facebook pixel
chevron_right Technology
transparent
മെമ്മറി കാർഡ് വാങ്ങും മുമ്പ് ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ?
512 ജിബി വരെ ഇൻബിൽറ്റ് മെമ്മറി ഉള്ള ഫോണുകൾ ഇന്ന് നിലവിലുണ്ട്. അതിലും വലിയതും ഉടൻ എത്തുകയും ചെയ്യും. സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും കൂടെ സ്മാർട്ട്‌ഫോൺ പോലെ തന്നെ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് തന്നയാണ് മെമ്മറി കാർഡുകളും. ആദ്യമൊക്കെ 1ജിബി 2ജിബി മെമ്മറി കാർഡുകൾ ആണ് വലിയ വലിയ സൈസുകൾ എങ്കിൽ ഇപ്പോൾ 512ജിബി വരെ സൈസ് ഉള്ള മെമ്മറി കാർഡുകൾ നിലവിലുണ്ട്. ഒരു മെമ്മറി കാർഡ് വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയാണ് ഇവിടെ. കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്.
നിങ്ങളുടെ മുഖം തന്നെ പാസ്‌പോര്‍ട്ട്; പാസ്‌പോര്‍ട്ടില്ലാതെയും വിമാനയാത്രയ്ക്ക് ടെക്നോളജി
നിങ്ങളുടെ മുഖം തന്നെ നിങ്ങളുടെ പാസ്‌പോര്‍ട്ടായിരിക്കുക. ഭാവിയില്‍ പാസ്‌പോര്‍ട്ട് വീട്ടിലിട്ടിട്ടു വന്ന് വിമാനം കയറിയാലും യാത്ര ചെയ്യാൻ കഴിയുക. ഇത്തരമൊരു ടെക്നോളജിക്കൊരുങ്ങുകയാണ് ലോകത്തെ എയർപോർട്ടുകൾ. പല അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഫീച്ചര്‍ എത്തിത്തുടങ്ങി. ബ്രിട്ടന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യുരിറ്റി അഡ്മിനിസ്‌ട്രേഷനും (ടിഎസ്എ) ബയോമെട്രിക്‌സ് ഡേറ്റ തങ്ങളുടെ എയര്‍പോര്‍ട്ടിലെ സിസ്റ്റങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഒരുങ്ങുകയാണ്. എയര്‍പോര്‍ട്ടിലെ ചെക് പോയിന്റുകളില്‍ ഫിംഗര്‍പ്രിന്റ് സ്‌കാന്‍, ഫേഷ്യല്‍ സ്‌കാന്‍ എന്നിവ ഉപയോഗിക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇത് എയര്‍പോര്‍ട്ടിലെ ക്യൂ കുറയ്ക്കുമെന്നും കരുതുന്നു. അമേരിക്കയുടെ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനുമായി (സിബിപി) ചേര്‍ന്ന് ബയോമെട്രിക്‌സ് സുരക്ഷയൊരുക്കാനാണ് ടിഎസ്എ പരിപാടിയിടുന്നത്. ആദ്യം അത് രാജ്യാന്തര യാത്രക്കാര്‍ക്കായിരിക്കും ഉപകരിക്കാനാകുക. പിന്നീട് ആഭ്യന്തര വിമാനയാത്രകൾക്കും ഉപയോഗിക്കും. ഫേഷ്യല്‍ റെക്കഗ്നിഷന്‍ വരുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്. ഉദാഹരണത്തിന് വ്യോമ ഗതാഗതത്തിന് ഓരോ ദിവസവും ഭീഷണി വര്‍ദ്ധിക്കുകയാണ്.
ഇന്റർനെറ്റിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ!
