facebook pixel
chevron_right Sports
transparent
ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; റിഷഭ് പന്തിന് അവസരം
ന്യൂഡല്‍ഹി∙ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിന മൽസരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറും. അംബാട്ടി റായുഡുവും ടീമിൽ ഉൾപ്പെട്ടപ്പോള്‍ ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ എന്നിവർക്ക് അവസരം ലഭിച്ചില്ല. ടീം- വിരാട് കോഹ്‍ലി, ശിഖർ ധവാൻ, രോഹിത് ശർമ, അംബാട്ടി റായുഡു, റിഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചഹൽ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്. 12 അംഗ ടീമിനെയാണ് മല്‍സരത്തിന് തലേദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം നടക്കുക. അഞ്ച് ഏകദിന മൽ‌സരങ്ങളാണു പരമ്പരയിൽ ഇന്ത്യ കളിക്കുക.
ഐഎസ്‌എല്‍: കേരള ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ഡൈനാമോസ് മത്സരം ഇന്ന്
ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന പതിമൂന്നാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാമത്തെ ഹോം മാച്ചാണ് ഡൈനാമോസുമായി ഇന്ന് നടക്കാനിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ മുംബൈയ്ക്കെതിരായി നടന്ന ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ വഴങ്ങിയ സമനിലയില്‍ നിന്നു തകര്‍പ്പന്‍ തിരിച്ചു വരവാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. മുംബൈയ്ക്കെതിരെ വ്യന്യസിച്ച 4-2, 3-1 എന്ന ശൈലിയില്‍ തന്നെയാകും പരിശീലകന്‍ ഡേവിഡ്‌ ജെയിംസ്‌ ഇന്നും ടീമിനെ ഇറക്കുക. മുന്നേറ്റത്തില്‍ പോപ്ലാറ്റ്നികും, അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍മാരായി ഹോളിചരണ്‍ നര്‍സാരി, സ്ലാവിസ സ്റ്റോജനോവിക് എന്നിവരും കളിച്ചേക്കും. നിക്കോള ക്രമാരവിച്ച്, മലയാളി താരം സഹല്‍ സമദ് എന്നിവര്‍ക്കായിരിക്കും ഡിഫന്‍സീവ് മിഡ് ഫീല്‍ഡിന്‍റെ ചുമതല.
അസർ അലിക്ക് പറ്റിയ പറ്റ്!
അബുദാബി∙ ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും നാടകീയമായ പുറത്താകലുകളിൽ ഒന്നിന് അബുദാബി സ്റ്റേഡിയം ഇന്നലെ സാക്ഷിയായി. പാക്കിസ്ഥാന്റെ രണ്ടാം ഇന്നിങ്ങ്സ് ബാറ്റിങ്ങിനിടെയാണു സംഭവം. ഓസീസ് പേസർ പീറ്റർ സിഡിലിന്റെ പന്ത് പാക്കിസ്ഥാൻ ബാറ്റ്സ്മാൻ അസർ അലിയുടെ ബാറ്റിൽ ഉരസി സ്ലിപ്പിനും ഗള്ളിക്കും ഇടയിലൂടെ ബൗണ്ടറി ലൈനിലേക്കു കുതിച്ചു. പന്ത് ബൗണ്ടറി വര കടന്നു എന്ന ധാരണയിൽ അസർ അലി മറുവശത്തുള്ള ആസാദ് ഷഫീഖുമായി ആശയവിനിമയം നടത്തി പിച്ചിന്റെ മധ്യത്തിൽ നിലയുറപ്പിച്ചു. ബൗണ്ടറിലൈനിൽ തൊടുന്നതിനു തൊട്ടു മുൻപ് പന്ത് ഫുൾസ്റ്റോപ്പ് ഇട്ടതു പോലെ നിന്ന കാര്യം അലി ശ്രദ്ധിച്ചതേയില്ല. തേഡ് മാൻ ബൗണ്ടറിക്കു സമീപത്തുനിന്ന് പന്തെടുത്ത മിച്ചൽ സ്റ്റാർക്ക് പന്ത് വിക്കറ്റ് കീപ്പർ ടിം പെയ്നിനു നേർക്ക് എറിഞ്ഞു. പെയ്ൻ സ്റ്റംപിന്റെ ബെയ്ൽസ് ഇളക്കിയപ്പോഴും അസൽ അലി ഷഫീക്കിനൊപ്പം പിച്ചിന്റെ മധ്യത്തുതന്ന.
