facebook pixel
chevron_right Science
transparent
തൊട്ടാൽ പൊടിയുന്ന ചുരുളുകളിലെ രഹസ്യങ്ങൾ പോലും ഇനി എളുപ്പം വായിച്ചെടുക്കാം!
വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്ന സിടി സ്കാൻ (കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി) ഏവർക്കും പരിചിതമാണ്. ആന്തരികാവയവങ്ങളുടെയും എല്ലുകളുടെയും ട്യൂമറുകളുടെയുമെല്ലാം വലുപ്പവും സ്ഥാനവും ആകൃതിയും ഉൾപ്പെടെയുള്ള വിവരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതാണിത്. എന്നാൽ ഇതോടൊപ്പം കംപ്യൂട്ടർ അൽഗോരിതം കൂടി ചേർത്ത് അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് കാർഡിഫ് സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമാറ്റിക്സ് വിഭാഗം. ഇതിന്റെ തലവൻ പോൾ റോസിന്റെ നേതൃത്വത്തിൽ അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള ഒരു ചുരുളിലെ രഹസ്യം വായിച്ചെടുത്തിരിക്കുകയാണു ഗവേഷകർ. ഏകദേശം 27 സെന്റി മീറ്റർ വീതിയുള്ള ഈ ചുരുൾ കാലങ്ങളായി ഗവേഷകരുടെ മുന്നിലുണ്ട്. അതിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നതും കാണാം. പക്ഷേ ആ എഴുത്തുകൾ വായിച്ചെടുക്കാൻ മാത്രം സാധിച്ചിരുന്നില്ല. ചുരുണ്ടുകൂടി, കറുത്ത് ആകെ വികൃതമായ അവസ്ഥയിലായിരുന്നു ചുരുൾ ഗവേഷകർക്കു ലഭിച്ചത്. അതായത്, എഴുതിവച്ചിരുന്നതൊന്നും വായിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിൽ.
'ദൈവവും മരണാനന്തര ജീവിതവുമില്ല, വേണ്ടത് വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ട്'
ജീവിച്ചിരുന്ന കാലത്ത് ഗവേഷകരുടെയും വിദ്യാർഥികളുടെയും സംശയങ്ങൾ പല തരത്തിലുള്ള ചോദ്യങ്ങളായി കേട്ടു പരിചയമുള്ള വ്യക്തിയായിരുന്നു ലോക പ്രശസ്ത ഊർജതന്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്. ഏറെ കേട്ടു പരിചയിച്ച പത്തു അടിസ്ഥാന ചോദ്യങ്ങൾക്ക് തന്‍റെ അവസാന പുസ്തകത്തിലൂടെ ഉത്തരം പറഞ്ഞിരിക്കുകയാണ് ഹോക്കിങ്. ദൈവം, സ്വർഗം, മരണാന്തര ജീവിതം തുടങ്ങിയവയെ കുറിച്ചായിരുന്നു ചോദ്യങ്ങളിൽ കൂടുതലും. മരണാന്തര ജീവിതമോ ദൈവമോ ഇല്ലെന്നാണ് ഹോക്കിങ്ങിന്റെ നിലപാടെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്. നമ്മൾക്ക് എന്താണോ വേണ്ടത്, അത് വിശ്വസിക്കാൻ നാം ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. ദൈവമില്ലെന്നാണ് ചുരുങ്ങിയ വാക്കുകളിൽ എന്‍റെ വിശ്വാസം. ഈ പ്രപഞ്ചം ആരും സൃഷ്ടിച്ചതല്ല. നമ്മുടെ ഭാവി ആരും നിയന്ത്രിക്കുന്നുമില്ല. ഇതെന്നെ നയിക്കുന്നത് പരമമായ ഒരു തിരിച്ചറിവിലേക്കാണ് - സ്വർഗമോ മരണാന്തര ജീവിതമോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
റോക്കറ്റ് ചതിച്ചു, തിരിച്ചുകിട്ടിയത് 2 ജീവനുകൾ; 'തീക്കളി' ഉപേക്ഷിക്കുമെന്ന് നാസ
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യ സാന്നിധ്യം അവസാനിപ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ പരിഗണനയിലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. രണ്ട് ബഹിരാകാശ യാത്രികരുമായി പുറപ്പെട്ട സോയുസ് റോക്കറ്റ് യന്ത്രതകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു. ഇതാണ് നാസയുടെ തീരുമാനത്തില്‍ നിര്‍ണ്ണായകമായത്. നിലവില്‍ ബഹിരാകാശ നിലയത്തിലെ യാത്രികരെ ജനുവരിയോടെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് കരുതുന്നത്. നേരത്തെ ഡിസംബറില്‍ ഇവരെ തിരിച്ചെത്തിക്കാമെന്നാണ് കരുതിയിരുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരെ തിരികെയെത്തിക്കാനുള്ള പേടകം കഴിഞ്ഞ ജൂണിലാണ് ബഹിരാകാശത്തെത്തിയത്. 200 ദിവസം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഈ പേടകത്തിലെ ബാറ്ററിയിലുണ്ട്. സാങ്കേതികമായി അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ഊര്‍ജ്ജം തീരും. അതിന് മുൻപ് ഐഎസ്എസിലുള്ളവരെ തിരിച്ചെത്തിക്കേണ്ടി വരും. അതേസമയം, ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടേയും കാര്യത്തില്‍ നിലവില്‍ ഐഎസ്എസിലെ സഞ്ചാരികള്‍ക്ക് യാതൊരു ഭീഷണിയുമില്ല.