ഇന്റര്‍നെറ്റില്‍ കയറികഴിഞ്ഞാല്‍ ചിലരുടെയൊക്കെ വിചാരം എന്തും പറയാനും ചെയ്യാനുമുള്ള ലൈസന്‍സ് കിട്ടിയെന്നാണ്. എന്നാല്‍ അങ്ങനെയല്ല, സൈബര്‍ പ്രവര്‍ത്തികളുടെ കാര്യത്തില്‍ ഓരോ രാജ്യത്തിലും ചില വ്യക്തമായ നിയമങ്ങളുണ്ട്. അറിഞ്ഞോ അറിയാതെയോ അവയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നത് കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് പേര് ചേര്‍ക്കപ്പെടാനും അതുവഴി ജയിലിലേക്ക് പോകാനുമുള്ള കാരണമാകുന്നു. നിങ്ങളെ കുഴപ്പത്തിലേക്ക് നയിക്കാന്‍ കാരണമാകുന്ന ചില സൈബര്‍പ്രവര്‍ത്തികളെപറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. നിങ്ങളുടെ അറിവോടെയല്ലെങ്കിലും നിങ്ങളുടെ പേരിലുള്ള വൈഫൈ ഉപയോഗിച്ച് ആരെങ്കിലും സൈബര്‍കുറ്റങ്ങള്‍ ചെയ്തതിട്ടുണ്ടെങ്കില്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങളില്‍ തന്നെയാണ്. തമാശയ്ക്ക് വേണ്ടിയാണെങ്കിലും തീവ്രവാദപരമായ പോസ്റ്റുകളും ട്വീറ്റുകളും നടത്തിയ നിരവധിപേര്‍ ജയിലഴികള്‍ കണ്ടിട്ടുണ്ട്. പല രാജ്യങ്ങളിലും ഇന്റര്‍നെറ്റിലൂടെയുള്ള കോളുകള്‍ നിരോധിച്ചിരിക്കുകയാണ്. ഇത് അവിടുത്തെ പൗരന്മാര്‍ക്ക് മാത്രമല്ല വിനോദയാത്രികര്‍ക്കും ബാധകമാണ്. രാജ്യദ്രോഹപരമായ പ്രസ്ഥാവനകളും കമന്റുകളും നിങ്ങള്‍ക്ക് ജയില്‍വാസമായിരിക്കും സമ്മാനിക്കുക.
ഇന്ത്യ ഒട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ്...അറിയേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍!
ഡ്രൈവിംഗ് ലൈസന്‍സിന്റെ ഘടന ഒട്ടാകെ മാറുന്നു. അതായത് ഇന്ത്യ ഒട്ടാകെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് കൊണ്ടു വരാന്‍ പോകുന്നു. അടുത്ത വര്‍ഷം ജൂലൈ മുതല്‍ ഇത് നടപ്പിലാക്കാനാണ് പദ്ധതി. പുതിയ നിയമ പ്രകാരം ഡ്രൈവിംഗ് ലൈസന്‍സ് (DLs), രജിസ്‌ട്രേഷന്‍ കാര്‍ഡുകള്‍ (RCs) എന്നിവയെല്ലാം ഒരോ രൂപ കല്‍പനയിലും നിറത്തിലും ആയിരിക്കും എല്ലാ സംസ്ഥാനങ്ങളിലും. ഡ്രൈവിംഗ് ലൈസന്‍സിനെ കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങള്‍. കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ റദ്ദാകില്ല
മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപയോക്താക്കള്‍ക്ക് ആധാര്‍ വേണമെങ്കില്‍ വിച്ഛേദിക്കാം. ഉപയോഗിച്ച് എടുത്ത 50 കോടി കണക്ഷനുകള്‍ റദ്ദാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു. മൊബൈല്‍ നമ്പറുകള്‍ക്ക് ആധാര്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയില്‍ വ്യക്തമാക്കിയിരുന്നു. ഉപയോഗിച്ച് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കണമെന്ന് വിധിയില്‍ ഒരിടത്തും പറയുന്നില്ല. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നല്‍കിയാല്‍ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കണമെന്നു മാത്രം- പ്രസ്താവനയില്‍ പറയുന്നു. പുതിയ സിംകാര്‍ഡുകള്‍ നല്‍കാനായി പ്രത്യേക കെ.വൈ.സി. പുതിയ സിം കാര്‍ഡ് വേണ്ടവരുടെ അപേക്ഷ നല്‍കാനെത്തിയ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള കെ.വൈ.സി.
