facebook pixel
chevron_right Top
transparent
മാര്‍ക്സിസ്റ്റ് കപട ഭക്തര്‍ ശബരിമല കീഴടക്കാന്‍ ശ്രമമെന്ന് ബിജെപി
മാര്‍ക്സിസ്റ്റ് കപട ഭക്തര്‍ ശബരിമല കീഴടക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് എം.എസ്.കുമാര്‍. പാര്‍ട്ടി ചാവേറുകളെ സന്നിധാനത്ത് വിന്യസിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിലൂടെ കേരളത്തെ കലാപഭൂമിയാക്കി യുദ്ധക്കളമാക്കാനുള്ള നീക്കമാണ് സിപിഎമ്മിനുള്ളത്. ഒരു യുവതിയെ എങ്കിലും സന്നിധാനത്ത് കയറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോട്ടയത്തു നിന്നും കാണാതായ ജെസ്നയെ കണ്ടെത്താന്‍ മാസങ്ങളായിട്ടും പോലീസിന് സാധിക്കുന്നില്ല. എ.ടി.എമ്മുകള്‍ കവര്‍ന്ന് കോടികള്‍ കൊള്ളയടിക്കുന്നു. ഇതൊന്നും കണ്ടെത്താന്‍ പോലീസിന് സമയമില്ല. എന്നാല്‍ സമൂഹത്തില്‍ സദാചാരം ലംഘനം നടത്തുന്ന ആക്ടിവിസ്റ്റുകളെ ഇരുന്നൂറിലധികം പോലീസുകാരുടെ അകമ്പടിയോടെ മലചവിട്ടിപ്പിക്കുവാനാണ് പോലീസിനും സര്‍ക്കാരിനും താല്‍പ്പര്യമെന്ന് എം.എസ്.കുമാര്‍ പറഞ്ഞു. അതീവ രഹസ്യമായി സുക്ഷിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ വരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തുന്നു.
ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ്; അഭിനന്ദിച്ച പ്രമുഖയെ കടന്നാക്രമിച്ച് നടിമാര്‍, എങ്ങനെ തോന്നി...
ദിവസങ്ങള്‍ക്ക് മുമ്പാണ് നടി കാവ്യാമാധവന് പെണ്‍കുഞ്ഞ് പിറന്നത്. കാവ്യയെയും ഭര്‍ത്താവ് ദിലീപിനെയും അഭിനന്ദിച്ച് പ്രമുഖ സിനിമാ മാധ്യമ പ്രവര്‍ത്തക ശ്രീദേവി ശ്രീധര്‍ ട്വിറ്ററില്‍ കുറിപ്പിട്ടു. സ്വാഭാവികമായ നടപടിയായിരുന്നെങ്കിലും കടുത്ത വിമര്‍ശമാണ് ഇതിനെതിരെ ഉയര്‍ന്നത്. തെന്നിന്ത്യന്‍ നടിമാര്‍ തന്നെയാണ് രംഗത്തുവന്നത്. ദിലീപ് പ്രതിയായ കൊച്ചിയിലെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയായിരുന്നു തെന്നിന്ത്യന്‍ നടിമാരുടെ പ്രതികരണം. ശ്രീദേവിയുടെ ട്വീറ്റിന് താഴെയാണ് നടിമാരായ റായ് ലക്ഷ്മി, ലക്ഷ്മി മഞ്ജു, തപ്‌സി പന്നു, ശ്രീയ സരണ്‍, രാകുല്‍ പ്രീത് എന്നിവര്‍ രംഗത്തുവന്നത്.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് ബിജെപി സംഘം; അറസ്റ്റ് ചെയ്തു നീക്കി
നിലയ്ക്കൽ∙ നിരോധനാജ്ഞ ലംഘിച്ചെത്തിയ ബിജെപി നേതാക്കളെ നിലയ്ക്കലിൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും സെക്രട്ടറി ജെ.ആര്‍.പത്മകുമാറും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് വിവിധ വാഹനങ്ങളിലായി ഇവരെത്തിയത്. നിലയ്ക്കലിൽ എത്തി ശരണംവിളികളോടെ പുറത്തിറങ്ങി. പിന്നീട് പ്രസംഗം നടത്തിയപ്പോഴാണു ബിജെപി നേതാക്കളാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്. ഇവർ റോഡിലിറങ്ങി മുദ്രാവാക്യവും മുഴക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച പ്രവർത്തകരും പ്രകടനം നടത്തിയിരുന്നു. റോഡിൽ കുത്തിയിരുന്ന 7 പേരെ അന്ന് അറസ്റ്റ് ചെയ്തു. നിലയ്ക്കലിനുപുറമേ പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലും ശബരിമല നടയടയ്ക്കും വരെ നിരോധനാജ്ഞ (സെക്‌ഷൻ 144) പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നു വാഹനങ്ങളിലെല്ലാം പൊലീസ് പരിശോധന തുടരുന്നു. അതിനിടെയാണ് തീർഥാടക വേഷത്തിലെത്തി ബിജെപി നേതാക്കൾ നിരോധനാജ്‍ഞ ലംഘിച്ചത്.