വരുന്നു, അതിമാനുഷരുടെ കാലം, കാശുള്ളവൻ മരിക്കില്ല, എന്നും നിത്യയൗവ്വനം
'പ്രപഞ്ചോൽപ്പത്തിയെക്കുറിച്ച് സ്റ്റീഫൻ ഹോക്കിങ് പറയുന്നതു കേട്ടാൽ ആ സമയത്ത് അയാൾ അവിടെ ഉണ്ടായിരുന്നെന്നു തോന്നും' എന്നു പരിഹസിച്ചത് മലയാളിയായ വിഖ്യാത ശാസ്ത്രജ്ഞൻ ഇ.സി.ജി. നിരന്തരം വേട്ടയാടിയ രോഗത്താൽ ഒരു വീൽചെയറിൽ ഒതുങ്ങി ജീവിക്കുമ്പോഴും അതിമാനുഷ പരിവേഷം ലഭിച്ച ശാസ്ത്രജ്ഞനായിരുന്നു സ്റ്റീഫൻ ഹോക്കിങ്. രോഗാവസ്ഥ കൊണ്ടാണ് ഹോക്കിങ്ങിനു വലിയ സ്വീകാര്യത ലഭിച്ചതെന്നും അദ്ദേഹത്തിന്റെ നിഗമനങ്ങൾ പലതും അപക്വമാണെന്നും വിമർശിക്കാൻ സുദർശനെപ്പോലുള്ളവർ മടി കാണിച്ചിരുന്നില്ല. അധികകാലം ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ വിധിയെഴുതിയപ്പോഴും പ്രപഞ്ചത്തിന്റെ സങ്കീർണതകളെക്കുറിച്ചു തല പുകച്ച ഹോക്കിങ് മരണാനന്തരവും തലക്കെട്ടുകൾ സൃഷ്ടിക്കുകയാണ്. ഉടൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ അദ്ദേഹം അതിമാനുഷരെക്കുറിച്ചു നടത്തുന്ന നിരീക്ഷണങ്ങളാണ് ശാസ്ത്രലോകത്തു ചർച്ചയാകുന്നത്. കയ്യിൽ കാശുള്ളവർ തങ്ങളുടെയും മക്കളുടെയും ഡിഎൻഎ എഡിറ്റ് ചെയ്ത് അതിമാനുഷരാകാമെന്നും അവർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ സാധാരണ മനുഷ്യർ കുലമൊടുങ്ങുമെന്നുമാണ് ഹോക്കിങ് നിരീക്ഷിക്കുന്നത്.