ദീപാവലിക്ക് ഈ സാംസങ്ങ് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍
നിങ്ങള്‍ ഏവരും കാത്തിരിക്കുന്ന നിങ്ങളുടെ പ്രീയപ്പെട്ട ഉത്സവമായ ദീപാവലി അടുത്തിരിക്കുകയാണ്. ഈ ഒരു അവസരം മുതലാക്കി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കിയിരിക്കുകയാണ് കമ്പനി. 'Diwali Sale' എന്ന പേരിലാണ് ഈ വില്‍പന നടത്തുന്നത്. ഇതിന്റെ കീഴില്‍ സാംസങ്ങ് ഫോണുകള്‍ക്ക് പേറ്റിഎം 2000 രൂപ ക്യാഷ്ബാക്ക് ഓഫറും അതു പോലെ ബജാജ് ഫിന്‍സെര്‍വ് 1000 രൂപ ക്യഷ്ബാക്ക് ഓഫറും നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 2018 ഓക്ടോബര്‍ 22ന് ഇത് അവസാനിക്കുകയും ചെയ്യും. ഇപ്പോള്‍ 8000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് സാംസങ്ങിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് 59,900 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. കൂടതെ HDFC ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 4000 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കുന്നു, ഒപ്പം 4000 രൂപയുടെ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.
ഒക്ടോബര്‍ 24 മുതല്‍ ആമസോണില്‍ വീണ്ടും കച്ചവട മാമാങ്കം
ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പുതിയ റെക്കോഡുകള്‍ എഴുതിച്ചേര്‍ത്ത് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ അവസാനിച്ചിട്ട് അധികദിവസം ആയിട്ടില്ല. ഒക്ടോബര്‍ 10 മുതല്‍ 15 വരെയായിരുന്നു കച്ചവട മാമാങ്കം. ഇതിന്റെ തുടര്‍ച്ചയെന്നോണം ഈ മാസം 24 മുതല്‍ 28 വരെ ആമസോണ്‍ വീണ്ടും ഫെസ്റ്റിവല്‍ സെയില്‍ നടത്തുന്നു. വിലക്കിഴിവ്, ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയ നിരവധി ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് ഫെസ്റ്റിവല്‍ ധമാക്ക സെയില്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ആസമോണിന്റെയും തീരുമാനം. ഒക്ടോബര്‍ 24 അര്‍ധരാത്രി ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ 28 രാത്രി 11.59 വരെ തുടരും. സ്മാര്‍ട്ട്‌ഫോണുകള്‍, ടിവികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതലായവ വന്‍വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയും. എല്ലാദിവസവും ഉച്ചയ്ക്ക് 12 മണിക്ക് റെഡ്മി 6A-യുടെ ഫ്‌ളാഷ് സെയിലുമുണ്ടാകും.
