facebook pixel
chevron_right Entertainment
transparent
ദിലീപിന് ആശംസ: കടുത്ത വിമർശനവുമായി റായ് ലക്ഷ്മിയും ശ്രീയ സരണും
കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകിയ കാവ്യ മാധവനെയും ഭർത്താവ് ദിലീപിനെയും അഭിനന്ദിച്ച മാധ്യമപ്രവർത്തകയെ നിശിതമായി വിമർശിച്ച് തെന്നിന്ത്യൻ നടിമാർ. തമിഴിലെ സിനിമാ മാധ്യമപ്രവർത്തകയാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് ജനിച്ചതില്‍ ആശംസകൾ നേര്‍ന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വീറ്റിന് താഴെ വിമർശനവുമായി തെന്നിന്ത്യൻ നടിമാരായ ലക്ഷ്മി മഞ്ജു, റായി ലക്ഷ്മി, തപ്സി പന്നു, ശ്രീയ സരൺ, രാകുല്‍ പ്രീത് എന്നിവര്‍ എത്തി. 'ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച് ക്രിമിനൽ റെക്കോർഡുള്ള ആളുടെ ചിത്രമാണ് ഇവർ പോസറ്റ് ചെയ്തത്. എനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാനാകുന്നില്ല. മലയാളം ഇൻഡസ്ട്രിയിലെ നടിമാർ ഇയാൾക്കൊപ്പം അഭിയിക്കാൻ പോലും കൂട്ടാക്കുന്നില്ല. വലിയ നാണക്കേട് തന്നെയാണ്.' ലക്ഷ്മി മഞ്ജുവിന്റെ പ്രതികരണം ഇതായിരുന്നു. ലക്ഷ്മിയെ പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി.
സ്വന്തം ഭാര്യയെ വിവാഹം ചെയ്ത് 'മൂസക്കായി', ആശംസ നേര്‍ന്ന് പാത്തു
മലയാള സിനിമ-സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ ആയി മാറിയ താരങ്ങളാണ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന എം.80 മൂസ എന്ന പരമ്പരയാണ് ഈ ജോഡികളെ ഹിറ്റ് ആക്കി മാറ്റിയത്. ഇപ്പോള്‍ എം.80യിലെ പാത്തുവിന്റെ മൂസാക്ക വീണ്ടും വിവാഹിതനായ വിവരം അറിയിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. സ്വന്തം ഭാര്യയെ തന്നെയാണ് 18-ാം വിവാഹ വാര്‍ഷികദിനത്തില്‍ വിനോദ് വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്. ഗുരുവായൂരില്‍വച്ച് താലി കെട്ടണമെന്ന അതിയായ മോഹത്തിന്റെ പുറത്താണ് ഇരുവരും വീണ്ടും വിവാഹിതരായതെന്നും സുരഭി പങ്കുവച്ച കുറിപ്പില്‍ പറയുന്നു. സുരഭിയുടെ കുറിപ്പ് പ്രിയ സുഹൃത്ത് വിനോദ് കോവൂര്‍ ഞമ്മളെ സ്വന്തം മൂസക്കായി സ്വന്തം ഭാര്യ ദേവൂനെ 18 വര്‍ഷം തികയുന്ന ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ പിന്നേം കല്ല്യാണം കഴിച്ചു.