1918ലെ സ്പാനിഷ് ഫ്ലൂ രൂപം മാറിയെത്തുമോ? മഹാമാരി മുന്നറിയിപ്പ്
1918-ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്ലൂ എന്ന പകർച്ചവ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യുഎസിൽ നിന്നാണ് ഇതിന്റെ ഉദ്ഭവമെന്നാണു കരുതുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികരിലൂടെ ഇതു വിവിധ രാജ്യങ്ങളിലെത്തി. ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ചവ്യാധി പിടികൂടിയിരുന്നു. ലോകമെമ്പാടും മരിച്ചതാകട്ടെ അഞ്ചു കോടിയിലേറെപ്പേരും (ലോകമഹായുദ്ധ കാലത്തു യുദ്ധം സംബന്ധിച്ച വാർത്തകൾക്ക് വിവിധ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സ്പെയിൻ ഇക്കാര്യത്തിൽ നിഷ്പക്ഷത പാലിച്ചു. അവിടെയുള്ളവർ വളരെ കൃത്യമായിത്തന്നെ ഈ രോഗത്തെപ്പറ്റിയറിഞ്ഞു. അങ്ങനെയാണ് രോഗം സ്പെയിനിലാണു പൊട്ടിപ്പുറപ്പെട്ടതെന്ന പ്രചാരവും സ്പാനിഷ് ഫ്ലൂ എന്ന പേരുമുണ്ടായത്) നൂറുവർഷത്തിനപ്പുറം വീണ്ടും ഇത്തരത്തിലൊരു മഹാമാരി പെയ്തിറങ്ങാനുള്ള സാധ്യതകളേറെയെന്നാണു ഗവേഷകർ പറയുന്നത്. അങ്ങനെയൊരു അപ്രതീക്ഷിത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ ഇന്നത്തെ സാഹചര്യത്തിൽ അതിനെ ഫലപ്രദമായി തടുക്കാനാകുമോയെന്നും അവർ പരിശോധിച്ചു.
ശാസ്ത്രലോകത്തിന് നിര്‍ണായക നേട്ടം;രണ്ട് പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള്‍ പിറന്നു
ആണ്‍ എലികളുടെ സഹായമില്ലാതെ പെണ്‍ എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള്‍ക്ക് ജന്മം നല്‍കി .ചൈനീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലാണ് ഇത്തരത്തില്‍ കുഞ്ഞെലികള്‍ പിറന്നത്. ആരോഗ്യമുള്ള രണ്ട് പെണ്‍ എലികളില്‍ നടന്ന പരീക്ഷണങ്ങളാണ് വിജയത്തില്‍ എത്തിയത്. ബീജത്തിന്റെ സഹായം ഇല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവുമോയെന്ന പരീക്ഷണമാണ് വിജയത്തിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്. അതോടപ്പം തന്നെ രണ്ടു ആണ്‍ എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം പരാജയമായിരുന്നെന്നും ഗവേഷകര്‍ പറഞ്ഞു. എന്തു കൊണ്ട് സംസ്തനികള്‍ രണ്ട് ലിംഗവിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന ഗവേഷണത്തിന് ഇടയിലാണ് ഗവേഷകര്‍ നിര്‍ണായക നേട്ടം കൈവരിക്കുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളില്‍ ബീജവും അണ്ഡവും ചേര്‍ന്നാണ് കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത്. പക്ഷേ ചില ഉരഗങ്ങളിലും മീനുകളിലും ഇണ ചേരാതെ തന്നെ പ്രത്യുല്‍പാദനം നടക്കാറുണ്ട്.
ചൈനയെ ഞെട്ടിച്ച് ആകാശത്ത് വിചിത്രവെളിച്ചം, അന്യഗ്രജീവിയെന്ന് ജനം
ശാസ്ത്രജ്ഞർ ഏറെക്കാലമായി അന്വേഷിക്കുന്ന ഒരു കാര്യമാണ് അന്യഗ്രഹ ജീവനും ജീവികളും‍. ഭൂമിയുൾപ്പെടുന്ന സൗരയൂഥത്തിലെ അന്യഗ്രഹങ്ങളായ ചൊവ്വയിലും മറ്റും ജീവനുണ്ടോയെന്നാണ് മനുഷ്യന്‍ ആദ്യമന്വേഷിച്ചത്. ഈ ഗ്രഹങ്ങളിലെങ്ങും ജീവന്റെ അംശം കണ്ടെത്താനാവാത്തതു കൊണ്ടാണോ എന്തോ, മനുഷ്യൻ തന്റെ അന്വേഷണം അന്യ സൗരയൂഥങ്ങളിലേക്കു നീട്ടി. ചില അന്യഗ്രഹ ജീവികൾ ഭൂമിയില്‍ സ്ഥിരമായി സന്ദർശനം നടത്തുന്നുണ്ടെന്ന് വരെ ഒരു വിഭാഗം ഗവേഷകര്‍ വാദിക്കുന്നുണ്ട്. മനുഷ്യന്റെ ഈ അന്വേഷണം എവിടെയവസാനിക്കുമെന്ന് ആർക്കറിയുമില്ല. കഴിഞ്ഞ ദിവസം ചൈനയിലും അന്യഗ്രഹ ജീവികളും പറക്കും തളികയും ചർച്ചയായി. രാജ്യാന്തര മാധ്യമങ്ങളിലെല്ലാം വാർത്തയും വന്നു. എന്തായിരുന്നു ആ അജ്ഞാത വെളിച്ചവും ദൃശ്യവും? ചൈനയിലെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ച കാഴ്ചയാണ് ആകാശത്ത് കണ്ടത്. ബെയ്ജിങ്ങിലെ ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത, ചലിക്കുന്ന പ്രകാശമാണ് കണ്ടത്.
