facebook pixel
chevron_right Health
transparent
നഷ്ടമായ കുപ്പിവളകളും കൗമാരക്കാരിയുടെ ആത്മഹത്യാശ്രമവും
പതിനഞ്ചു വയസ്സുള്ള മകൾ പല ഉൽസവ പറമ്പുകളിൽനിന്നു വാങ്ങിയ കുപ്പിവളകളുടെ ഒരു ശേഖരമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ പല ഉപകരണങ്ങളും നശിച്ചുപോയി. ഒക്കെ ഒന്നു ശരിയാക്കാൻ ചക്രശ്വാസം വലിക്കുമ്പോഴാണ് ഈ നിസ്സാര കാര്യം പറഞ്ഞുള്ള അവളുടെ കരച്ചിൽ. ദേഷ്യം വന്നപ്പോൾ രണ്ടടി വച്ചുകൊടുത്തു. അവൾ കൈമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്തുകൊണ്ടാണ് ഇവൾ ഈ വിഷമഘട്ടത്തിൽ ഇങ്ങനെ പെരുമാറിയത്? സ്നേഹിക്കുന്നവർ മരണത്തിലൂടെ നഷ്ടമാകുമ്പോഴും, വ്യക്തിബന്ധങ്ങൾ മുറിഞ്ഞുപോകുമ്പോഴും, പ്രിയപ്പെട്ട വസ്തുക്കൾ കൈവിട്ടു പോകുമ്പോഴുമൊക്കെ ഒരു ശൂന്യതയുണ്ടാകും. അതു വിഷാദത്തെ ഉണർത്തുകയും ചെയ്യും. മറ്റേതെങ്കിലുമൊക്കെയായി ജീവിതത്തെ കണ്ണിചേർക്കുമ്പോഴാണ് നഷ്ടബോധത്തിന് അയവു വരുന്നത്. നഷ്ടപ്പെട്ടത് എത്രകണ്ടു മൂല്യവത്താണെന്നു നിശ്ചയിക്കുന്നതു വ്യക്തിയുടെ മനസ്സാണ്. വർഷങ്ങളായി ശേഖരിച്ചുവച്ച കുപ്പിവളകൾ ഈ പെൺകുട്ടിക്കു വിലപ്പെട്ടതായിരുന്നു. ഉറുപ്പികയുടെ അളവുകോൽ വച്ചുമാത്രം നോക്കുന്നവർക്കതു മനസ്സിലാകില്ലെന്നു മാത്രം. ഓരോ വിശേഷവേളകളിലും അവളതു മാറിമാറി അണിഞ്ഞിട്ടുണ്ടാകും.
സോറിയാസിസ് പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
എനിക്കു സോറിയാസിസ് എന്ന രോഗം പിടിപെട്ടിട്ടു പത്തു വർഷമായി. ആരംഭത്തിൽ പാദത്തിന്റെ ഇരുവശങ്ങളിലായി ചെറിയൊരു ചൊറിയായിട്ടാണു വന്നത്. പിന്നീടു ഘട്ടംഘട്ടമായി തലതൊട്ട് എല്ലാ ഭാഗങ്ങളിലും പടർന്നുപിടിച്ചു. ശരീരമാകെ അസഹ്യമായ ചൊറിച്ചിലും തുടങ്ങി. തലയിൽനിന്നു വെളുത്ത പൊടിയും പൊറ്റനും അടർന്നു വീഴുന്നുണ്ട്. എനിക്കു ശാരീരികമായി യാതൊരു അസുഖങ്ങളുമില്ല. രക്താതിമർദത്തിന് AMLOKIND-5 ഗുളിക ഒരുദിവസം ഒന്നു വീതം കഴിക്കുന്നുണ്ട്. എന്നാൽ സോറിയാസിസിനായി ആയുർവേദവും അലോപ്പതിയും യുനാനിയുമൊക്കെ പരീക്ഷിച്ചു. അലോപ്പതിയിൽ ചെറിയ മാറ്റം കാണുന്നുണ്ടെങ്കിലും പൂർണമായി വ്യത്യാസമൊന്നുമില്ല. ഇതിനു ഡോക്ടർ ഒരു പോംവഴി പറഞ്ഞു തരുമോ? രണ്ടുതവണ ഞാൻ ബയോപ്സി ടെസ്റ്റും നടത്തിയിട്ടുണ്ട്. എല്ലാം ഒരേപോലെയുള്ള റിപ്പോർട്ട് തന്നെ. സോറിയാസിസ് ഏകദേശം ഒരു ശതമാനം ആൾക്കാരെ ബാധിക്കുന്ന ഒരു ത്വക് രോഗമായി കരുതാം. ചെറിയ പാരമ്പര്യ പ്രവണത ഉണ്ടെങ്കിലും പകരുന്ന രോഗമല്ല.