ആചാരങ്ങളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കണം; ശബരിമല വിഷയത്തില്‍ രജനീകാന്ത്
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടൻ രജനീകാന്ത്. കാര്‍ത്തിക് സുബ്ബുരാജിന്റെ ചിത്രം പേട്ടയുടെ ചിത്രീകരണത്തിനുശേഷം ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു വരുന്ന ആചാരങ്ങളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. 'സ്ത്രീകള്‍ക്ക് തുല്യാവകാശം വേണം എന്നതില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍ ആരാധനാലയങ്ങളുടെ കാര്യം വരുമ്പോള്‍ ആചാരങ്ങളും ഐതിഹ്യങ്ങളും കണക്കിലെടുക്കണം. എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞുവെന്ന് മാത്രം'- രജനീകാന്ത് പറഞ്ഞു. മീ ടു കാമ്പയിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം പ്രതികരിച്ചു. 'സ്ത്രീകള്‍ക്ക് ഒരുപാട് പിന്തുണ ലഭിക്കുന്ന കാമ്പയിനാണിത്. അത് ആരും ദുരുപയോഗം ചെയ്യരുത്. ശരിയായ രീതിയില്‍ ഉപയോഗിക്കുക.'-രജനീകാന്ത് വ്യക്തമാക്കി. അതേസമയം പാര്‍ട്ടി പ്രഖ്യാപനം നീളുന്നതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ രജനീകാന്ത് തയ്യാറായില്ല.
പാർവതി, ആണധികാര സിനിമയില്‍ തന്നെ അവസരം കിട്ടണമെന്ന് വാശി പിടിക്കുന്നത് കാപട്യമല്ലേ?
സിനിമയില്‍ അവസരം കുറഞ്ഞുവെന്ന നടി പാര്‍വതിയുടെ പരാമര്‍ശത്തിനെതിരേ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. തന്റെ ഒരു ചിത്രത്തിന് വേണ്ടി പാര്‍വതിയെ മുന്‍പ് സമീപിച്ചിരുന്നുവെന്നും കഥ വിവരിച്ച് മെസേജ് അയച്ചെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ലെന്നും സനല്‍കുമാര്‍ ആരോപിക്കുന്നു. അവസരം കുറഞ്ഞു, പ്രോജക്ട് കിട്ടുന്നില്ല എന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പര്‍താര ആണധികാരസിനിമകളില്‍ അവസരം കിട്ടുന്നില്ല എന്നാണോ എന്നും ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ 'പിന്തിരിപ്പന്‍' സിനിമകളില്‍ തന്നെ അവസരം കിട്ടണം എന്ന് വാശി പിടിക്കുന്നത് കാപട്യമല്ലേ എന്നും സനല്‍കുമാര്‍ ചോദിക്കുന്നു. സനല്‍കുമാര്‍ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രോജക്ട്, സുഹൃത്തായ ഒരു നടനുമായി സംസാരിക്കുകയായിരുന്നു. (അദ്ദേഹത്തിന് ആരോടും ഒരു വിവേചനവുമില്ല.
എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു; അര്‍ജുനെതിരേ മലയാളി നടി
തമിഴ് സൂപ്പര്‍ താരം അര്‍ജുനെതിരെ മീടൂ വെളിപ്പെടുത്തലുമായി യുവനടി ശ്രുതി ഹരിഹരന്‍. അടുത്തിടെ പുറത്തിറങ്ങിയ നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരുടെ മുന്നിലാണ് സംഭവം നടന്നതെന്ന് ശ്രുതി പറയുന്നു. മീടൂ ക്യാംപെയിനെ അഭിനന്ദിച്ച ശേഷമാണ് ശ്രുതി തനിക്കുണ്ടായ അനുഭവം പങ്കു വച്ചത്. ശ്രുതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ പലതവണ ലൈംഗികമായി ഞാന്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ മാത്രമല്ല, മിക്ക പെണ്‍കുട്ടികള്‍ക്കും ഇതേ അവസ്ഥ ഉണ്ടായിക്കാണും. ചിലപ്പോള്‍ അത് വാക്കുകളാകാം അല്ലെങ്കില്‍ ലൈംഗിക ചേഷ്ടകളാകാം. ജോലി സ്ഥലത്തുനിന്നോ സമൂഹത്തില്‍നിന്നു തന്നെയോ ആകാം ഇത് ഉണ്ടാകുക. എന്റെ അനുഭവം ഞാന്‍ പങ്കുവയ്ക്കുന്നു.