ഒഡീഷ ചുഴലിക്കാറ്റ്: മുന്നറിയിപ്പുമായി ഗൂഗിൾ; ഭയപ്പെടുത്തും സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ
ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട് തിത്‌ലി ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി ഗൂഗിൾ. അടുത്ത മണിക്കൂറുകളിൽ എന്തു സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പുകളും ഡേറ്റകളും ഗൂഗിൾ നൽകുന്നുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് റെഡ് അലർട്ടായാണ് ഗൂഗിൾ നൽകിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെയാണ്. ചിലപ്പോൾ ഇത് 165 കിലോമീറ്റർ വരെ എത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിൽ നിന്ന് എങ്ങനെ സുരക്ഷിതമാകാമെന്നത് സംബന്ധിച്ചും ഗൂഗിൾ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രളയജലം എത്താൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിലേക്ക് നീങ്ങാനാണ് ഗൂഗിൾ നിർദേശം. അടുത്ത 18 മണിക്കൂർ നേരത്തേക്കാണ് ഗൂഗിൾ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ മാപ്പ്, സുരക്ഷിത മാർഗ്ഗങ്ങൾ, ചുഴലിക്കാറ്റ് ലൈവ് ട്വീറ്റുകൾ, എന്താണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഒഡീഷയെ ദുരന്തത്തിലാക്കിയ ചുഴലിക്കാറ്റ് ഭീതി ശക്തമാണ്.
മനുഷ്യനില്ലാത്ത ഭൂമിയിൽ സൂക്ഷ്മജീവികളുടെ ' നിലവറ'; ഇടം തേടി ഗവേഷകർ
ഉത്തരധ്രുവത്തിൽ നിന്ന് ഏകദേശം 1,300 കിലോമീറ്റർ മാറി നോർവെയിലെ മഞ്ഞുമൂടിയ ഒരു ദ്വീപിലാണ് ലോകത്തിന്റെ 'വിത്തുകലവറ' സ്ഥിതി ചെയ്യുന്നത്. പേരുപോലെത്തന്നെ ലോകത്തിലെ എല്ലാ ചെടികളുടെയും വിത്തുകള്‍ ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ജനിതക ബാങ്കുകളിലും പലതരം വിത്തുകൾ സൂക്ഷിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ അവിടങ്ങളിലെ വിത്തുകൾ നശിച്ചാൽ പകരം നൽകാനുള്ള സംവിധാനമാണ് 'സീഡ് വോൾട്ട്' എന്നറിയപ്പെടുന്ന, നോർവെയ്ക്കും ഉത്തരധ്രുവത്തിനും ഇടയിലുള്ള ഈ കേന്ദ്രം. ബൈബിളിലെ നോഹയുടെ പേടകത്തിന്റെ മറ്റൊരു രൂപമെന്നു പറയാം. എന്നാൽ വിത്തുകൾക്കു മാത്രമല്ല മനുഷ്യശരീരത്തിലെ സൂക്ഷ്മജീവികൾക്കു വേണ്ടിയും ഒരു 'നോഹയുടെ പേടകം' നിർമിക്കാനുള്ള തീരുമാനത്തിലാണു ഗവേഷകർ. ശരീരത്തിലെ ബാക്ടീരിയ, വൈറസ്, ഫംഗൈ തുടങ്ങി സൂക്ഷ്മാണുക്കളെയെല്ലാം മൊത്തത്തിൽ 'മൈക്രോബയോട്ട' എന്നാണു വിശേഷിപ്പിക്കുന്നത്. ഇവയെല്ലാം ചേർന്നാണു മനുഷ്യന്റെ 'മൈക്രോബയോം' എന്നറിയപ്പെടുന്നത്.
മനുഷ്യർ നിന്നനിൽപിൽ വെന്തുരുകി, തലയോട്ടി പൊട്ടിത്തെറിച്ചു; അഗ്നിപർവതത്തിൽ നിന്ന് നരകത്തീ!