കഞ്ചാവ് വലിച്ചാൽ പക്ഷാഘാതം കൂടെയുണ്ടേ...
പതിവായി കഞ്ചാവു വലിക്കുന്നവരിൽ പക്ഷാഘാതത്തിനുള്ള സാധ്യത കൂടുതലെന്നു പഠനം. മോൺട്രീലിൽ നടന്ന വേൾഡ് സ്ട്രോക് കോൺഗ്രസിലാണ് ഗവേഷകർ കണ്ടെത്തലുകൾ സമർപ്പിച്ചത്. 2010-നും 14-നും ഇടയിൽ കഞ്ചാവ് ഉപയോഗിച്ചവരിലുണ്ടായ പക്ഷാഘാത തോതിലെ വർധന ഇവിടെ വിശകലനം ചെയ്തു. ടോറന്റോ സർവകലാശാലയിലെ ഗവേഷകരുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി എട്ടുകോടിയാളുകൾ പക്ഷാഘാതത്തിന്റെ പിടിയിലാണ്. പക്ഷാ ഘാതം തടയാനുപയോഗിക്കുന്ന മരുന്നുകളായ റിവാറോ ക്സബാൻ, അസെറ്റൈൽസാലിസൈലിക് ആസിഡ് (എ.എസ്.ഐ) എന്നിവയുടെ ഉപയോഗമാണ് പഠനത്തിനു വിധേയമാക്കിയത്. കഞ്ചാവ് ഉപയോഗിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 23.3 ലക്ഷം പേരിൽ 32,231 പേർക്കു പക്ഷാഘാതവും 19,452 പേർ ക്കു തലച്ചോറിന്റെ ഒരുഭാഗത്ത് രക്തചംക്രമണം നിലച്ചു പോകുന്ന അവസ്ഥയും ഉണ്ടായതായി കണ്ടെത്തി. കഞ്ചാവുപയോഗിക്കുന്നവരിൽ എല്ലാവിഭാഗത്തിലും പെട്ട പക്ഷാഘാത നിരക്ക് 1.3 -ൽ നിന്നു 1.5 ശതമാനത്തിലേക്കു വർധിച്ചതായും കണ്ടെത്തി.
ഒരേസമയം പനിയും ജലദോഷവും പിടിപെടാറുണ്ടോ?
ചെറിയൊരു ജലദോഷത്തോടെ ഉറങ്ങാന്‍ കിടക്കുകയും രാവിലെ കഠിനമായ പനിയുമായി ഉണരുകയും ചെയ്യാറുണ്ടോ? ഈ സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം ഇത് പനിയുടെയും മഴയുടെയും സീസണാണ്. എത്രയൊക്കെ മുന്‍കരുതലുകള്‍ ഇതിനെതിരെ പാലിച്ചാലും ചിലപ്പോള്‍ അതൊന്നും ഫലപ്രദമാകാതെ പോകാറുണ്ട്. ചെറിയ ജലദോഷമോ തുമ്മലോ മാത്രമാകും തുടക്കത്തില്‍. എന്നാല്‍ വൈകാതെ കഠിനമായ ചൂടും ശരീരം വേദനയും ക്ഷീണവും ആരംഭിക്കും. വൈറല്‍ അണുബാധയുടെ ഭാഗമായാണ് ഇവ ഉണ്ടാകുന്നത്. ഫ്ലൂ ആന്‍ഡ്‌ കോള്‍ഡ്‌ സീസണ്‍ എന്നു തന്നെയാണ് ഇതിനെ വിളിക്കുന്നതും. വൈറസുകള്‍ നമ്മുടെ പ്രതിരോധശേഷിയെ തകര്‍ക്കുമ്പോഴാണ് ഈ പനിയും ജലദോഷവും ഉണ്ടാകുന്നത്. Rhinovirus ആണ് പൊതുവേ ഈ ജലദോഷം ഉണ്ടാക്കുന്നതെങ്കില്‍ Influenza virus ആണ് ഇത് പകരാന്‍ കാരണമാകുന്നത്. ഇവയില്‍ ഏതെങ്കിലും വൈറസ്‌ ശരീരത്തില്‍ കടന്നുകൂടുമ്പോഴാണ് പ്രതിരോധശേഷി തകരുന്നത്.