രജനികാന്തിന്‍റെ 2.0, ലിറിക് വീഡിയോ പുറത്തുവിട്ടു
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്‍റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 2.0യുടെ ലിറിക് വീഡിയോ പുറത്തുവിട്ടു. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മധൻ കര്‍ക്കിയാണ്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്‍റെ മെയ്‍ക്കിംഗ് വീഡിയോയ്ക്കും ട്രെയിലറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്തിന്‍റെ വില്ലനായി അക്ഷയ്കുമാറാണെത്തുന്നത്. ഏമി ജാക്സന്‍ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. 500 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ ആണ് നേടിയിരിക്കുന്നത്.
അവഞ്ചേഴ്‌സിനെയും തകര്‍ത്ത് വിജയ്‌യുടെ സര്‍ക്കാര്‍!
ഹോളിവുഡ് ചിത്രം അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് ഇളയ ദളപതി വിജയ്‍‍‍‍‍‍‍‍‍‍‍‍‍‍‍യുടെ സര്‍ക്കാര്‍ ടീസർ. അവഞ്ചേഴ്‌സ് ഒരു ദിവസം കൊണ്ടുനേടിയ ലൈക്‌സ് വെറും നാല് മണിക്കൂറുകള്‍ കൊണ്ടാണ് സര്‍ക്കാര്‍ സ്വന്തമാക്കിയത്. ടീസര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒരുകോടിയോളം പേരാണ് വീഡിയോ കണ്ടത്. ഇതോടെ, ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ലൈക്‌സ് നേടുന്ന ലോകത്തിലെ ആദ്യ സിനിമാ ടീസറായി മാറി സര്‍ക്കാര്‍. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ട്രെയിലറിന് 3.3 മില്യണ്‍ ലൈക്ക്സും സര്‍ക്കാറിന്‍റെ ടീസറിന് 1.1 മില്യണ്‍ ലൈക്ക്സുമാണ് നിലവിലുള്ളത്. പതിമൂന്ന് ലക്ഷം ലൈക്‌സുമായി വിജയ്‌യുടെ തന്നെ മെര്‍സലാണ് രണ്ടാമത്. 12 ലക്ഷം ലൈക്‌സ് നേടിയ ആമിര്‍ ഖാന്‍റെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആണ് ഇതില്‍ മൂന്നാം സ്ഥാനത്ത്. വിജയ്‌യുടെ സ്‌റ്റൈലിഷ് ഗെറ്റപ്പും മാസ് രംഗങ്ങളും തന്നെയാണ് ടീസറിന്‍റെ ആകര്‍ഷണം.
ദിലീപ് ആക്രമണത്തിനിരയായ നടിയുടെ അവസരം നിഷേധിച്ചു; നടി പരാതി നല്‍കി; ഇടവേള ബാബുവിന്റെ മൊഴി
ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും ഇടവേള ബാബു പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് ഇവേള ബാബുവിന്റെ വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നായിരുന്നു ഇരയുടെ പരാതി. എന്നാല്‍ ഏതൊക്കെ സിനിമകളില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്നാണ് ദിലീപ് അപ്പോള്‍ ചോദിച്ചുതെന്നും ഇടവേള ബാബു പറയുന്നു. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ വഴക്കുണ്ടായിയെന്നും ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്.