പാക്കിസ്ഥാന‌് വിജയം, പരമ്പര
അബുദാബി∙ രണ്ട് ഇന്നിങ്ങ്സുകളിലുമായി 10 വിക്കറ്റെടുത്ത പേസർ മുഹമ്മദ് അബ്ബാസിന്റെ ബോളിങ് മികവിൽ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് 373 റൺസ് ജയം. വിജയലക്ഷ്യമായ 538 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിങ്ങ്സിൽ 164നു പുറത്തായി. സ്കോർ: പാക്കിസ്ഥാൻ 282, 9 വിക്കറ്റിന് 409 ഡിക്ല. പാക്കിസ്ഥാൻ പരമ്പര 2-0നു സ്വന്തമാക്കി. 17 വർഷത്തിനു ശേഷമാണ് ഒരു പാക്കിസ്ഥാൻ പേസർ ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. രണ്ട് ഇന്നിങ്ങ്സുകളിലും 5 വിക്കറ്റ് വീതം വീഴ്ത്തി. അബ്ബാസ് തന്നെയാണ് കളിയിലെയും പരമ്പരയിലെയും താരം.
കരുത്തോടെ ഇന്ത്യ, കിതപ്പോടെ വിൻഡീസ്; ആദ്യ ഏകദിനം നാളെ
ഗുവാഹത്തി ∙ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അധികാരിക വിജയത്തിന്റെ ആലസ്യം ഏകദിന പരമ്പരയിൽ ഇന്ത്യയെ ബാധിക്കുമോ? ഏഷ്യാ കപ്പ് കീരീടനേട്ടത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഏകദിനം നാളെ വിൻസീസിനെതിരെ. 5 മൽസര പരമ്പരയിലെ ആദ്യ കളി ഗുവാഹത്തിയിൽ പകലും രാത്രിയുമായി നടക്കും. ഏഷ്യാ കപ്പിനു മുൻപ് ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാൻ വീൻഡീസിനെതിരായ ഏകദിന പരമ്പരയിലെ തിളക്കമാർന്ന വിജയം ഇന്ത്യക്ക് അനിവാര്യമാണ്. നായകൻ വിരാട് കോഹ്‌ലിയുടെ മടങ്ങിവരവോടെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്കു കൂടുതൽ കരുത്തായി. രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തികിനു പകരം ടീമിലെത്തിയ ഋഷഭ് പന്തിന് ഏകദിന അരങ്ങേറ്റത്തിനുള്ള അവസരമാകും പരമ്പര. ഒന്നാം കീപ്പറായി ധോണി കളിക്കുമെന്നിരിക്കെ മധ്യനിര ബാറ്റ്സ്മാന്റെ റോളിലാകും പന്ത് ടീമിലെത്തുക.
ഗോകുലത്തിന്റെ കളി: ടിക്കറ്റ് നിരക്കുകളായി
കോഴിക്കോട് ∙ ഗോകുലം കേരള എഫ്സിയുടെ ഐ ലീഗ് ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 50 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75 രൂപയുടെയും 150 രൂപയുടെയും ദിവസ ടിക്കറ്റുകളുമുണ്ട്. സീസൺ ടിക്കറ്റുകൾക്ക് 300, 500, 700 എന്നിങ്ങനെയാണു നിരക്ക്. ആദ്യ കളി 27നു കൊൽക്കത്ത മോഹൻ ബഗാനെതിരെ. ആകെ 10 കളികൾ കോഴിക്കോട്ടുണ്ട്. ടിക്കറ്റുകൾ പേയ്ടിഎം ആപ്പിലൂടെയും സൈറ്റിലൂടെയും വാങ്ങാം. ഗോകുലത്തിന്റെ ഓഫിസുകളിലും ടിക്കറ്റ് കിട്ടും.