ദീർഘനേരം ഇരുന്നു ജോലിചെയ്യുന്നവരാണോ; എങ്കിൽ ബാം ഉപയോഗിച്ച് സ്വയംചികിൽസ വേണ്ട
മധ്യവയസ്സ് പിന്നിടുന്നതോടെ കൂട്ടിനെത്തുന്നതാണു മുട്ടുവേദനയും നടുവേദനയും. സ്വയം ചികിത്സയ്ക്കൊടുവിൽ ഡോക്ടറെ കാണുമ്പോഴാണ് അസ്ഥി തേയ്മാനം ആണെന്നറിയുക. 45 വയസ്സിനുമീതേയുള്ള രണ്ടിലൊന്നു സ്‌ത്രീകൾക്ക് ഓസ്‌റ്റിയോപോറോസിസ് സാധ്യതയുണ്ടെന്നാണു കണക്ക്. ശരീരത്തിലെ കാൽസ്യം അളവു കുറയുന്നതുമൂലം എല്ലുകൾ ദുർബലമാകുന്ന അവസ്ഥയാണു തേയ്മാനം അഥവാ ഓസ്റ്റിയോപോറോസിസ്. രോഗത്തിന്റെ മൂർധന്യത്തിൽ എഴുന്നേറ്റാൽപ്പോലും എല്ലുകൾ ഒടിയുന്ന സ്ഥിതിയാകും. രക്‌തത്തിലെ കാത്സ്യത്തിന്റെ അളവു കുറഞ്ഞാൽ ശരീരം എല്ലുകളിൽനിന്ന് അതു വലിച്ചെടുക്കും. 40 വയസ്സിനുശേഷം എല്ലുകളുടെ വളർച്ച നിലയ്ക്കും. സ്‌ത്രീകളിൽ ആർത്തവവിരാമമാകുന്നതുവരെ എല്ലുകളുടെ സാന്ദ്രത കുറയുന്നു. ആ സമയത്ത് ഓസ്‌റ്റിയോപോറോസിസ് സാധ്യത കൂടുതലാണ്. ജീവകം 'ഡി'യുടെ കുറവും എല്ലുനാശത്തിനു കാരണമായേക്കാം. ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാത്തതും പലപ്പോഴും പോഷകാഹാരക്കുറവും രോഗത്തിനു കാരണമാകുന്നു. അധികം ഇരിക്കണ്ട, പണി കിട്ടും.
ഈ8 കാര്യങ്ങളാണ് കുടവയര്‍ചാടിക്കുന്നത് ശ്രദ്ധിക്കാം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇതിന് രണ്ടിനും പരിഹാരം കാണാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ വയറൊട്ട് കുറയുന്നുമില്ല ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുകയും ചെയ്യുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഈപ്രതിസന്ധിയെ ഇനി ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. വയറു ചാടുന്നതിന് കാരണം ഈ പ്രതിസന്ധികളാണ് എന്ന കാര്യം പലരും മറക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇനി പറയുന്ന എട്ട് കാര്യങ്ങളാണ് വയര്‍ ചാടുന്നതിന് വില്ലനാവുന്നത്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ എല്ലാറ്റിനും അതിന്റേതായ പാര്‍ശ്വഫലങ്ങളും ഉണ്ടെന്ന കാര്യം പലരും മറക്കുന്നു.
സെറിബ്രൽ പാൾസി ബാധിച്ച ആരാധകന് ദുൽഖറിന്റെ സമ്മാനം
സെറിബ്രൽ പാൾസി രോഗബാധിതനായ ആരാധകന് ഇലക്ട്രിക്ക് വീല്‍ചെയര്‍ സമ്മാനിച്ച് ദുല്‍ഖര്‍ സല്‍മാന്‍. കോളജ് വിദ്യാർഥി എം പ്രവീണിനെക്കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്ത വായിച്ചാണ് ദുല്‍ഖര്‍ എത്തിയത്. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ‍‍ഡെയ്‌സിൽ മലയാളികള്‍ നെഞ്ചിലേറ്റിയതാണ് അര്‍ജുന്റേയും സേറയുേടയും പ്രണയം. ഈ കഥയില്‍ വീല്‍ചെയറിനുള്ള പങ്ക് ഒട്ടും ചെറുതല്ല. ചിത്രം ഇറങ്ങി നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അതുപോലൊരു വീല്‍ചെയറാണ് ദുൽഖർ തന്റെ ആരാധകനു നൽകിയത്. ദുൽഖർ അഭിനയിച്ച സിനിമകളിൽ, ചാര്‍ളിയാണ് പ്രവീണിന്റെ പ്രിയപ്പെട്ട കഥാപാത്രം. അതുപോലെ സ്വതന്ത്രമായി ലോകം ചുറ്റാന്‍ ആഗ്രഹവുമുണ്ട്. ഇഷ്ടതാരത്തെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവീണ്‍. മുംബൈയിലെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണു ദുല്‍ഖര്‍ കൊച്ചിയിൽ എത്തി പ്രവീണിനു വീൽച്ചെയർ സമ്മാനിച്ചത്.