ഡൽഹി ചലച്ചിത്രോത്സവത്തില്‍ തിളങ്ങി 'കോട്ടയം'
ഏഴാമത് ഡൽഹി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ തിളങ്ങി 'കോട്ടയം' എന്ന ചിത്രം. മേളയിൽ മികച്ച അഭിപ്രായം നേടിയ സിനിമയ്ക്ക് ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.ലുക്കാ ചുപ്പിയുടെ ഛായാഗ്രാഹകൻ ബിനു ഭാസ്കറാണ് സംവിധായകൻ. ബിനു തന്നെ ഛായാഗ്രഹണവകുപ്പിന്റെ മേധാവിയും. ഇതൊഴിച്ചാൽ ബാക്കിയെല്ലാവരും തന്നെ ഈ സിനിമയുമായി സഹകരിച്ചു തുടങ്ങുമ്പോൾ പുതുമുഖങ്ങളോ തുടക്കക്കാരോ ആയിരുന്നു. ഒരുകൂട്ടം പുതുമുഖങ്ങളുടെ, അതും പുതുതലമുറയുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘം, അണിയിച്ചൊരുക്കിയ 'കോട്ടയം' മോൺട്രിയോൾ രാജ്യാന്തര ചലച്ചിത്രമേളയിലൂടെയാണ് സ്ക്രീനിലെത്തുന്നത്. അഭിനേതാക്കളിൽ മാത്രമല്ല പുതുമുഖങ്ങൾ, അണിയറക്കാരിലും ഈ നവത്വം ഉറപ്പിച്ചുവെന്നതാണ് നിർമാതാക്കളെടുത്ത് ഏറ്റവും വലിയ റിസ്ക്. മലയാളത്തിനെന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അന്യനല്ലെങ്കിലും സംഗീത് ശിവന്റെ 'അരങ്ങേറ്റത്തിനും' കോട്ടയം വഴിയൊരുക്കുന്നു - അഭിനേതാവെന്ന നിലയിൽ. മേനോനെക്കൂടി സ്ക്രീനിൽ മുമ്പ് കണ്ടിട്ടുണ്ടാകും.
വീണ്ടും ആ മായക്കാഴ്ച ജയസൂര്യ കണ്ടു, സ്വന്തം മകനിലൂടെ
മകന്റെ വലിയ വിജയങ്ങൾക്ക് സാക്ഷിയായതിൽ സന്തോഷം പങ്കു വച്ച് നടൻ ജയസൂര്യ. ഒർലാൻഡോ ചലച്ചത്രമേളയുടെ വേദിയിൽ നിന്നാണ് ജയസൂര്യയുടെ കുറിപ്പ്. മേളയിൽ മകൻ അദ്വൈതിന്റെ കളർഫുൾ ഹാൻഡ്സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനത്തിനു ശേഷമായിരുന്നു ജയസൂര്യയുടെ കുറിപ്പ്. മേളയില്‍ പ്രദർശനത്തിന്റെ ഭാഗമായി എത്തിയ ഏക ഇന്ത്യക്കാരനും പ്രായം കുറഞ്ഞ സംവിധായകനും അദ്വൈത് ആയിരുന്നു. കയ്യടികളോടെയാണ് അദ്വൈതിന്റെ ചിത്രത്തെ ആസ്വാദകർ വരവേറ്റത്. പ്രദർശനത്തിന് ശേഷം അദ്വൈതിനെ പ്രശംസിച്ച് നിരവധി ആളുകൾ എത്തി. മാതാപിതാക്കൾ എന്ന നിലയിൽ ഇതൊരു അഭിമാനനിമിഷമാണെന്ന് താരം പറയുന്നു. തന്റെ ആദ്യചിത്രം തിരശീലയിൽ കണ്ടപ്പോഴുള്ള അതേ അനുഭവമാണ് മകന്റെ ചിത്രം തിരശീലയിൽ കാണുമ്പോൾ അനുഭവപ്പെടുന്നതെന്ന് ജയസൂര്യ പറയുന്നു. ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ: മാതാപിതാക്കൾ എന്ന നിലയിൽ ഇത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. അവന്റെ സ്വപ്നങ്ങൾ ഞങ്ങളെക്കാളും ഒരുപാടു മുന്നിലാണ്.