പുണെ സിറ്റിയ്ക്കെതിരെ മുബൈയ്ക്ക് വിജയം
മുംബൈ ∙ ഐഎസ്എൽ മഹാരാഷ്ട്ര ഡാർബിയിൽ പുണെ സിറ്റിയെ 2-0നു കീഴടക്കിയ മുംബൈ സിറ്റിക്ക് സീസണിലെ ആദ്യ ജയം. മോഡു സോഗോയും (25), റാഫേൽ ബാസ്റ്റോസുമാണ് മുംബൈയ്ക്കുവേണ്ടി ഗോളടിച്ചത്. 90-ാം മിനിറ്റിൽ ലഭിച്ച മറ്റൊരു പെനൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ മുംബൈയ്ക്കായില്ല. ഗോയിയന്റെ ഷോട്ട് പുണെ ഗോൾ കീപ്പർ വിശാൽ കൈത്ത് തട്ടിയകറ്റി. മൽസരത്തിന്റെ ഒഴുക്കിനെതിരായാണ് മുംബൈ ആദ്യ ഗോളടിച്ചത്. പൗലോ മച്ചാഡോയുടെ ലക്ഷ്യം തെറ്റിയ ക്രോസ് മുബൈ ക്രോസ്ബാറിൽ ഇടിച്ച ശേഷം സോഗോയുടെ മുന്നിലേക്കാണു വന്നു വീണത്. സ്ഥാനം തെറ്റി നിലയുറപ്പിച്ചിരുന്ന കൈത്തിനെ കാഴ്ചക്കാരനാക്കി സോഗോ തൊടുത്ത ഷോട്ട് ലക്ഷ്യംകണ്ടു. സോഗോയെ ലാൽചുവാൻമാവിയ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റിയിൽനിന്നാണു ബാസ്റ്റോസിന്റെ ഗോൾ നേട്ടം.
ഹാട്രിക്ക് തിളക്കത്തിൽ ഓഗ്ബെച്ചെ
ചെന്നൈ ∙ ഈ ഐഎസ്എൽ സീസണിലെ ആദ്യ ഹാട്രിക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ നൈജീരിയക്കാരൻ നായകൻ ബാർത്തോലോമ്യൂ ഓഗ്ബെച്ചെയുടെ പേരിൽ. ഫ്രഞ്ച് ക്ലബ് പിഎസ്ജി മുൻ താരമായ മുപ്പത്തിനാലുകാരൻ ഓഗ്ബെച്ചെ ചെന്നൈയിൽ എഫ്സിക്കെതിരായ മൽസരത്തിൽ 10 മിനിറ്റിനിടെയാണ് ഹാട്രിക്ക് തികച്ചത്. മൽസരത്തിൽ ഇന്ത്യൻ താരം റൗളിൻ ബോർഗെസ് 54-ാം മിനിറ്റിൽ നേടിയ ഗോളിൽ നോർത്ത് ഈസ്റ്റ് ചെന്നൈയെ 4-3നു തോൽപ്പിച്ചിരുന്നു. 1-3നു മുന്നിലെത്തിയതിനുശേഷം മൽസരത്തിൽ പരാജയപ്പെട്ട ചെന്നൈ പോയിന്റ് പട്ടികയുടെ ഒടുവിലാണ്.