' ജീവിതത്തിലെ ഏറ്റവും ദുരന്ത ഘട്ടങ്ങളെക്കുറിച്ച്, അല്ലെങ്കിൽ ഏറെ ദുരിതമനുഭവിച്ചുള്ള മരണത്തെക്കുറിച്ചൊക്കെയുള്ള വിശേഷണമാണിത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ഉരുകിയൊലിക്കുന്ന ലാവയിൽപ്പെട്ടുള്ള മരണത്തെ ഇത്തരമൊന്നായാണു കണക്കാക്കുന്നത്. എന്നാൽ അഗ്നിപർ‍വതവുമായി ബന്ധപ്പെട്ട് ഇങ്ങനെ മാത്രമല്ല മരണത്തിന്റെ ദുരന്തചിത്രമുള്ളതെന്നു പറയുന്നു ഗവേഷകർ. സിഇ 79ൽ പൊട്ടിത്തെറിച്ച ഇറ്റാലിയന്‍ അഗ്നിപർവതം വെസൂവിയസിനെക്കുറിച്ചുള്ള ഒരു പഠനമാണ് അത്തരമൊരു ദുരിതം നിറഞ്ഞ മരണത്തെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ പൊട്ടിത്തെറിയെത്തുടർന്ന് ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലാണ് 'വോൾക്കാനിക് ആഷ് ക്ലൗഡ്സ്' രൂപപ്പെട്ടത്. അഗ്നിപർവതത്തില്‍ നിന്നുള്ള ചാരം ഭൂമിയിലേക്കു സൂര്യപ്രകാശം പോലും വന്നുവീഴാത്ത വിധം തടസ്സപ്പെടുത്തുന്നതാണ് ഈ മേഘങ്ങൾ. അഗ്നിപർവത സ്ഫോടനത്തെത്തുടർന്നു കൊല്ലപ്പെട്ടവരുടെ ഫോസിലുകൾ പരിശോധിച്ചപ്പോഴാണ് അവർക്കു നേരിടേണ്ടി വന്ന അതിദാരുണ അന്ത്യത്തെക്കുറിച്ചു ഗവേഷകർ തിരിച്ചറിഞ്ഞത്. ശരീരത്തിലെ ജലാംശം പൂർണമായും ബാഷ്പീകരിച്ചു പോയിട്ടായിരുന്നു ചിലരുടെ അന്ത്യം.
ഛിന്നഗ്രഹത്തിൽ നിന്ന് ഇന്ധനം; 'അപ്പോളോ'യെയും കടത്തിവെട്ടി വലുപ്പം; ലക്ഷ്യം ചാന്ദ്രയാത്ര
വീണ്ടുമൊരിക്കല്‍ കൂടി ചന്ദ്രോപരിതലത്തെ മനുഷ്യന്റെ പാദസ്പർശം കൊണ്ടു സമ്പന്നമാക്കാനൊരുങ്ങുകയാണ് നാസ. അതും ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചു ദശാബ്ദങ്ങള്‍ക്കപ്പുറം. പ്രതിരോധ-ബഹിരാകാശ ഗവേഷണ മേഖലയിലെ വമ്പൻ അമേരിക്കന്‍ കമ്പനിയായ ലോക്ക്‌ഹീഡ് മാർട്ടിനാണ് ഈ ദൗത്യത്തിൽ നാസയെ സഹായിക്കാനുള്ള വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രനിലിറങ്ങി രണ്ടാഴ്ചയെങ്കിലും യാത്രികർക്ക് ഗവേഷണം നടത്താനുള്ള സൗകര്യങ്ങളുമായി അത്യാധുനിക ലൂണാർ ലാൻഡറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മാതൃക കഴിഞ്ഞ ദിവസം ജർമനിയിൽ നടന്ന രാജ്യാന്തര ആസ്ട്രനോട്ടിക്കൽ കോൺഗ്രസിൽ അവതരിപ്പിച്ചു. ആദ്യമായി ചന്ദ്രനിലേക്കു മനുഷ്യനുമായി പോയ അപ്പോളോ പേടകത്തിനേക്കാളും വലുപ്പമേറിയതാണിത്. 2020ൽ എപ്പോൾ വേണമെങ്കിലും ചന്ദ്രനിൽ ആളെയിറക്കാവുന്ന വിധം ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നും കമ്പനിയുടെ അവകാശവാദം. സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങി താവളമടിക്കാനും ഏതുതരം കാർഗോ വേണമെങ്കിലും അയയ്ക്കാനും ചന്ദ്രനിൽ ഇന്നേവരെ നടത്താത്ത വിധം പര്യവേക്ഷണത്തിനും വേണ്ട സൗകര്യങ്ങളുമെല്ലാം ഈ ലാൻഡറിലുണ്ട്.