ദിലീപിനെതിരെ ഇടവേള ബാബുവിന്റെ മൊഴി
ദിലീപിനെതിരെ നടി പരാതിപ്പെട്ടിട്ടുണ്ടെന്ന് ഇടവേള ബാബുവിന്റെ മൊഴി. ദിലീപ് സിനിമകളിൽ നിന്നും അവസരം നിഷേധിച്ചിട്ടുണ്ടെന്ന് നടി അമ്മയില്‍ പരാതി നൽകിയിരുന്നുവെന്ന് ഇടവേള ബാബു മൊഴിയിൽ പറയുന്നു. മൊഴിയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു. എന്നാൽ ഏതൊക്കെ സിനിമകളിൽ നിന്നാണ് ഒഴിവാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ അമ്മയിൽ ചർച്ച ചെയ്തിട്ടില്ല. നടിയുടെ പരാതിയിൽ കുറച്ച് വാസ്തവമുണ്ടെന്ന് തോന്നിയെന്നും മൊഴിയിൽ ഇടവേള ബാബു പറയുന്നു. നേരത്തെ സിദ്ദിഖിന്റെ സമാനമായ മൊഴിയും പുറത്തുവന്നിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കിയെന്ന ആരോപണം സ്ഥിരീകരിക്കുന്ന മൊഴിയാണ് സിദ്ദിഖ് പൊലീസിന് നല്‍കിയത്. അന്ന് ദിലീപുമായി ഇക്കാര്യം സംസാരിച്ചുവെന്നും എന്നാല്‍ ഇക്ക ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞതെന്നും സിദ്ദിഖ് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.
മലയാളികളെ ഇത് വളരെ ക്രൂരമാണ്: വേദനയോടെ സുഡാനി താരം സാമുവൽ
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ സുഡുമോനായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിദേശ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. ചിത്രം സൂപ്പർഹിറ്റായതിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ കേരളത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു. തനിക്ക് ഇനിയും മലയാള സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഇതേ മലയാളത്തിൽ നിന്ന് വേദനിപ്പിക്കുന്ന ഒരു അനുഭവം നേരിട്ടിരിക്കുകയാണ് സാമുവൽ. തന്നെ വംശീയമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് താരത്തെ വേദനിപ്പിച്ചത്. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലെ ഒരു രംഗമുപയോഗിച്ച് വംശീയമായി മീം നിർമിച്ചതിൽ വളരെ സങ്കടവും ദേഷ്യവും തുറന്ന് പറഞ്ഞിരിക്കുകയാണ് സാമുവൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ. മലയാളത്തിലെ പ്രമുഖ മീം പേജായ 'ഒഫൻസിവ് മലയാളം മീം' എന്ന പേജിലാണ് തനിക്കെതിരെയുള്ള വംശീയമായ തമാശ പോസ്റ്റ് ചെയ്തെതെന്ന് സാമുവൽ പറയുന്നു.
'പാർവതീ, വമ്പൻ സിനിമ മതിയോ? ഇത് കാപട്യമല്ലേ?'
സിനിമയിൽ അവസരം കുറ‍ഞ്ഞുവെന്ന നടി പാർവതിയുടെ പരാമര്‍ശത്തിനെതിരെ സംവിധായകൻ സനൽകുമാര്‍ ശശിധരൻ രംഗത്ത്. ആണധികാരത്തിനെതിരെ പോരാടുന്ന പാർവതി കുറച്ചു മാസങ്ങൾക്കു മുൻപ് തന്റെ സിനിമയിൽ അഭിനയിക്കാന്‍ തയ്യാറാകാതിരുന്ന കാര്യം വിശദീകരിച്ചു കൊണ്ടാണ് വിമർശനം. കഥാപാത്രത്തിനു ചേർന്ന നടിയെക്കുറിച്ച് ആലോചിച്ചപ്പോൾ പാർവതിയുടെ പേരാണ് ഉയർന്നു വന്നതെന്നും എന്നാൽ കാര്യമറിയിച്ച തന്നോട് പാർവതി പ്രതികരിച്ചില്ലെന്നും മെസേജിന് ഒരു മറുപടി പോലും നല്‍കിയില്ലെന്നും പോസ്റ്റില്‍ പറയുന്നു. ആണധികാരത്തിനെതിരെ പോരാടുന്ന ആളുകൾ അവസരം കുറഞ്ഞു. പ്രൊജക്ട് കിട്ടുന്നില്ല, എന്നൊക്കെ കുറ്റപ്പെടുത്തുമ്പോൾ അവര്‍ ഉദ്ദേശിക്കുന്നത് സൂപ്പർതാര ആണധികാര സിനിമകളിൽ അവസരം കിട്ടുന്നില്ല എന്നാണോ എന്ന് സ്വാഭാവികമായും സംശയിച്ചുപോകും എന്നും അദ്ദേഹം കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. തങ്ങൾ ആർക്കെതിരെയാണോ സമരം ചെയ്യുന്നത് അവരുടെ പിന്തിരിപ്പൻ സിനിമകളിൽ തന്നെ അവസരം കിട്ടണമെന്ന് വാശി പിടിക്കുന്നത് കാപട്യമല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.