കുട്ടികളുടെ കാൻസർ ആശുപത്രിക്കായി മെസ്സിയും ബാർസയും; നൽകിയത് 22 കോടി രൂപ
ബാർസിലോന ∙ കളിക്കളത്തിനു പുറത്തും ലയണൽ മെസ്സിയുടെ ക്ലാസിക് ഇടപെടൽ. അർബുദ ബാധിതരായ കുട്ടികളുടെ ചികിൽസയ്ക്കായി നിർമാണം തുടങ്ങുന്ന ആശുപത്രിയിലേക്ക് ബാർസിലോന ക്ലബ്ബും ലിയോ മെസ്സി ഫൗണ്ടേഷനും ചേർന്നു 26 ലക്ഷം യൂറോ (ഏകദേശം 22 കോടി രൂപ) സംഭാവന ചെയ്തു. 2020ൽ പ്രവർത്തനം തുടങ്ങാനുദ്ദേശിച്ച് നിർമിക്കുന്ന എസ്ഡിജെ പീഡിയാട്രിക് കാൻസർ സെന്ററിൽ പ്രതിവർഷം 400 കുട്ടികൾക്കു ചികിൽസ നൽകാനാകും. ആശുപത്രിയുടെ ശിലാസ്ഥാപന ചടങ്ങിലും മെസ്സി പങ്കെടുത്തു. ആശുപത്രി നിർമാണത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും നിർ‌മാണം പൂർത്തിയാകുന്നതു കാണാൻ കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു. നിർമാണം പൂർത്തിയാകുമ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ ശിശുക്ഷേമ-കാൻസർ ആശുപത്രികളിൽ ഒന്നാകും ഇത്.
ഡെൻമാർക്ക്‌ ഓപ്പൺ: കിഡംബി ഃ സമീർ ക്വാർട്ടർ
ഡെൻമാർക്ക‌് ഒാപ്പൺ ബാഡ‌്മിന്റണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത‌്, സൈന നെഹ‌്‌വാൾ, സമീർ വർമ എന്നിവർ ക്വാർട്ടറിൽ. പുരുഷ സിംഗിൾസ‌ിൽ ലോകചാമ്പ്യൻ ലിൻ ഡാനെ മറികടന്നാണ‌് നിലവിലെ ചാമ്പ്യനായ ശ്രീകാന്ത‌് അവസാന എട്ടിലെത്തിയത‌്. ഒന്നിനെതിരെ രണ്ട‌് സെറ്റുകൾക്കായിരുന്നു ഇന്ത്യൻതാരത്തിന്റെ ജയം (18-21, 21-17, 21-16). ക്വാർട്ടറിൽ സമീർ വർമയാണ‌് ശ്രീകാന്തിന്റെ എതിരാളി. ഏഷ്യൻ ഗെയിംസ‌് സ്വർണമെഡൽ ജേതാവ‌് ഇന്തോനേഷ്യയുടെ ജോനാഥൻ ക്രിസ‌്റ്റിയെ തോൽപ്പിച്ചാണ‌് സമീർ ക്വാർട്ടറിലെത്തിയത‌് (23-21, 6-21, 22-20). വനിതകളിൽ ലോക രണ്ടാംനമ്പർ ജപ്പാന്റെ അകാനെ യമഗുച്ചിയെ തോൽപ്പിച്ചാണ‌് സൈന ക്വാർട്ടറിൽ പ്രവേശിച്ചത‌്. ജപ്പാന്റെതന്നെ മൂന്നാംസീഡ‌് നോസോമി ഒകുഹാരയെ സൈന ക്വാർട്ടറിൽ നേരിടും. തായ്‌ലന്‍ഡ് ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ സീരീസ‌് ജേതാവാണ‌് ഒകുഹാര. മുമ്പ‌് പത്തുതവണ ഇരുവരും പരസ‌്പരം ഏറ്റുമുട്ടിയപ്പോൾ ആറിലും ജയം സൈനയ‌്ക്കൊപ്പമായിരുന്നു.