ഇഡിഎസ് തോറ്റു സാറയുടെ ആത്മവിശ്വാസത്തിനു മുൻപിൽ
പേപ്പര്‍ ചുരുട്ടി വെച്ചത് പോലെയുള്ള ത്വക്കുള്ള ഒരാൾക്ക് മോഡലിങ് രംഗത്ത് എന്തെങ്കിലും പ്രതീക്ഷിക്കാമോ? മേൽകൊടുത്തിരിക്കുന്ന ഫോട്ടോയിൽ സൂക്ഷിച്ചു നോക്കിയാലും ആർക്കും മറിച്ചൊരു അഭിപ്രായം തോന്നാനിടയില്ല. അമേരിക്കയില്‍ മിന്നിയാപോളസിൽ താമസിക്കുന്ന സാറ ഗ്രട്ട്സ് എന്ന ഇരുപ്പത്തിയേഴുകാരി തന്റെ മേനിയഴക് കൊണ്ടല്ല മറിച്ചു തന്നിലെ കുറ്റങ്ങളും കുറവുകളും അതേപടി ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയാണ് ലോക ശ്രദ്ധ നേടിയത്. എലേഴ്സ് ഡാൻലോസ് സിൻഡ്രോം (EDS) എന്ന അപൂര്‍വ്വരോഗമാണ് സാറയ്ക്ക്. ഇഡിഎസ് രോഗത്തിനു പന്ത്രണ്ട് വകഭേതമുണ്ടെങ്കിലും സാറയ്ക്ക് ത്വക്കിലാണ് പ്രകടമായത്. ശരീരമാകമാനം ചര്‍മ്മം ഇടിഞ്ഞു തൂങ്ങിയ നിലയിൽ ചുളിവുകള്‍ വീണു ഒട്ടും മനോഹരമല്ലാത്ത ചർമം. എന്നാല്‍ ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ സാറ മാറിചിന്തിച്ചു തുടങ്ങി. തന്റെ ചര്‍മ്മത്തെ അവള്‍ മറ്റൊരു രീതിയില്‍ കണ്ടു തുടങ്ങി.
പ്രായം അറുപതിനോടടുത്തോ ? നടുവേദന അലട്ടുന്നുവോ? എങ്കില്‍ ഇതു ശ്രദ്ധിക്കുക
അറുപതു വയസ്സിനടുത്തു പ്രായമുള്ള അന്നമ്മ കടുത്ത നടുവേദനയുമായിട്ടാണു ഡോക്ടറെ സമീപിച്ചത്. ഒന്നരവർഷമായി പലപല ചികിൽസകൾ ചെയ്തു നിരാശയോടെയാണ് അവർ ചെന്നത്. എംആർഐ സ്കാനിൽ ഡിസ്കിന്റെ പ്രശ്നമല്ല കാരണമെന്നു ബോധ്യപ്പെട്ടു. നട്ടെല്ലും ഇടുപ്പെല്ലും ചേരുന്ന സന്ധിയുടെ വീക്കമായിരുന്നു പ്രശ്നം. എക്സ്-റേയുടെ സഹായത്തോടെ കൃത്യമായി സന്ധിയിലേക്ക് മരുന്ന് കുത്തിവച്ചതോടെ വേദന ശമിച്ചു. നടുവേദനയുടെ കൃത്യമായ കാരണം കണ്ടെത്തി ചികിൽസ തേടേണ്ടതിന്റെ ഉദാഹരണം. നട്ടെല്ലിന്റെ സന്ധികളിൽ വരുന്ന നീർക്കെട്ടും പുറംവേദനയ്ക്ക് കാരണമാകാറുണ്ട്. ലഘുവായ കുത്തിവയ്പുകളിലൂടെ വേദന ശമിപ്പിക്കാമെങ്കിലും പലരും അതു കൊണ്ടുനടക്കുന്നു. മധ്യവയസ്കരിലും വാർധക്യത്തിലുമാണ് നടുവേദന കാണപ്പെടാറുള്ളതെങ്കിലും ഇന്നു ചെറുപ്പക്കാരും, കുട്ടികളും വരെ നടുവേദന എന്ന് പരാതിപ്പെടാറുണ്ട്. ആധുനിക ജീവിതശൈലി രോഗങ്ങളുടെ ഗണത്തിലേക്ക് നടുവേദനയും മാറിക്കൊണ്ടിരിക്കുന്നു. നടുവേദന ഒരു വ്യക്തിയുടെ മാത്രം പ്രശ്നമായി ഒതുങ്ങുന്നില്ല. കുടുംബത്തിലും സമൂഹത്തിലും അത് പ്രതിഫലിക്കും.