രജനിയുടെ പാർടി ഡിസംബർ 12ന‌്
തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്ത‌ിന്റെ രാഷ്ട്രീയപാർടി പ്രഖ്യാപനം ഡിസംബർ 12ന‌്. താരത്തിന്റെ ജന്മദിനമായ ഡിസംബർ 12ന‌് പാർടി പ്രഖ്യാപനമുണ്ടായേക്കുമെന്ന‌് വാർത്താഏജൻസികൾ റിപ്പോർട്ട‌് ചെയ‌്തു. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അടുത്തുതന്നെ സംഘടിപ്പിക്കുന്ന തിരുച്ചി ആഘോഷത്തിന‌് സജ്ജരാകണമെന്ന‌് രജനീകാന്ത‌ിന്റെ ആരാധക സംഘടനയായ രജനി മണ്‍ട്രം ആഹ്വാനം ചെയ‌്തിരുന്നു. തിരുച്ചി ആഘോഷത്തിൽ പാർടി സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ‌് റിപ്പോർട്ടുകൾ. പാർടിയുടെ പേര‌്, നയപരിപാടികൾ, ഭാരവാഹികൾ എന്നിവ സംബന്ധിച്ചും പ്രഖ്യാപനമുണ്ടാകും. ചടങ്ങിൽ ചുരുങ്ങിയത‌് 10 ലക്ഷം പേരെങ്കിലും സംബന്ധിക്കുമെന്നാണ‌് സൂചന. ഒാരോ ജില്ലകളിൽനിന്നും എത്രപേരെ പങ്കെടുപ്പിക്കാൻ കഴിയുമെന്നതിന്റെ വിശദാംശം നൽകാൻ അതത‌് ഘടകങ്ങളോട‌് ആവശ്യപ്പെട്ടിട്ടുണ്ട‌്. കഴിഞ്ഞ ഡിസംബറിലാണ‌് രാഷ്ട്രീയപാർടി പ്രഖ്യാപനവുമായി രജനീകാന്ത‌് രംഗത്തെത്തിയത‌്. ആരാധകവൃന്ദങ്ങളെ ഉൾപ്പെടുത്തി പാർടി രൂപീകരിക്കാനാണ‌് ലക്ഷ്യമിട്ടത‌്. രജനീകാന്ത‌് ബിജെപിയുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ‌് രാഷ്ട്രീയപാർടി പ്രഖ്യാപനവുമായി താരം രംഗത്തുവന്നത‌്.