ശബരിമല സ്ത്രീപ്രവേശനം: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരേ കേസെടുത്തു
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് മതസ്പർധ വളർത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയ 12 പേർക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. ഐ.ടി.ആക്ട്, മതസ്പർധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തുന്നവർക്കെതിരേയും കേസെടുക്കും. ഇവരുടെ മൊബൈൽഫോൺ, കംപ്യൂട്ടർ എന്നിവ പിടിച്ചെടുക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ പി. ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുന്നറിയിപ്പ് നൽകി.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോൺ നമ്പറുകൾ റദ്ദാകില്ല
മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകി ഉപയോക്താക്കൾക്ക് ആധാർ വേണമെങ്കിൽ വിച്ഛേദിക്കാം. ഉപയോഗിച്ച് എടുത്ത 50 കോടി കണക്‌ഷനുകൾ റദ്ദാകുമെന്ന വാർത്ത ശരിയല്ലെന്നും പ്രസ്താവനയിൽ പറയുന്നു. മൊബൈൽ നമ്പറുകൾക്ക് ആധാർ ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാനവിധിയിൽ വ്യക്തമാക്കിയിരുന്നു. ഉപയോഗിച്ച് നൽകിയ മൊബൈൽ നമ്പറുകൾ റദ്ദാക്കണമെന്ന് വിധിയിൽ ഒരിടത്തും പറയുന്നില്ല. നിലവിലുള്ള നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാർ വിച്ഛേദിക്കണമെന്ന് ആഗ്രഹിക്കുന്നവർ സേവനദാതാക്കളെ സമീപിച്ച് അപേക്ഷ നൽകിയാൽ മതി. ആധാറിനുപകരമായി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ നൽകണമെന്നു മാത്രം- പ്രസ്താവനയിൽ പറയുന്നു. പുതിയ സിംകാർഡുകൾ നൽകാനായി പ്രത്യേക കെ.വൈ.സി. സംവിധാനം രൂപവത്കരിക്കുമെന്ന് ആധാർ അതോറിറ്റി വ്യക്തമാക്കി. പുതിയ സിം കാർഡ് വേണ്ടവരുടെ അപേക്ഷ നൽകാനെത്തിയ സമയം ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഫോട്ടോ, തിരിച്ചറിയൽ രേഖകളുടെ പകർപ്പ് തുടങ്ങിയവ ഉൾപ്പെടെയുള്ള കെ.വൈ.സി.
എന്താണ് 5G? അറിയേണ്ടതെല്ലാം!
4ജി യുഗത്തിൽ ജീവിക്കുന്ന നമ്മളെ സംബന്ധിച്ച് നമുക്ക് അനിവാര്യമായ സ്പീഡ് നമുക്ക് ലഭിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ സ്പീഡുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വേഗത കുറവാണെങ്കിൽ കൂടെ 4ജി നമ്മെ തൃപ്തിപ്പെടുത്തുന്നത് തന്നെയാണ്. എന്നാൽ ഇവിടെയാണ് 5ജിയുടെ ചർച്ചകൾ കൂടെ നമ്മൾ തുടങ്ങുന്നത്. 5G വരുന്നതിലൂടെ 4Gയുടെ കാലം കഴിയുകയാണ്. 5Gയുടെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുകയാണ് ഇന്നിവിടെ. കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്.
ശബരിമല കയറിയ രഹനയെ പുറത്താക്കിയില്ലെങ്കില്‍ ബി.എസ്.എന്‍.എല്‍ ബഹിഷ്‌കരിക്കും, ഭീഷണി
സുപ്രീംകോടതി വിധിയേത്തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രഹന ഫാത്തിമയെ വിമര്‍ശിച്ച് അവര്‍ ജോലി ചെയ്യുന്ന ബി.എസ്.എന്‍.എലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഭീഷണിയും ചീത്തവിളിയും. മോഡലും നടിയുമായ രഹന ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തൃശൂരില്‍ പുലികളിയില്‍ പങ്കെടുത്തും രഹന വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. അയ്യപ്പനെ അധിക്ഷേപിച്ച, ഭക്തരെ അപമാനിച്ച രഹന ഫാത്തിമയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ബിഎസ്എന്‍എല്‍ എറണാകുളം ഹെല്‍പ്ഡെസ്‌ക് എന്ന ഫെയ്സ്ബുക്ക് പേജില്‍ പ്രതിഷേധക്കാരുടെ 'പൊങ്കാല'. രഹനയെ പുറത്താക്കിയില്ലെങ്കില്‍ ബിഎസ്എന്‍എല്‍ ബഹിഷ്‌കരിക്കും എന്നാണ് ഭീഷണി. ബിഎസ്എന്‍എല്‍ അനുകൂല്യങ്ങള്‍ പരസ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴില്‍ എഴായിരത്തില്‍ അധികം കമന്റുകളാണ് ഇതിനോടകം വന്നിട്ടുള്ളത്. മാലയിട്ട്, കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടാനെത്തിയ രഹനയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം പൂര്‍ത്തിയാക്കാനാകാതെ തിരിച്ചിറങ്ങേണ്ടി വന്നിരുന്നു. മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്‌ക്കൊപ്പമാണ് രഹ്നയും ശബരിമലയിലേക്ക് പുറപ്പെട്ടത്.