ഭയക്കണം മഴക്കാലത്ത് ചെളിവെള്ളത്തെ; ചർമരോഗങ്ങള്‍ക്ക് കാരണമാകാം
അധികം ചെളിയിൽ ചവിട്ടിയുള്ള കളി വേണ്ട- മുത്തശ്ശി അകത്തു നിന്നു വിളിച്ചു പറഞ്ഞതു കേൾക്കാൻ അവൾക്കു ലേശം മടിയുണ്ടായിരുന്നു. നല്ല മഴയിൽ ചെളി തെറിപ്പിച്ചുകൊണ്ടു കുറേ നേരം കളിച്ചു. അതു കണ്ടപ്പോഴേ മുത്തശ്ശി വീണ്ടും പറഞ്ഞു തുടങ്ങി- ഞാൻ അപ്പോഴേ പറഞ്ഞതാ ചെളിയിൽ കളിക്കേണ്ട എന്ന്. ചെളിയെയും വെള്ളത്തെയും വരെ പേടിക്കേണ്ട കാലമാണ്. ഈർപ്പവും വെള്ളക്കെട്ടും കൊതുകുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാർ. ഇവ മൂലം പല ചർമരോഗങ്ങളും മഴക്കാലത്ത് കൂടുതലായി കാണുന്നു. ഫംഗസ് ബാധയ്ക്കു സഹായകമാകുന്ന ഘടകമാണ് ഈർപ്പം. മഴക്കാലത്താണ് ഇവ കൂടുതലായി ബാധിക്കുക. കാലുകൾ പലപ്പോഴും നനഞ്ഞിരിക്കുന്നതിനാൽ വിരലുകൾക്കിടയിൽ ഫംഗസ് ബാധ കൂടുതലായിരിക്കും. മഴയിൽ നനഞ്ഞ ഷൂസും സോക്സും ധരിച്ച് സ്കൂളുകളിലും ഓഫിസുകളിലും കൂടുതൽ നേരമിരിക്കുന്നതാണ് വലിയ പ്രശ്നം.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണ് വരളാതിരിക്കാൻ ഇമ ചിമ്മുക
ടിവി കാണുന്നതിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് കംപ്യൂട്ടറില്‍ നോക്കുമ്പോഴും ഉണ്ടാവുന്നത്. ഒരേ ദിശയിലേക്ക് കുറേ നേരം ഇമ ചിമ്മാതെ നോക്കുമ്പോള്‍ കണ്ണുകള്‍ വരളാനിടയാവുന്നു. അതുപോലെ എസിയില്‍ കൂടുതല്‍ നേരം ഇരിക്കുന്നതും വരള്‍ച്ച ഉണ്ടാക്കുന്നു. ഇടയ്ക്ക് ഇമ ചിമ്മണമെന്നത് ഓര്‍മ്മിക്കുക. കാറിന്റെ വൈപ്പര്‍ പോലെയാണ് കണ്ണിന്റെ ഇമകള്‍. അവ അടഞ്ഞ് തുറക്കുമ്പോഴാണ് കണ്ണില്‍ നനവ് വരുന്നത്. ഓഫീസിലാണെങ്കില്‍ ഇടയ്ക്ക് സീറ്റില്‍ നിന്നും എഴുന്നേറ്റ് നടക്കുക.കണ്ണിന് സുഖകരമാവും അത്. മോണിറ്ററില്‍ ആന്റിഗ്ലെയര്‍ സ്‌ക്രീന്‍ വെയ്ക്കുന്നതും കണ്ണിന് ഗുണകരമാണ്. അപൂര്‍വം ചിലരില്‍ നീറ്റലും പുകച്ചിലും വരാറുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ അവ വീണ്ടും ഉപയോഗിക്കുന്നത് നിര്‍ത്തുക. ഏറ്റവും നല്ലത്, ഡോക്ട്‌റുടെ അടുത്തെത്തും മുന്‍പ് കണ്ണുകള്‍ നന്നായി കഴുകുകയാണ്. ടാപ്പ് തുറന്ന് കണ്ണിലേക്ക് വെള്ളം ഒഴുക്കുക. കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുമ്പോള്‍ മുറിയില്‍ നല്ല ലൈറ്റ് ഉണ്ടാവണം.
