപ്റ്റംബർ കാലയളവിൽ 6.5% വളർച്ച മാത്രമാണു നേടിയത്. 9 വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്. ആദ്യ 3 മാസത്തിൽ 6.8 ശതമാനം വളർച്ച നേടിയിരുന്നു. ചൈനയിൽ നിന്നുള്ള 25,000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കു യുഎസ് ഇറക്കുമതി തീരുവ ചുമത്തിയതു ചൈനീസ് സാമ്പത്തികരംഗത്തിനു കനത്ത തിരിച്ചടിയാണു നൽകിയിരിക്കുന്നത്. ചൈനീസ് ധനമന്ത്രാലയം പുറത്തിറക്കിയ കണക്കുപ്രകാരം ആഭ്യന്തര കടബാധ്യത 2,58,000 കോടി ഡോളറാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ കമ്പനികളെ സഹായിക്കാൻ ചൈന പദ്ധതികൾ നടപ്പിലാക്കിവരികയാണ്. ഏകദേശം 64,860 കോടി ഡോളർ വിപണിമൂല്യമുള്ള ഓഹരികൾ സ്വകാര്യ കമ്പനികൾ ഈടായി നൽകി പണം കണ്ടെത്തിയിട്ടുണ്ട്. ഓഹരിവിപണിയും കനത്ത തകർച്ചയാണു നേരിടുന്നത്.
ഡെക്സ്, എസ് പെന്നോടുകൂടി സാംസങ് ഗാലക്സി ടാബ് എസ്4
കൊച്ചി ∙ സാംസങ് ഇന്ത്യ ഗാലക്സി ടാബ് എസ്4 അവതരിപ്പിച്ചു. പുതിയ ടൂ ഇൻ വൺ ആൻഡ്രോയിഡ് ടാബ്‌ല‌റ്റിൽ സാംസങ് ഡെക്സ്, എസ് പെൻ എന്നിവ കൂടി ഉൾപ്പെടുത്തി. ആധുനിക രൂപകൽപന, ആകർഷകമായ ഡിസ്പ്ലേ, നാലു സ്പീക്കറുകൾ, കൂടുതൽ വിനോദ ഫീച്ചറുകൾ എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡ് എലോൺ മോഡിൽ മോണിറ്ററും കീബോർഡും ഇല്ലാതെ തന്നെ പിസി പോലെ പ്രവർത്തിക്കും. സാംസങ് ഡെക്സ് ഡ്യൂവൽ മോഡിൽ വലിയ സ്ക്രീനിൽ വിവിധ ആപ്പുകളുടെ ഡിസ്പ്ലേ കാണാം.
ആശ്വസിക്കാം, ഡീസൽ വിലയിൽ നേരിയ കുറവ്
കൊച്ചി ∙ കുതിച്ചുയർന്ന പെട്രോൾ, ഡീസൽ വില മെല്ലെ താഴേക്ക്. തുടർച്ചയായി മൂന്നു ദിവസങ്ങളിൽ വില കുറഞ്ഞു. ഡീസൽ വില 35 പൈസയും പെട്രോൾ വില 86 പൈസയുമാണു കുറഞ്ഞത്. ഇതോടെ കൊച്ചി നഗരത്തിലെ പെട്രോൾ വില 84.08 രൂപയായും ഡീസൽ വില 79.47 രൂപയായും താഴ്ന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 85.30 രൂപയായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം പെട്രോൾ വിലയിൽ 40 പൈസ കുറഞ്ഞു. കേന്ദ്ര എക്സൈസ് തീരുവയടക്കം 2.50 രൂപ കുറച്ചതിനു ശേഷവും വിലക്കയറ്റമുണ്ടായതോടെ ഡീസൽ വില റെക്കോർഡിലെത്തിയിരുന്നു. എന്നാൽ ഡീസൽ വിലയിലുണ്ടാകുന്ന വർധന പെട്രോൾ വിലയിലുണ്ടാകുന്നില്ല. രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവാണു നേരിയ തോതിൽ രാജ്യത്തെ എണ്ണവിലയിൽ പ്രതിഫലിക്കുന്നത്.
തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്; മൊബൈൽ സിം കാർഡുകൾ റദ്ദാകില്ല
ന്യൂഡൽഹി ∙ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകിയ മൊബൈൽ സിം കാർഡുകൾ റദ്ദാകില്ലെന്നു വ്യക്തമാക്കി ടെലികോം വകുപ്പും ആധാർ അതോറിറ്റിയും (യുഐഡിഎഐ). ആധാർ വിവരങ്ങൾ മാറ്റി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ മൊബൈൽ കമ്പനികൾക്കു നൽകണോ എന്നത് ഉപഭോക്താവിനു തീരുമാനിക്കാം. ആധാർ നമ്പർ ഡീ ലിങ്ക് ചെയ്താൽ 50 കോടി മൊബൈൽ കണക്‌ഷനുകൾ പ്രവർത്തനരഹിതമാകുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ വിശദീകരിച്ചു. സിം കാർഡുകൾ ലഭിക്കാൻ ആധാർ കാർഡ് തന്നെ നൽകണമെന്നു നിർബന്ധമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ഇത്തരത്തിൽ ഉപഭോക്താക്കൾക്കു ലഭിച്ച സിം കാർഡുകൾ റദ്ദാക്കണമെന്നു സുപ്രീം കോടതി പറഞ്ഞിട്ടില്ല. മൊബൈൽ നമ്പരുമായി ആധാർ ബന്ധിപ്പിക്കേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ഉപഭോക്താക്കൾ മറ്റു തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടി വരുമെന്ന പ്രചാരണങ്ങൾ ഉയർന്നിരുന്നു.
പുതുവൈപ്പ് എൽപിജി ടെർമിനൽ: നിർമാണം വീണ്ടും തുടങ്ങും
കൊച്ചി ∙ 700 കോടി രൂപ ചെലവിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) പുതുവൈപ്പിൽ സ്ഥാപിക്കുന്ന പാചക വാതക (എൽപിജി) ഇറക്കുമതി സംഭരണ ടെർമിനലിന്റെ നിർമാണം ഈ വർഷം തന്നെ പുനരാരംഭിക്കാൻ സാധ്യത. ടെർമിനൽ നിർമാണം 18 മാസമായി മുടങ്ങിക്കിടക്കുകയാണ്. പദ്ധതിക്കെതിരെ പ്രാദേശിക എതിർപ്പുകൾ ഉയർന്നതിനു പിന്നാലെ 2017 ഫെബ്രുവരിയിലാണു നിർമാണം നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചത്. ∙ പരിസ്ഥിതി സംബന്ധമായ പരാതികൾ പരിഗണിച്ച ഹരിത ട്രൈബ്യൂണൽ കഴിഞ്ഞ ഡിസംബറിൽ തന്നെ പദ്ധതിക്കു പച്ചക്കൊടി കാട്ടിയെങ്കിലും നിർമാണം പുനരാരംഭിക്കാനായിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ ഒരുക്കമാണെന്ന് ഐഒസി പറയുന്നു. നിർമാണം പുനരാരംഭിക്കാൻ ഓഗസ്റ്റിൽ സർക്കാർ നിർദേശം നൽകിയെങ്കിലും പ്രളയ പുനരധിവാസത്തിന്റെ തിരക്കിൽ പിന്നീടു നടപടികളുണ്ടായില്ല. എന്നാൽ, പദ്ധതിക്കെതിരായ എതിർപ്പുകൾ എങ്ങനെ പരിഹരിക്കാമെന്നുള്ള ആലോചനയിലാണെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.
നിസാൻ കിക്സ്: ഡിസൈൻ അവതരിപ്പിച്ചു
കൊച്ചി ∙ എസ്‌യുവിയുടെ ഡിസൈൻ നിസാൻ അവതരിപ്പിച്ചു. ഡൈനാമിക്ക് സോണിക്ക് പ്ലസ് ലൈൻ, 3 ഡൈമൻഷനൽ സാന്നിദ്ധ്യം എന്നിവയോട് കൂടിയതാണ് നിസാൻ കിക്ക്‌സ്. ആഘാതം മൂലമുണ്ടാകുന്ന ഊർജ്ജത്തെ ഉൾക്കൊള്ളാനുള്ള ശേഷി പുതിയ നിസാൻ കിക്ക്‌സിനെ വ്യത്യസ്തമാക്കുന്നതായി നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് തോമസ് കൂൾ പറഞ്ഞു. റൂഫ് റെയിലോടു കൂടിയ ഫ്ലോട്ടിങ് റൂഫ് ഡിസൈൻ, എൽഇഡി ഡിആർഎൽ, ഷാർക്ക് ഫിൻ ആന്റിന, മുൻ വശത്തെ ഫോഗ് ലാംപ്, ഡോറിൽ ഘടിപ്പിച്ച ഇൻഡിക്കേറ്ററോടുകൂടിയ ഒഅർവിഎസ്, വി-മോഷൻ ഗ്രിൽ, പ്രത്യേകം രൂപകൽപന ചെയ്ത ഹെഡ്, ടെയിൽ ലൈറ്റുകൾ തുടങ്ങിയ പ്രത്യേകതകളാണ്.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this