അടിതെറ്റുന്ന ജർമൻ ചിട്ട
ലോക ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും ആധികാരികമായ ആധിപത്യം പുലർത്തിയ ദേശീയ ടീം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. നാലു ലോകകപ്പ്, മൂന്ന് യൂറോ കപ്പ്, ലോകകപ്പിൽ നാലുതവണ വീതം രണ്ടും മൂന്നും സ്ഥാനം, യൂറോകപ്പിൽ മൂന്നുതവണ രണ്ടാം സ്ഥാനം. ലോക ഫുട്ബോളിൽ ഇതുപോലെ സ്ഥിരതയാർന്ന മികച്ച റെക്കോഡുള്ള ടീം വേറെയില്ല. എന്നാൽ, നിലവിലെ ജേതാക്കളായിരുന്ന ജർമനി റഷ്യൻ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ ഈ ആധിപത്യത്തിന്റെ അടിത്തറ ഇളകുന്നതായി സൂചനയുണ്ടായി. ഈ വർഷം വിവിധ തലങ്ങളിലായി ഇതുവരെ ആറു തവണ തോൽവി ഏറ്റുവാങ്ങിയതോടെ ജർമൻ പതനത്തിന് കളിക്കളം സാക്ഷിയാകുന്നു. ഒരുവർഷം ആറ്‌ തോൽവി ടീമിന്റെ ചരിത്രത്തിൽ ആദ്യമാണ്‌. ആധുനിക ഫുട്ബോളിലെ കറതീർന്ന സാങ്കേതികത കളിക്കളത്തിന്റെ നാലതിരിനുള്ളിൽ സൂചിമുനയുടെ കൃത്യതയോടെ നടപ്പാക്കുന്ന തികവാർന്ന കളി എങ്ങോ നഷ്ടമായി.
ഐഎസ‌്എൽ : മുംബൈക്ക‌് ജയം
മുംബൈ സിറ്റി എഫ‌്സി ഐഎസ‌്എൽ അഞ്ചാം സീസണിൽ ആദ്യജയം കുറിച്ചു. സ്വന്തം മൈതാനത്ത‌് എതിരില്ലാത്ത രണ്ടു ഗോളിന‌് പുണെ സിറ്റിയെ അവർ കീഴടക്കി. വിദേശതാരങ്ങളായ മോദൗ സൗഗുവും റാഫേൽ ബാസ‌്തോസും ഗോളുകൾ നേടി. കഴിഞ്ഞദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ നോർത്ത‌് ഈസ‌്റ്റ‌് യുണൈറ്റഡ‌് നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ‌്സിയെ കീഴടക്കി. മൂന്നിനെതിരെ നാലു ഗോളിനായിരുന്നു നോർത്ത‌് ഈസ‌്റ്റിന്റെ ജയം. രണ്ടാംപകുതിയുടെ അവസാനം മുംബൈ നായകൻ ലൂസിയാൻ ഗോയൻ പെനൽറ്റി നഷ്ടമാക്കി. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ‌് മുംബൈ ആദ്യഗോളടിച്ചത‌്. പൗളോ മച്ചാദോ ഇടതുവിങ്ങിൽനിന്നു നൽകിയ ക്രോസ‌് പുണെ ഗോൾപോസ‌്റ്റിന്റെ ബാറിൽത്തട്ടി പെനൽറ്റിബോക‌്സ‌ിൽ വീണു. ക്രോസ‌് പ്രതീക്ഷിച്ചുനിന്ന ഗോളി വിശാൽ കെയ‌്തിനെ കാഴ‌്ചക്കാരനാക്കി സൗഗു പന്ത‌് വലയിലാക്കി.
പ്രീമിയർ ലീഗിൽ ഇന്ന‌് യുണൈറ്റഡ‌്-ചെൽസി
ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ ശനിയാഴ‌്ച മുൻനിര ടീമുകൾ കളത്തിലിറങ്ങും. മാഞ്ചസ‌്റ്റർ യുണൈറ്റഡ‌്-ചെൽസി പോരാട്ടമാണ‌് ഇതിൽ പ്രധാനം. മാഞ്ചസ‌്റ്റർ സിറ്റി ബേൺലിയെയും ലിവർപൂൾ ഹഡ്ഡേഴ‌്സ‌്ഫീൽഡിനെയും നേരിടും. ടോട്ടനം ഹോട്ട‌്സ‌്പർ വെസ‌്റ്റ‌്ഹാമിനെയും നേരിടും. എട്ടു കളിയിൽനിന്ന‌് 20 പോയിന്റുമായി മാഞ്ചസ‌്റ്റർ സിറ്റിയാണ‌് പട്ടികയിൽ ഒന്നാമത‌്. രണ്ടും മൂന്നും സ്ഥാനത്തുള്ള ചെൽസിക്കും ലിവർപൂളിനും 20 പോയിന്റുണ്ട‌്. ഗോൾ ശരാശരിയിൽ ആണ‌് ഇവർ പിന്നിലായത‌്. ദുർബല ടീമുകളെ നേരിടുന്ന ലിവർപൂളിനും സിറ്റിക്കും വലിയ പ്രതിസന്ധിയുണ്ടാകില്ല. എന്നാൽ, യുണൈറ്റഡിനെ നേരിടുന്ന ചെൽസിക്ക‌് കാര്യങ്ങൾ എളുപ്പമാകില്ല. എന്നാൽ, സീസണിൽ തുടക്കംമുതൽ മികച്ച ഫോം തുടരുന്ന ചെൽസി യുണൈറ്റഡിനെ വീഴ‌്ത്തുമെന്നു തന്നെയാണ‌് കണക്കുകൂട്ടൽ. മോശം പ്രകടനവും ടീമിലെ പടലപ്പിണക്കങ്ങളും തുടക്കംമുതൽ പ്രതിസന്ധിയിലാക്കിയ യുണൈറ്റഡിന‌് ചെൽസിക്കെതിരായ മത്സരം നിർണായകമാണ‌്. തോൽവി ടീമിനെ കൂടുതൽ പ്രരിസന്ധിയിലേക്ക‌് തള്ളിയിടും.