മുലയൂട്ടാം, കുഞ്ഞുങ്ങൾക്ക് നുകരാം പോഷണം
നവജാത ശിശുക്കളുടെ മരണ നിരക്കിൽ ഇന്ത്യയിൽ ഏറ്റവും കുറവ് മരണ നിരക്കുള്ളത് നമ്മുടെ ജില്ലയിലാണ്. ആധുനിക ചികിൽസാ സൗകര്യങ്ങൾ മാത്രമല്ല അതിനു കാരണം എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണം കൊണ്ടു കൂടിയാണ് ജില്ലയിലെ അമ്മമാർ ഈ നേട്ടത്തിന് അർഹരായത്. ഒന്നു മുതൽ ഏഴു വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുമ്പോൾ ഇവിടത്തെ അമ്മമാർക്കും അഭിമാനിക്കാൻ ഏറെയുണ്ട്. നവജാത ശിശുക്കൾക്ക് മുലപ്പാൽ പോഷകങ്ങളുടെ ഏറ്റവും വലിയ സ്രോതസാണ്. നവജാത ശിശുക്കളെ അണുബാധയിൽനിന്നു സംരക്ഷിക്കുന്ന ആന്റിബോഡികൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിൽ വയറിളക്കം, നെഞ്ചിലെ അണുബാധ, ചെവിയിലുണ്ടാകുന്ന അണുബാധ, മൂത്രത്തിലുണ്ടാകുന്ന അണുബാധ എന്നിവ സാധാരണയാണ്. മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ തലച്ചോറിന്റെ വളർച്ച കൂടുതൽ മികച്ചതാണെന്നു പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
സൺസ്ക്രീൻ എല്ലാ കാലാവസ്ഥയിലും പുരട്ടണം
ഏതു കാലാവസ്ഥയിലും സൺസ്ക്രീൻ പുരട്ടിയിരിക്കണം എന്നത് മറക്കേണ്ട. ചില്ലറക്കാരിയല്ല അപകടകാരിയായ സൂര്യ രശ്മികൾ. സൺസ്ക്രീൻ എന്നാൽ സൂര്യപ്രകാശത്തിലെ അപകടകാരികളായ കിരണങ്ങളിൽ നിന്ന് രക്ഷനേടാനായി ചർമ്മത്തിന് പുറമെ പുരട്ടുന്ന വസ്തു ആണ്. അത് ക്രീം,ലോഷൻ,ജെൽ,പൗഡർ,സ്പ്രേ എന്നീ രൂപങ്ങളിൽ ലഭ്യമാണ്. സൂര്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്ന കവചമായ് സൺസ്ക്രീൻ/സൺക്രീം/സൺബ്ളോക്ക് പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിൽ സൺസ്ക്രീൻ പുരട്ടുന്നത് ഒരു ആഢംബരമായാണ് പലരും കരുതുന്നത്. ആ ചിന്ത മാറ്റേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പതിക്കുമ്പോൾ കോശങ്ങളിൽ കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കപ്പെടുന്നു (ചർമ്മത്തിന് നിറം നൽകുന്ന പദാർത്ഥമാണ് മെലാനിൻ). അങ്ങനെയാണ് ചർമ്മത്തിന്റെ നിറം മങ്ങുന്നത്. നിറം മങ്ങുന്നതിന്റെ അർത്ഥം ചർമ്മത്തിന് ഹാനി സംഭവിച്ചു കഴിഞ്ഞു എന്നാണ്.
അമിതവണ്ണവും വയറുംകുറക്കും ഒലീവ് ഓയില്‍ നാരങ്ങവിദ്യ
തടി എന്നും എപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതിയെന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എന്നാല്‍ എങ്ങനെ എന്ന ചോദ്യമാണ് പലപ്പോഴും അവിടെ അവശേഷിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല. എന്നാല്‍ ഇതെല്ലാം പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനായി മാറുന്നത് എന്നതാണ് സത്യം. പലപ്പോഴും ശരീരത്തിന് അനാരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലവിധത്തില്‍ ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലൂടെയാണ് തടി കുറക്കുന്നവര്‍ കടന്നു പോവുന്നത്. എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥകളിലൂടെ നമുക്ക് തടി കുറക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ ഏതാണെന്ന് തിരിച്ചറിയണം. എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഇത്തരം അവസ്ഥകളെ നമുക്ക് തരണം ചെയ്യാനാവുമെന്ന് തിരിച്ചറിയണം.