'അയാള്‍ എന്റെ പാന്റ്‌സിന്റെ ഉള്ളിലേയ്ക്ക് കൈ കടത്തി'; ഞെട്ടുന്ന വെളിപ്പെടുത്തലുമായി യുവനടന്‍
സിനിമാരംഗത്തെ മീ റ്റു തരംഗം നടികളില്‍ ഒതുങ്ങുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി നടന്മാരും രംഗത്തുവരികയാണ്. നടി ഹുമ ഖുറേഷിയുടെ സഹോദരനും സല്‍മാന്‍ ഖാന്റെ റേസ് ത്രീയിലെ താരവുമായ സാഖിബ് സലീമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇരുപത്തിയൊന്നാം വയസ്സില്‍ അഭിനയരംഗത്തേയ്ക്ക് കാലെടുത്തുവച്ച കാലത്തായിരുന്നു ഈ അനുഭവമെന്ന് സാഖിബ് പറയുന്നു. എന്നാല്‍, ഈ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്ന് വെളിപ്പെടുത്താന്‍ സാഖിബ് തയ്യാറായിട്ടില്ല. എനിക്ക് ആരുടെയും പേരുകള്‍ പറയണം എന്നില്ല. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. അന്നാണ് ഒരാള്‍ എന്നെ അപമാനിക്കാന്‍ ശ്രമിച്ചത്. അയാള്‍ ഒരിക്കല്‍ എന്റെ പാന്റ്‌സിന്റെ ഉള്ളിലൂടെ കൈ കടത്താന്‍ ശ്രമം നടത്തി. സിനിമാരംഗത്ത് ഒരുപാട് സ്വവര്‍ഗാനുരാഗികളുള്ള ആളായിരുന്നു അയാള്‍. എന്നാല്‍, ഞാന്‍ അയാളെ തള്ളിമാറ്റി. എന്നെ വെറുതെ വിടാന്‍ പറഞ്ഞു. അന്ന് ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം.
ഐ.എഫ്.എഫ്.കെ: സിഗ്നേച്ചര്‍ ഫിലിമിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു
തിരുവനന്തപുരത്ത് നടക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്‍റു വരെ ദൈര്‍ഘ്യമുള്ള സിഗ്നേച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അക്കാദമിയില്‍ സമര്‍പ്പിക്കുന്ന സ്റ്റോറി ബോര്‍ഡും ബജറ്റും ഒരു വിദഗ്ധ സമിതി പരിശോധിച്ച ശേഷം ആശയത്തിന്‍െറ ഗുണനിലവാരത്തിന്‍െറയും നിര്‍മ്മാണച്ചെലവിന്‍െറയും അടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കും. പ്രളയാനന്തര കേരളത്തിന്‍െറ അതിജീവനവും പുനര്‍നിര്‍മാണവും എന്ന വിഷയത്തിലൂന്നിയുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്. 2018 ഒക്ടോബര്‍ 31 വൈകിട്ട് 5 മണിക്കു മുമ്പായി സ്റ്റോറിബോര്‍ഡും ബജറ്റും ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ അക്കാദമിയില്‍ ലഭിച്ചിരിക്കണം. കവറിനു പുറത്ത് 'സിഗ്നേച്ചര്‍ ഫിലിം- 23 -ാമത് ഐ.എഫ്.എഫ്.കെ' എന്ന് എഴുതിയിരിക്കണം. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-10 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക: 04712310323.
ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തിയെന്ന് പറയിക്കില്ല, മല കയറില്ല
അഞ്ച് തവണ മല ചവിട്ടിയ ആളാണ് താനെന്നും ഇപ്പോള്‍ മല ചവിട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടിയും ആക്ടിവിസ്റ്റുമായ ബി അരുന്ധതി. ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമ, മാധ്യമപ്രവര്‍ത്തക കവിത ജെക്കാല എന്നിവര്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അരുന്ധതിയുടെ പ്രതികരണം. അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടു കൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമല പ്രവേശനത്തിന് സാധിക്കില്ലെന്ന് അരുന്ധതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫെയ്​സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്. 'അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി' എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല.