ഇന്ത്യക്ക‌് മിന്നും തുടക്കം
ഏഷ്യൻ ചാമ്പ്യൻസ‌് ട്രോഫി ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക‌് മികച്ച തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഒമാനെ ഏകപക്ഷീയമായ 11 ഗോളിന‌് തകർത്തു. മുന്നേറ്റക്കാരൻ ദിൽപ്രീത‌് സിങ‌് ഹാട്രിക് നേടി. 17-ാംമിനിറ്റിൽ ലളിത‌് ഉപാധ്യയ‌ാണ‌് ഗോളടിക്ക‌് തുടക്കമിട്ടത‌്. ഹർമൻപ്രീത‌് സിങ‌്, നീൽകണ‌്ഠ ശർമ, മൻദീപ‌് സിങ‌്, ഗുർജന്ത‌് സിങ‌്, ആകാശ‌്ദീപ‌് സിങ്, വരുൺകുമാർ, ചിങ്‌ലെസാന സിങ്‌ കാങ്ങുജം എന്നിവരും ലക്ഷ്യംകണ്ടു. ഇന്ന്‌ നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്ഥാനാണ്‌ ഇന്ത്യയുടെ എതിരാളി.
കേരളത്തിന‌് തകർപ്പൻ ജയം
176 റണ്ണിന‌് നാഗാലാൻഡിനെ തോൽപ്പിച്ചു. ആദ്യം ബാറ്റ‌് ചെയ‌്ത കേരളം മൂന്ന‌് വിക്കറ്റ‌് നഷ്ടത്തിൽ 204 റണ്ണെടുത്തു. ലക്ഷ്യം പിന്തുടർന്ന നാഗാലാൻഡിനെ 28 റണ്ണിന‌് കേരളം ചുരുട്ടിക്കെട്ടി. അഞ്ചുവിക്കറ്റ‌് വ‌ീഴ‌്ത്തിയ സാന്ദ്ര സുരേനാണ‌് കേരളത്തിന‌് വമ്പൻ ജയമൊരുക്കിയത‌്. പി സൗരഭ്യ രണ്ട‌് വിക്കറ്റും നേടി. ഐ വി ദ‌ൃശ്യ (63)യും സായൂജ്യ സാലില (53)നും കേരളത്തിന‌ായി അരസെഞ്ചുറി കുറിച്ചു. സ‌്കോർ: കേരളം 3204, നാഗാലൻഡ‌് 28(11).