മെലിഞ്ഞുണങ്ങിയ ശരീരമല്ല, ജിമ്മനാവാന്‍ കൂട്ടുകളിതാ
വണ്ണം കൂടുതലുള്ളവര്‍ അതിനെ കുറക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാല്‍ പലപ്പോഴും വണ്ണമില്ലാത്തവര്‍ക്ക് എങ്ങനെയെങ്കിലും അല്‍പം തടിച്ചാല്‍ മതി എന്നായിരിക്കും ചിന്ത. അതുകൊണ്ട് തന്നെ തടി വെക്കാന്‍ വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാന്‍ ഓടി നടക്കുന്നവരായിരിക്കും പലരും. പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്കിടയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. എങ്ങനെയെങ്കിലും അല്‍പം തടി വെച്ച് ഉഷാറായാല്‍ മതിയെന്ന് ചിന്തിക്കുന്നവരായിരിക്കും പല മെലിഞ്ഞിരിക്കുന്ന പുരുഷന്‍മാരും. രോഗങ്ങളൊന്നും ഇല്ലാത്ത ശരീരം തന്നെയായിരിക്കും എല്ലാവര്‍ക്കും ആഗ്രഹം. അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും രോഗങ്ങളൊന്നുമില്ലെങ്കില്‍ പോലും പലരും വളരെയധികം മെലിഞ്ഞാണ് ഇരിക്കാറുള്ളത്. തടി വര്‍ദ്ധിപ്പിക്കാന്‍ വ്യായാമം ചെയ്യുന്നവരും മസില്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ജിമ്മിലും മറ്റും പോയി കസര്‍ത്ത് കാണിക്കുന്നവരും ചില്ലറയല്ല.
പടവലങ്ങപോലെ മെലിയാന്‍ പടവലങ്ങയില്‍ സൂത്രം
പലര്‍ക്കും പടവലങ്ങ എന്ന് പറയുമ്പോള്‍ പൊകുവേ ഒരു ഇഷ്ടക്കേടുണ്ടാവും. എന്നാല്‍ പടവലങ്ങയിലുള്ള ആരോഗ്യ ഗുണത്തെക്കുറിച്ച് അറിയുമ്പോള്‍ ആ ഇഷ്ടക്കേട് അല്‍പം മാറ്റി വെക്കുന്നതാണ് നല്ലത്. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. അധികം ചിന്തിക്കാതെ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് പടവലങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മളെ സ്ഥിരമായി വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പടവലങ്ങ. ആരോഗ്യത്തിന് വില്ലനാവുന്ന സ്ഥിരമായുള്ള ചില അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച് നില്‍ക്കുന്നു പടവലങ്ങ. പടവലങ്ങ കൊണ്ട് എന്തൊക്കെ ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് നല്‍കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കരള്‍ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയില്‍ പോലും പടവലങ്ങ കൊണ്ട് അതിനെ പരിഹാരം കാണുന്നതിന് സാധിക്കുന്നു പടവലങ്ങ.
ആണിനെ ആണാക്കാന്‍ നാടന്‍ പൊടിക്കൈ ഏലക്കയില്‍
ആരോഗ്യപ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്. പുരുഷന് ഉണ്ടാവുന്ന അതേ ആരോഗ്യ പ്രശ്‌നമായിരിക്കില്ല സ്ത്രീക്കുണ്ടാവുന്നത്. സ്ത്രീക്കുണ്ടാവുന്ന അതേ ആരോഗ്യ പ്രശ്‌നമായിരിക്കില്ല പുരുഷനുണ്ടാവുന്നത്. എങ്കിലും പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ സ്ത്രീകളും പുരുഷനും അനുഭവിക്കുന്നുണ്ട്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും ഡോക്ടറോട് പറയാന്‍ പറ്റാത്ത ചില രോഗാവസ്ഥകള്‍ പലരേയും ബുദ്ധിമുട്ടിക്കുന്നു. ഇത്തരത്തില്‍ ചില പ്രശ്‌നങ്ങള്‍ പലപ്പോഴും ഡോക്ടറോട് പറയാന്‍ തന്നെ നാണക്കേടായിരിക്കും പലര്‍ക്കും. പുരുഷന്‍മാരെ വലക്കുന്ന ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എന്തെങ്കിലും ചികിത്സ നടത്തിയാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. പക്ഷേ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് ചികിത്സ തേടുമ്പോള്‍ അത് പലപ്പോഴും വ്യാജചികിത്സയാവുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സിക്ക വൈറസ് പടർന്നുപിടിക്കുന്നു; ജയ്പൂരില്‍ 72 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു
രാജസ്ഥാനിലെ ജയ്പൂരില്‍ സിക്ക വൈറസ് പടരുന്നു. ജയ്പൂരില്‍ മാത്രം 72 പേരിൽ രോഗം സ്ഥീരികരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം പുറത്തുവിട്ടത്. വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സമയത്ത് രോഗം പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. രോഗം പടരാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജസ്ഥാൻ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മറ്റ് വൈറസ് ബാധയില്‍ നിന്നു വ്യത്യസ്തമായി തിരിച്ചറിയാന്‍ കഴിയുന്നതരത്തിലുള്ള ലക്ഷണങ്ങള്‍ സിക്ക വൈറസിനില്ല. ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈറസ് ഗുരുതര പ്രത്യോഘാതങ്ങള്‍ ഉണ്ടാക്കും. ഗുജറത്തില്‍ 96,000 വീടുകളില്‍ സിക്ക വൈറസുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സര്‍വേ നടത്തി. കൂടാതെ കൊതുകിനെ തുരത്താനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കൊതുകുകളുടെ ലാര്‍വ കണ്ടെത്തിയ 68 വീടുകള്‍ക്ക് പിഴയും ചുമത്തിട്ടുണ്ട്. ജയ്പൂര്‍ മേഖലയിലെ ശാസ്ത്രീനഗറില്‍ 85 കാരിക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.