കൂറ്റൻ മുതലകൾ കാവൽ നിന്ന ഈജിപ്ഷ്യൻ ക്ഷേത്രം; അവിടെ ഗവേഷകർ കണ്ടെത്തിയത്...!
ഒരിക്കലും അവസാനിക്കാത്ത വിധം രഹസ്യങ്ങളാണ് ഈജിപ്തിൽ നിന്ന് ഗവേഷകർ ഉദ്ഖനനം ചെയ്തു കൊണ്ടേയിരിക്കുന്നത്. ഈജിപ്തിലെ പ്രശസ്തമായ കോം ഓംബോ ക്ഷേത്രത്തിൽ നിന്ന് ടോളമിയുടെ കാലത്തെ ഒരു സ്ഫിൻക്സ് പ്രതിമ കണ്ടെത്തിയത് അടുത്തിടെ വാർത്തയായിരുന്നു. അതിനു സമീപത്തു തന്നെ ഒരു കല്ലറയും കണ്ടെത്തി, അതിൽ ലിനന്‍ തുണിയിൽ പൊതിഞ്ഞ ഒരു മമ്മിയും. ഇവയ്ക്കു പിന്നാലെ മറ്റു രണ്ടു സുപ്രധാന കണ്ടെത്തലുകളാണ് ഇപ്പോൾ ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. പുരാതനകാല ഹൈറോഗ്ലിഫ്സ് ലിപികളും ചിത്രങ്ങളും നിറഞ്ഞ രണ്ടു ഫലകങ്ങൾ. അവയിൽ ഒരെണ്ണം രണ്ടു കഷ്ണങ്ങളായെങ്കിലും എഴുതിയിരിക്കുന്നതെല്ലാം വായിച്ചെടുക്കാൻ എളുപ്പം സാധിച്ചു. രണ്ടാമത്തെ ഫലകം പല കഷ്ണങ്ങളായെങ്കിലും, അൽപം കഷ്ടപ്പെട്ടിട്ടാണെങ്കിലും അതെല്ലാം ഒരുമിച്ചു ചേർത്തു ഗവേഷകർ. എന്താണു ഫലകങ്ങളിലെ രഹസ്യം എന്നതു കണ്ടെത്താൻ കൊണ്ടുപിടിച്ച ശ്രമവും നടക്കുകയാണ്.
'ചെകുത്താന്റെ കുഴി'യില്‍ നിന്ന് രണ്ടാൾപ്പൊക്കത്തിൽ തീജ്വാലകൾ; എന്താണു സംഭവിച്ചത്?
രണ്ടാൾപ്പൊക്കത്തിൽ തീജ്വാലകൾ, അതും ഒരു ദ്വാരത്തിൽ നിന്ന് നിർത്താതെ ഏറേ നേരത്തേക്ക്. യുഎസിലെ അർക്കൻസയിൽ അധികൃതർ തലപുകഞ്ഞ് ആലോചിക്കുകയാണ് ഈ തീജ്വാലകളുടെ വരവിനെപ്പറ്റി. മണ്ണില്‍ എപ്പോഴോ ഉണ്ടായ ഒരു കുഴിയിൽ നിന്നാണ് ഈ തീജ്വാലകളുടെ വരവെന്നതാണു കൗതുകകരം. അർക്കൻസലിയെ മി‍‍ഡ്‌വേയിൽ ഒരു സ്വകാര്യ പുരയിടത്തിലായിരുന്നു സംഭവം. സെപ്റ്റംബർ 17ന് ഇവിടെയുണ്ടായ ഒരു ദ്വാരത്തിൽ നിന്ന് 12 അടി ഉയരത്തിൽ തീജ്വാലകൾ പുറത്തേക്കുകയരുകയായിരുന്നു. 12 അടിയിൽ നിന്ന് കുറഞ്ഞ് എട്ടടിയിലെത്തിയ തീജ്വാല ഏകദേശം 40 മിനിറ്റോളം പുറത്തേക്കു വന്നുകൊണ്ടേയിരുന്നു. ഒടുവിൽ യാതൊന്നും സംഭവിക്കാത്തതു പോലെ കെട്ടടങ്ങുകയും ചെയ്തു. ആകെ തെളിവായി അവശേഷിച്ചത് കുഴിക്കു ചുറ്റും കറുത്ത നിറത്തിലുള്ള പുകയുടെ അടയാളം മാത്രം. എങ്ങനെയാണ് ആ ദ്വാരവും അതിൽ നിന്നു തീയും ഉണ്ടായതെന്നറിയാതെ തലപുകയ്ക്കുകയാണ് അധികൃതർ.