വിംബിൾഡണിൽ സെറ്റ് ടൈബ്രേക്ക്
അടുത്തവര്‍ഷംമുതല്‍ വിംബിള്‍ഡണിലെ അവസാന സെറ്റിൽ ടൈബ്രേക്ക് ഏർപ്പെടുത്തും. ഓൾ ഇംഗ്ലണ്ട‌് ലോൺ ടെന്നീസ‌് ക്ലബ്ബാണ‌് ഇക്കാര്യം അറിയിച്ചത‌്. അവസാന സെറ്റിൽ സ‌്കോർ 12-12 ആയാൽ ടൈബ്രേക്ക് പരിഗണിക്കും. കഴിഞ്ഞ വിംബിള്‍ഡണ്‍ സെമിയില്‍ കെവിന്‍ ആന്‍ഡേഴ്സണ്‍-ജോണ്‍ ഇസ‌്നർ മത്സരം ആറുമണിക്കൂര്‍ 36 മിനിറ്റ‌് നീണ്ടിരുന്നു. 26-24നാണ് അവസാന സെറ്റ് ആന്‍ഡേഴ്സണ്‍ ജയിച്ചത്. വിംബിള്‍ഡണ്‍ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ മത്സരമാണിത്. മുമ്പ‌് നാലു ഗ്രാന്‍ഡ്സ്ലാമുകളില്‍ യുഎസ് ഓപ്പണില്‍ മാത്രമാണ‌് ടൈബ്രേക്ക‌് ഉണ്ടായിരുന്നത‌്.
വിജയ‌് ഹസാരെ: ഫൈനൽ ഇന്ന‌്
വിജയ‌് ഹസാരെ ട്രോഫി ക്രിക്കറ്റ‌് ഫൈനലിൽ ഡൽഹി കരുത്തരായ മുംബൈയെ നേരിടും. സെമിയിൽ മുംബൈ ഹൈദരാബാദിനെയും ഡൽഹി ജാർഖണ്ഡിനെയും തോൽപ്പിച്ചു. ബംഗളൂരു ചിന്നസാമി സ‌്റ്റേഡിയത്തിൽ ശനിയാഴ‌്ചയാണ‌് ഫൈനൽ. താരനിബിഡമായ ബാറ്റിങ‌്നിരയിലാണ‌് മുംബൈയുടെ പ്രതീക്ഷ. രോഹിത‌് ശർമ, അജിൻക്യ രഹാനെ, പൃഥ്വി ഷാ, ശ്രേയസ‌് അയ്യർ എന്നിവർ മുംബൈ ബാറ്റിങ്ങിന‌് കരുത്തേറ്റുന്നു. ബൗളിങ്ങിൽ ധവാൽ കുൽക്കർണി, തുഷാർ പാണ്ഡെ, സ‌്പിന്നർ ഷംസ‌് മുലാനി എന്നിവരുണ്ട‌്. ഗൗതം ഗംഭീർ നയിക്കുന്ന ഡൽഹിയും മോശക്കാരല്ല. നവ‌്ദീപ‌് സെയ‌്നി- കുൽവന്ത‌് ഖേജ‌്റോളിയ പേസ‌് സഖ്യം മികച്ച ഫോമിലാണ‌്.
ബെൻസീമക്കെതിരെ തട്ടിക്കൊണ്ടുപോകൽ ആരോപണവും
വിവാദനായകനായ റയൽ മാഡ്രിഡ‌് താരം കരിം ബെൻസീമക്കെതിരെ തട്ടിക്കൊണ്ടുപോകൽ ആരോപണവും. പണം കടംനൽകിയ മുൻ സുഹൃത്താണ‌് ബെൻസീമക്കെതിരെ ആരോപണവുമായി രംഗത്തുവന്നത‌്. മീഡിയപാർട്ട‌് എന്ന വെബ‌്സൈറ്റാണ‌് വാർത്ത പുറത്തുവിട്ടത‌്. ലിയോ ഡി എന്നു വിളിക്കപ്പെടുന്ന കൂട്ടുകാരനെ ബെൻസീമ ചില സുഹൃത്തുക്കളുമായി ചേർന്ന‌് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ‌് വാർത്ത. 50,000 യൂറോ (ഏകദേശം 42.12 ലക്ഷം രൂപ) ഇയാളിൽനിന്ന‌് ബെൻസീമ കടം വാങ്ങിയിരുന്നു. ഇതിന്റെ പേരിലാണ‌് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന‌് ലിയോ ആരോപിച്ചു. സംഭവത്തിൽ ബെൻസീമ നേരിട്ട‌് ഉൾപ്പെട്ടിരിന്നുവെന്ന‌് ലിയോ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം എട്ടിനാണ‌് പരാതി നൽകിയത‌്. ബെൻസീമയുടെ ഡ്രൈവറും അടുത്ത കുട്ടുകാരുമാണ‌് തട്ടിക്കൊണ്ടുപോകാൻ എത്തിയത‌്. പാരിസിൽവച്ച‌് ഒരു കറുത്ത വാനിൽ കയറ്റിക്കൊണ്ടുപോകാൻ നോക്കുകയായിരുന്നു. ബെൻസീമ വാനിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നതായും പരാതിയിലുണ്ട‌്. എന്നാൽ, പൊലീസ‌് അന്വേഷണത്തിൽ ബെൻസീമയുടെ സാന്നിധ്യം തെളിയിക്കാനായില്ല.