തിരിച്ചെടുക്കാൻ ഇനി 13 മണിക്കൂർ
ഇതിനായുള്ള സൗകര്യം വാ‌ട‌്സ‌് ആപ്പ‌് പരിഷ‌്കരിച്ചു. സന്ദേശം ലഭിച്ച ഫോണിൽനിന്ന‌് ഇവ അപ്രത്യക്ഷമാകുന്നതിനുള്ള സമയ പരിധിയാണ‌് ദീർഘിപ്പിച്ചത‌്. നിലവിൽ ഒരു മണിക്കൂറും എട്ട‌് മിനിറ്റും 16 സെക്കൻഡും വരെ പിൻവലിക്കൽ നിർദേശം സ്വീകരിക്കുന്ന ഫോണുകളിൽ മാത്രമേ സന്ദേശം അപ്രത്യക്ഷമാവുകയുള്ളൂ. ഈ സമയം ഫോൺ ഒാഫ‌് ആണെങ്കിൽ സന്ദേശം അപ്രത്യക്ഷമാകില്ല. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ 13 മണിക്കൂറും എട്ട‌് മിനിറ്റും 16 സെക്കൻഡിനും ഉള്ളിൽ എപ്പോഴെങ്കിലും ഫോൺ പ്രവർത്തനക്ഷമമായാൽ സന്ദേശം മാഞ്ഞുപോകും. ആൻഡ്രോയ്‌ഡ്‌ഫോണുകളിലാണ‌് പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ലഭ്യമാക്കിയത‌്. വൈകാതെ ഐ ഫോണിലും ലഭ്യമാകും.
ശബരിമല വിഷയത്തിൽ അപകീര്‍ത്തികരമായ പോസ്റ്റിട്ട യുവാവിനെ സൗദിയിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു!
ശബരിമല വിഷയത്തിൽ സ്ത്രീകൾക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയതിന് പ്രവാസി മലയാളി യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. സംഭവം നടന്നത് സൗദിയിൽ ആണ്. സൗദിയിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന ദീപക് പവിത്രം എന്നയാൾക്കാണ് ശബരിമല വിഷയത്തിൽ മോശം പരാമർശം നടത്തിയതിന്റെ പേരിൽ ജോലി നഷ്ടമായത്. റിയാദിൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലിചെയ്തിരുന്ന ദീപക് സോഷ്യൽ മീഡിയയിൽ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വളരെ മോശം പരാമർശം നടത്തുകയായിരുന്നു. ആ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജോലിയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിഷയത്തെ തുടർന്ന് ദീപക് തന്റെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
സെക്കൻഡുകൾക്കകം വിറ്റൊഴിഞ്ഞ് വൺപ്ലസ് 6T പുറത്തിറക്കൽ ചടങ്ങിന്റെ ടിക്കറ്റുകൾ!