തലങ്ങും വിലങ്ങും ന്യൂനമർദ്ദം, ചുഴലിക്കാറ്റ് ഭീതി; സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ കാണാം
കേരളത്തിന്റെ തലങ്ങും വിലങ്ങും ന്യൂനമർദ്ദം ശക്തമാകുന്നതോടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലത്തെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം ശക്തമാകുന്നതോടെ കേരളത്തിലെ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ ലഭ്യമായ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നേരിയ തോതിലെങ്കിലും കേരളത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടൽ ഭാഗങ്ങളിൽ ആകാശം മേഘാവൃതമാണ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളിൽ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.
നിധിയൊളിപ്പിച്ച 20 'ഏലിയൻ' നക്ഷത്രങ്ങൾ; നിർണായക വിവരങ്ങൾ കിട്ടി
അഞ്ചു വർഷം മുൻപാണ് യൂറോപ്യൻ സ്പെയ്സ് ഏജൻസി(ഇഎസ്എ) ബഹിരാകാശത്തേക്ക് ഗായ എന്ന ഒബ്സർവേറ്ററി പേടകത്തെ അയയ്ക്കുന്നത്. നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പങ്കുവയ്ക്കുക എന്നതായിരുന്നു 'ഗായ മിഷന്റെ' ഉദ്ദേശ്യം. ഇക്കഴിഞ്ഞ ഏപ്രിലിൽ പേടകത്തിൽ നിന്നുള്ള രണ്ടാമത്തെ സെറ്റ് ഡേറ്റയും ഇഎസ്എയിലേക്കെത്തി. ഏകദേശം 130 കോടി നക്ഷത്രങ്ങളുടെ കൃത്യമായ സ്ഥാനം, അവയുടെ ചലനം തുടങ്ങിയ വിവരങ്ങളായിരുന്നു ഡേറ്റയിലുണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ ഡേറ്റ സെറ്റ് ഗവേഷകർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയിലെ ഗവേഷകർ ഒരു അസാധാരണ കണ്ടെത്തൽ നടത്തിയത്. ഗാലക്സി അഥവാ താരാപഥത്തെപ്പറ്റിയുള്ള ശാസ്ത്രസങ്കൽപങ്ങളെത്തന്നെ മാറ്റിമറിയ്ക്കുന്ന കണ്ടെത്തലുമായിരുന്നു അത് (സൂര്യനും അതിനെ കേന്ദ്രമാക്കി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള മറ്റ് വസ്തുക്കളും അടങ്ങിയ സൗരയൂഥം ക്ഷീരപഥം- Milky Way- എന്ന താരാപഥത്തിലാണ് സ്ഥിതിചെയ്യുന്നത്.
ചൈനയുടെ രണ്ടാം ബഹിരാകാശ പേടകവും ഭൂമിയ്ക്കു നേരെ‌; ഇത്തവണ എന്തു സംഭവിക്കും?
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ബഹിരാകാശ ഗവേഷകർ അസാധാരണമായ ആ കാഴ്ച കണ്ടത്. ചൈനയുടെ രണ്ടാമത്തെ ബഹിരാകാശ പരീക്ഷണശാലയായ (സ്പെയ്സ് ലാബ്) ടിയാൻഗോങ്-2 കുത്തനെ ഭൂമിക്കു നേരെ പതിക്കുന്നു. ഭൂമിക്ക് ഏകദേശം 95 കിലോമീറ്റർ അടുത്തു വരെ ടിയാൻഗോങ്- 2 എത്തി. പിന്നീട് ആ സ്ഥാനത്തു തുടർന്നശേഷം തിരികെ യഥാർഥ ഭ്രമണപഥത്തിലേക്കു തന്നെ പോവുകയും ചെയ്തു. അന്നുതന്നെ ഗവേഷകർക്ക് സൂചന ലഭിച്ചു, ചൈന ഈ പേടകത്തെ ഒഴിവാക്കാനുള്ള പരിപാടിയാണെന്ന്. അടുത്തവർഷം ജൂലൈയിൽ ടിയാൻഗോങ്-2വിനെ ഭ്രമണപഥത്തിൽ നിന്നു വ്യതിചലിപ്പിച്ചു ഭൂമിയിലെത്തിച്ചു തകർക്കാനാണു ചൈനയുടെ തീരുമാനം. ആറു മാസം മുൻപ് ടിയാൻഗോങ്-1 ഭൂമിയിലേക്കു വീഴുമെന്നതു സംബന്ധിച്ചുണ്ടായ പരിഭ്രാന്തി ഇത്തവണ ഇല്ലാതാക്കാനാണു ചൈനയുടെ ശ്രമം. ടിയാൻഗോങ്-1 ഭൂമിയിലേക്കു വീഴുമ്പോൾ ചൈനയ്ക്കു യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല.