ഉത്തേജകം: ചിക‌്തെയ‌്ക്ക‌് 2 വർഷം വിലക്ക‌്
ഉത്തേജക മരുന്ന‌് ഉപയോഗിച്ചതായി തെളിഞ്ഞ ഹോക്കി ഗോൾകീപ്പർ ആകാശ‌് ചിക‌്തെയ‌്ക്ക‌് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി(നാഡ) രണ്ടു വർഷം വിലക്ക‌് ഏർപ്പെടുത്തി. മാർച‌് 27 മുതൽ സസ‌്പെൻഷനിലാണ‌് താരം. ബംഗളൂരുവിൽ നടന്ന ദേശീയ ടീം ക്യാമ്പിൽ വച്ചാണ‌് ചിക‌്തെ പരിശോധനയ‌്ക്ക‌് വിധേയനായത‌്. അമിത‌് മനഃപ്പുർവം ഉപയോഗിച്ചതല്ലെന്നും പരിക്കിന‌് കഴിച്ച മരുന്നാണ‌് വിനയായതെന്നും നാഡ വെബ‌്സൈറ്റിൽ പറയുന്നു. അമിത‌് (ഗുസ‌്തി), പ്രദീപ‌് കുമാർ(കബഡി), നാരായൺ സിങ്ങ‌്(ഭാരോദ്വഹനം), സൗരഭ‌് സിങ്ങ‌്, ബൽജിത‌് കീർ, സിമർജിത‌് കൗർ അത‌്‌ലറ്റിക‌്സ‌്) എന്നിവർക്കും വിലക്കുണ്ട‌്. നാലു വർഷമാണ‌് ഇവരുടെ ശിക്ഷ.
ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ക്വാര്‍ട്ടറിലെത്തി
ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ അട്ടിമറി ജയം. സ്കോര്‍ 18-21, 21-17, 21-16. ശ്രീകാന്ത് അതിശക്തമായി തിരിച്ചെത്തിയത് ആദ്യ ഗെയിം കൈവിട്ടശേഷമാണ്. ലോക റാങ്കിംഗില്‍ ശ്രീകാന്ത് ആറാമതും ലിന്‍ ഡാന്‍ പതിനാലാം സ്ഥാനത്തുമാണ്. രണ്ടുതവണ ഒളിംപിക് സ്വര്‍ണവും അഞ്ച് തവണ ലോകചാമ്പ്യന്‍ഷിപ്പും നേടിയ താരമാണ് ലിന്‍ ഡാന്‍. അഞ്ച് തവണ ഏറ്റു മുട്ടിയതില്‍ രണ്ടാം തവണയാണ് ശ്രീകാന്ത് ലിന്‍ ഡാനെ കീഴടക്കുന്നത്. 2014ലെ ചൈന ഓപ്പണിലായിരുന്നു ആദ്യമായി ശ്രീകാന്ത് ലിന്‍ ഡെന കീഴടക്കിയത്. 2016ലെ റിയോ ഒളിംപിക്സ് ക്വാര്‍ട്ടറില്‍ ലിന്‍ ഡാന്‍ ശ്രീകാന്തിനെ തോല്‍പ്പിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ സമീര്‍ വര്‍മയാണ് ശ്രീകാന്തിന്റെ എതിരാളി.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this