'ഞാനിതുവരെ അനുഭവിച്ചിട്ടുള്ള ഏറ്റവും പ്രകടമായ വംശീയാധിക്ഷേപമാണിത്': സങ്കടത്തോടെ സുഡുമാേൻ
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ സുഡുമോനായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിദേശ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. എന്നാൽ, ഇപ്പോൾ ഇതേ മലയാളത്തിൽ നിന്ന് വേദനിപ്പിക്കുന്ന ഒരു അനുഭവം നേരിട്ടിരിക്കുകയാണ് സാമുവൽ. നൈജീരിയൻ സ്വദേശിയായ സാമുവലിനെതിരേ വംശീയമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഫെയ്​സ്ബുക്കിൽ പ്രചരിക്കുകയാണ്. ഇതിനെതിരേ സാമുവല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഒരു മൃഗത്തെയും ദ്രോഹിച്ചിട്ടില്ലെന്ന് ഉറപ്പു നൽകുന്ന സിനിമ പക്ഷെ ഇതിനെ മറന്നു പോയി എന്നാണ് സാമുവലിന്റെ ചിത്രം അടങ്ങുന്ന കുറിപ്പോടെ ഒഫന്‍സീവ് മലയാളം മീം എന്ന പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഇതിനെതിരെയാണ് സാമുവല്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരാളെ നിറത്തിന്റെ പേരിലോ ഗോത്രത്തിന്റെ പേരിലോ അധിക്ഷേപിക്കുന്നത് ഒരു കാലത്തും അംഗീകരിക്കാനാകില്ലെന്നും സാമുവല്‍ പറയുന്നു. മറുപടി നല്‍കികൊണ്ട് ഈ പോസ്റ്റിനെ ഒരു മഹത്വവത്കരിക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
സ്വഭാവദൂഷ്യം അലങ്കാരമാക്കിയ അയാൾക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു: ആഷിഖ് അബു
നടൻ അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന നടി ദിവ്യ ഗോപിനാഥിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് തുടക്കമിട്ടത്. ദിവ്യയുടെ ആരോപണം ശരിവച്ച് സംവിധായകന്‍ ജുബിതും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ അലന്‍സിയർക്കെതിരേ വേറെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നുവന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ അലൻസിയർക്കെതിരേ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. അലന്‍സിയറുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും അയാള്‍ക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു ഫെയ്​സ്ബുക്കിൽ കുറിച്ചു ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് നടന്‍ അലന്‍സിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇയാള്‍ തുടര്‍ച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെണ്‍കുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപ്പെടുത്തുകയാണ്. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നു.
ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്നു പറയിപ്പിക്കില്ല: അരുന്ധതി
അഞ്ച് തവണ മല ചവിട്ടിയ ആളാണ് താനെന്നും ഇപ്പോൾ മല ചവിട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി ബി. ആക്ടിവിസ്റ്റുകളായ രഹന ഫാത്തിമ, മാധ്യമപ്രവര്‍ത്തക കൂടിയായ കവിത എന്നിവർ ശബരിമല സന്ദർശിക്കാനെത്തിയത് വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് അരുന്ധതിയുടെ പ്രതികരണം. അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടു കൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്‍റെ ശബരിമല പ്രവേശനത്തിന് സാധിക്കില്ലെന്നാണ് അരുന്ധതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്‍റെ പൂർണരൂപം: പതിന്നാല് വയസ്സുവരെ ഭക്തയായിരുന്നു. എരുമേലിയില്‍ പോയി മാലയിട്ട് 41 ദിവസം വ്രതം നോക്കി 5 പ്രാവശ്യം മല ചവിട്ടിയിട്ടുണ്ട്. "അവിശ്വാസിയായ ചുംബനസമരക്കാരി ശബരിമലയെ കളങ്കപ്പെടുത്തി" എന്ന് ആര്‍.എസ്.എസ്സിന് വെടിമരുന്നിട്ടുകൊടുക്കുകയല്ലാതെ മറ്റെന്തെങ്കിലും സ്ഥാപിക്കാന്‍ എന്‍റെ ശബരിമലപ്രവേശനത്തിന് സാധിക്കില്ല. നാട് കത്താന്‍ സാധ്യതയുള്ള സന്ദര്‍ഭത്തില്‍ സാധാരണവിശ്വാസികളുടെ വികാരങ്ങളെ മാനിക്കുന്നത് കുറച്ചിലല്ല, മിനിമം ജാഗ്രതയാണ്.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this