സൗരയൂഥത്തിൽ ഒമ്പതാം ഗ്രഹത്തിന്റെ സാന്നിധ്യം
നമ്മുടെ കണ്ണില്‍ പെടാതെ ഒരു ഒമ്പതാം ഗ്രഹം സൗരയൂഥത്തിലുണ്ടെന്ന കണ്ടുപിടിത്തമാണ് ഇപ്പോഴത്തെ ചര്‍ച്ച. പ്ലാനെറ്റ് എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ​ഗ്രഹം ചെറുതും തണുത്ത ആവരണത്താൽ മൂടപ്പെട്ടിരിക്കുന്നതുമാണ്.സൂര്യനു ചുറ്റും പരിക്രമണം പൂർത്തിയാക്കുന്നതിന് 40,000 വർഷം എടുക്കുന്ന പ്ലാനെറ്റ് എക്സ് ഭൂമിയേക്കാള്‍ 10 മടങ്ങ് വലിപ്പത്തിലും നെപ്ട്യൂണില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തേക്കാള്‍ 20 മടങ്ങ് അകലത്തിലുമാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് വെളിപ്പെടുത്തല്‍. യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോയിലെ ബഹിരാകാശ നിരീക്ഷകരാണ് ഈ ഗ്രഹത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സൗരയൂഥത്തെക്കുറിച്ച് ഇന്ന് ലഭിക്കുന്ന എല്ലാ ചിത്രങ്ങളും ഇത്തരത്തില്‍ ഒരു ഗ്രഹത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. 2016 ല്‍ തന്നെ സൗരയൂഥത്തില്‍ പ്യൂട്ടോയ്ക്ക് അപ്പുറം ഒരു ഗ്രഹമുണ്ടെന്ന അനുമാനങ്ങള്‍ ശാസത്രലോകത്ത് ഉണ്ടായിരുന്നു 2015 TG387 എന്നറിയപ്പെടുന്ന ഈ ​ഗ്രഹം ഭൂമിയിൽനിന്നും സൂര്യനിലേക്കുള്ള ദൂരത്തേക്കാളും 80 മടങ്ങ് അകലെയാണ്.
ഇന്‍ഡോര്‍ ലബോറട്ടറിയില്‍ നിന്ന് 50 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മാരകമായ മനുഷ്യനിര്‍മിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
ഇന്‍ഡോറില്‍ അനധികൃത ലബോറട്ടറിയില്‍ നിന്ന്? മാരകമായ മനുഷ്യനിര്‍മിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഫ?ന്റെനില്‍ എന്ന മയക്കു മരുന്നാണ്? 40 മുതല്‍ 50 ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ളതാണ്? ഒരാളെ കൊല്ലാന്‍ രണ്ടു മില്ലിഗ്രാം ഫ?ന്റെനില്‍ മതിയെന്നാണ്? ഡവലപ്പ്?മെന്റ് എസ്?റ്റാബ്ലിഷ്‌മെന്റിലെ ഗവേഷകര്‍ ചേര്‍ന്നാണ്? രാസായുധ ആക്രമണങ്ങള്‍ക്കും മറ്റും ഉപയോഗിച്ചാല്‍ നിരവധി പേരെ കൊന്നൊടുക്കാന്‍ സാധിക്കുന്ന മരുന്നാണിതെന്ന്? കടുത്ത വേദന അനുഭവിക്കുന്ന രോഗികള്‍ക്കും അനസ്?തേഷ്യക്കുമെല്ലാം വളരെ കുറഞ്ഞ അളവില്‍ ഫന്റെനില്‍ ഉപയോഗിക്കുന്നുണ്ട്?. എന്നാല്‍ ഇതി?ന്റെ നിര്‍മാണവും ഉപയോഗവും നിയന്ത്രിച്ചതാണ്?. ഇയാളെയും മെക്?സിക്കന്‍ സ്വദേശിയേയും അറസ്?റ്റ്?.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this