വൺപ്ലസ് 6T വരാൻ ഇനി അധികം ദിവസങ്ങളില്ല. ആരാധകരും സ്മാർട്ഫോൺ പ്രേമികളുമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡൽ എത്താൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. ഈ ഒക്ടോബർ 30ന് ആണ് വൺപ്ലസ് 6T എത്തുന്നത്. ഇതിനോടകം തന്നെ ഫോണിന്റെ സവിശേഷതകളും മറ്റുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സവിശേഷതകളെല്ലാം തന്നെ ഫോണിനായി നിരവധി പേരെ കാത്തിരിക്കാൻ പ്രേരിപ്പിച്ചിട്ടുമുണ്ട്. 2018ലെ ഏറ്റവും മികച്ച സ്മാർട്ഫോണുകളിൽ ഒന്നായിരിക്കും വൺപ്ലസ് 6T എന്ന കാര്യത്തിൽ ഏകദേശം എല്ലാവർക്കും പ്രതീക്ഷയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി കമ്പനി ഫോണുമായി ബന്ധപ്പെട്ട് ഇറക്കിയ പല പ്രസ്താവനകളും അതിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്. അതേപോലെ കമ്പനിയുടെ മാർക്കറ്റിങ് വശങ്ങളിലേക്ക് കടക്കുമ്പോൾ ഓരോ ഫോണുകളും കമ്പനി ഏറെ വ്യത്യസ്തമായ രീതിയിലാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കാറുള്ളത്. ആ പതിവ് കമ്പനി ഇവിടെയും തുടരുകയാണ്.
ഇതാ.. ഇന്റർനെറ്റ് വഴി ശരിക്കും പണമുണ്ടാക്കാനുള്ള 5 എളുപ്പമാർഗ്ഗങ്ങൾ!
ഇന്റർനെറ്റ് വഴി എളുപ്പം പണം സമ്പാദിക്കാനുള്ള പല മാർഗ്ഗങ്ങളെയും കുറിച്ച്‍ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ അവയിൽ 90 ശതമാനവും നമ്മളെ വെച്ച് അവർക്ക് പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗം ആവാറാണ് പതിവ്. എന്നാൽ ഇന്നിവിടെ നിങ്ങൾക്ക് യഥാർത്ഥ പണം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുത്താൻ സഹായിക്കുന്ന അധികം ബുദ്ധിമുട്ടില്ലാത്ത ചില ജോലികൾ പരിചയപ്പെടുത്തുകയാണ്. പൊതുവെ ഇത്തരത്തിൽ ഇന്റർനെറ്റിൽ ആദ്യം കാണുന്ന പല ഓൺലൈൻ ജോലി വെബ്സൈറ്റുകളും നിങ്ങളോട് ഒരു തുക അങ്ങോട്ട് നിക്ഷേപിക്കാൻ പറയുകയും അങ്ങനെ ചെയ്‌താൽ തന്നെ പലപ്പോഴും ഒന്നും തന്നെ നമുക്ക് കിട്ടാതിരിക്കുകയും ചെയ്യാറാണ് പതിവ്. ചില വെബ്സൈറ്റുകൾ ആകട്ടെ തീർത്തും തട്ടിപ്പുകൾ മാത്രവുമാണ്. ഇന്നിവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്ന 5 വെബ്സൈറ്റുകളും നിങ്ങൾക്ക് വിശ്വസിച്ച് പരീക്ഷിക്കാവുന്നവയാണ്. കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്.
ആർക്കും ഊഹിക്കാൻ പോലും പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കാനിതാ ചില സൂത്രങ്ങൾ!
മുമ്പൊരിക്കൽ ഇവിടെ സുരക്ഷിതമായ ഒരു പാസ്‌വേഡ് എങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ചില നിർദേശങ്ങൾ പങ്കുവെച്ചിരുന്നു. അതിലേക്ക് കുറച്ചുകൂടെ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ഉദ്ദേശിക്കുകയാണ് ഇവിടെ. പലപ്പോഴും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും ഇത്തരം പാസ്‌വേഡുകള്‍ ഒരുക്കേണ്ടത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ് എന്നതിനാൽ സുരക്ഷിതമായ പാസ്‌വേഡുകള്‍ ഉണ്ടാക്കാനുള്ള 7 മാര്‍ഗങ്ങള്‍ ചുവടെ കൊടുക്കുന്നു. കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്.