ഈ വേദനസംഹാരി കരളിനെ അപകടത്തിലാക്കാം
എന്തെങ്കിലും നിസ്സാരവേദനകള്‍ തോന്നുമ്പോള്‍ വേദനസംഹാരികള്‍ കഴിക്കുന്നത്‌ മിക്കവരുടെയും ശീലമാണ്. എന്നാല്‍ നമ്മള്‍ നിസ്സാരമെന്നു കരുതുന്ന ഈ ശീലം ചിലപ്പോള്‍ നിങ്ങളെ രോഗിയാക്കിയേക്കാം. Acetaminophen എന്ന വേദനസംഹാരിയാണ് കരളിന്റെ ആരോഗ്യത്തിനു അതീവദോഷകരമാണെന്നു കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്ന് ശരീരത്തിലെത്തിയാല്‍ അത് Cysteine എന്ന അമിനോ ആസിഡുകളുമായി ചേര്‍ന്ന് മറ്റൊരു രാസപ്രവര്‍ത്തനം ഉണ്ടാകുന്നുണ്ട്. ഇതാണ് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ഈ രാസപ്രവര്‍ത്തനം ഈ വേദനസംഹാരിയെ വിഷാംശമുള്ളതാക്കി മാറ്റുന്നുണ്ട്. മനുഷ്യശരീരത്തിലെ കോശങ്ങളില്‍ ഊര്‍ജ്ജമെത്തിക്കുന്ന Mitochondriaയുടെ പ്രവര്‍ത്തനത്തെ വരെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. സിംഗപ്പൂര്‍ നാഷണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ജേര്‍ണല്‍ ഓഫ് മോളിക്കുലാര്‍ ആന്‍ഡ്‌ സെല്ലുലാര്‍ പ്രോടിയോമിക്സില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
അമ്മയുടെ ആദ്യ ആർത്തവവും മകന്റെ യൗവനാരംഭവും തമ്മില്‍?
ഒരു മകൾ നിങ്ങൾക്കുണ്ടെങ്കിൽ അവളോട് ഇത് പങ്കുവച്ചു കാണണം. കാരണം അമ്മയുടെ ആദ്യ ആർത്തവം വന്ന പ്രായവും മകളുടെ ആദ്യ ആർത്തവവും തമ്മിൽ ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അമ്മയുടെ ആദ്യ ആർത്തവവും മകന്റെ പ്രായപൂർത്തിയാകലും (Puberty) തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് ഒരു യൂറോപ്യൻ പഠനം പറയുന്നത്. ആദ്യ ആർത്തവം നേരത്തെ വന്ന സ്ത്രീകളുടെ ആൺമക്കൾ നേരത്തെ പ്രായപൂർത്തിയാകും. അവരുടെ പെൺമക്കൾക്ക് സമപ്രായക്കാരായ പെൺകുട്ടികളെക്കാൾ ആറുമാസം മുൻപെ സ്തനവളര്‍ച്ച എത്തുമെന്നു പഠനം പറയുന്നു. നേരത്തെയോ വൈകിയോ ഉള്ള പ്രായപൂർത്തിയാകലിന് പൊണ്ണത്തടിയും പ്രമേഹവും കാരണമാകും. ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ പ്രായപൂർത്തിയെത്തുന്ന സമയത്തെ സംശയലേശമന്യെ സ്വാധീനിക്കുന്നു.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this