ഒരു ലിറ്റര്‍ വെള്ളത്തില്‍ 300 കിലോമീറ്റര്‍ ഓടുന്ന കാര്‍; അത്ഭുത കണ്ടുപിടുത്തവുമായി ഐഐടി വിദ്യാര്‍ത്ഥികള്‍
പെട്രോളും ഡീസലും വൈദ്യുതിയും വേണ്ട! വെള്ളമൊഴിച്ചാലും കാര്‍ ഓടും. ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികളാണ് അത്ഭുത കണ്ടുപിടുത്തതിന് പിന്നില്‍. രണ്ട് വര്‍ഷം മുമ്പ് ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പായ ലോഗ്9 മെറ്റീരയല്‍സാണ് കാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാങ്കേതികമായി ഇതൊരു ഇലക്ട്രിക് കാര്‍ ആണെങ്കിലും ഓടാന്‍ വൈദ്യുതി ആവശ്യമില്ല. വെള്ളവും പുതിയ രൂപത്തിലുള്ള അലുമിനിയം പ്ലേറ്റും മതി. കാറിന്റെ മാതൃക തയ്യാറായിക്കഴിഞ്ഞതായും പ്രമുഖ വാഹനിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായും ലോഗ്9 മെറ്റീരിയല്‍സ് സ്ഥാപകനും സിഇഒ-യുമായ അക്ഷയ് സിംഘാള്‍ പറഞ്ഞു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ കാര്‍ 1000 കിലോമീറ്റര്‍ ഓടും. ഓരോ 300 കിലോമീറ്റര്‍ കഴിയുമ്പോഴും എന്‍ജിനില്‍ ഒരു ലിറ്റര്‍ വെള്ളം ഒഴിക്കണം. 1000 കിലോമീറ്ററിന് ശേഷം അലുമിനിയം പ്ലേറ്റ് മാറ്റിസ്ഥാപിക്കേണ്ടി വരും. നിലവില്‍ ഇതിന്റെ വില 5000 രൂപയാണ്.
വീഡിയോ സ്ട്രീമിംഗ് സൈറ്റായ യു ട്യൂബ് 45 മിനിറ്റ് പണിമുടക്കി
വീഡിയോ സ്ട്രീമിംഗ് സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം ലോകമെന്പാടും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ 45 മിനിറ്റോളമാണ് യു ട്യൂബ് പ്രവര്‍ത്തനരഹിതമായത്. ലോഗിന്‍ ചെയ്യുന്‌പോള്‍ സൈറ്റ് തകരാറിലാണെന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. യു ട്യൂബ്, യു ട്യൂബ് ടിവി, യു ട്യുബ് മ്യൂസിക് എന്നിവയാണ് നിശ്ചലമായത്. സംഭവത്തില്‍ യൂ ട്യൂബ് അന്വേഷണമാരംഭിച്ചതായും പ്രശ്‌നം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും അധികൃതര്‍ അറിയിച്ചു.
പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്പ്; വാഹന ഉപയോക്താക്കൾക്ക് ഗുണം
വാഹനമേഖലയിൽ ഉപയോഗിക്കുന്ന ഇലക്‌ട്രിക്‌ വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്, ഗ്യാസ്, പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉപയോഗത്തിൽ വിദേശ രാജ്യങ്ങളിൽ കൂടുതലാണ്, ഇവരെ മുന്നിൽകണ്ടുകൊണ്ടാണ് ഗൂഗിൾ മാപ്പ് പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യമുള്ള സ്ഥലങ്ങളും ഇനിമുതൽ ഗൂഗിൾ മാപ്പിൽ ചേർക്കാം, ഇവി ചാർജിങ് ഫീച്ചർ ഗൂഗിൾ മാപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് വേർഷനുകളിൽ ലഭ്യമാണ്. ചാർജ് ചെയുന്ന സ്റ്റേഷനിലെ സാങ്കേതിക സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭിക്കും.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this