എനിക്ക് 56 വയസായി, നിരീശ്വരവാദി, ശബരിമലയില്‍ കയറാമോ ; ചോദ്യവുമായി തസ്ലീമ നസ്രീന്‍
ശബരിമലയില്‍ തനിക്ക് പ്രവേശിക്കാനാകുമോ എന്ന ചോദ്യവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍. എനിക്ക് 56 വയസായി, ശബരിമലയില്‍ പ്രവേശിക്കാനാകുമോ? ശബരിമിലയിലെ യുവതീ പ്രവ്ശന വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് തസ്ലീമയുടെ ട്വീറ്റ്. ശബരിമയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വധി പുറപ്പെടുവിച്ചെങ്കിലും ഭക്തകുടെ പ്രതിഷേധത്തെത്തുടര്‍ന്ന് യുവതികള്‍ക്ക് ഇതുവരെ സന്ദര്‍ശനം നടത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമ, കവിത എന്നീ ആക്ടിവിസ്റ്റുകള്‍ സന്നിധാനത്ത് എത്താനുള്ള ശ്രമം ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. മതതീവ്രവാദികളുടെ വധഭീഷണി കാരണം ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലും യു.എസിലും യൂറോപ്പിലുമായി താമസിക്കുകയാണ് തസ്ലീമ നസ്രീന്‍. അവരുടെ നോവലുകള്‍, പ്രത്യേകിച്ച ലജ്ജ, ബംഗ്ലാദേശില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ചരിത്രം സൃഷ്ടിക്കാന്‍ ഇറങ്ങിയ ദളിത് യുവതി മഞ്ജുവിന് പോലീസ് സുരക്ഷനല്‍കില്ല; കേസുണ്ടെന്ന് വിശദീകരണം
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ മറ്റൊരു യുവതി കൂടി രംഗത്ത്. കേരള ദളിത് മഹിള ഫെഡറേഷന്‍ നേതാവ് കൂടിയായ എസ്പി മഞ്ജുവാണ് പമ്പയില്‍ എത്തിയത്. എന്നാല്‍ മഞ്ജുവിന്‍റെ പശ്ചാത്തല പരിശോധനയ്ക്ക് ശേഷം ശബരിമല പ്രവേശനത്തിന് പോലീസ് പ്രത്യേക സുരക്ഷ നിഷേധിക്കുകയായിരുന്നു. 12 ക്രിമിനല്‍ കേസുകള്‍ മഞ്ജുവിന് എതിരെ ഉണ്ട് എന്ന് പറഞ്ഞാണ് പ്രത്യേക നിഷേധിച്ചത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. നിലിവലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭക്തയായിട്ടാണ് താന്‍ എത്തിയിരിക്കുന്നത് എന്നും പിന്‍മാറാന്‍ തയ്യാറല്ലെന്നും മഞ്ജു അറിയിച്ചിരുന്നു. ഇതോടെ മഞ്ജുവിന് സുരക്ഷയൊരുക്കാന്‍ പോലീസ് തയ്യാറാവുകയായിരുന്നു.
മഞ്ജുവിന്റെ മല കയറ്റം ഇന്ന് ഉണ്ടാവില്ല
കനത്ത മഴയെ തുടര്‍ന്ന് മലകയറാന്‍ മഞ്ജുവിന് കഴിഞ്ഞില്ല. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് മഞ്ജുവിനെ ഇന്ന് സന്നിധാനത്തേയ്ക്ക് കൊണ്ടു പോവാതിരുന്നത്. മലകയറാനുള്ള യുവതിയുടെ നീക്കത്തിനെതിരെ പമ്പയില്‍ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധംമുയര്‍ത്തിയിരുന്നു. പ്രതിഷേധത്തില്‍ നിന്നും പിന്നോട്ട് ഇല്ല എന്നും സമരക്കാര്‍ അറിയിച്ചു. ഇതുമൂലം യുവതിക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനിക്കുകയും ചെയ്തു. അതേസമയം, വലിയ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചു. പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മലകയറണം എന്ന തീരുമാനത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുകയായിരുന്നു. താന്‍ വ്രതം എടുത്തുവന്ന വിശ്വാസിയാണെന്നും സന്നിധാനത്ത് എത്തി അയ്യപ്പദര്‍ശനം നടത്തണമെന്നും മഞ്ജു ആവര്‍ത്തിച്ചു. അതോടെ സുരക്ഷ ഒരുക്കുകയല്ലാതെ പൊലീസിന് മറ്റ് മാര്‍ഗ്ഗമില്ലാതെയായി. ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്.
ജമ്മു കശ്മീര്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന് മുന്നേറ്റം, തിരിച്ചടിയേറ്റ് ബിജെപി
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മാസം എട്ടിനായിരുന്നു ജമ്മുകശ്മീരില്‍ തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പ് നടന്നത്. വിഘടനവാദികളുടേയും തീവ്രവാദികളുടേയും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു പ്രധാനമായും മത്സരം നടന്നത്. എതിരില്ലാത്തതിനാല്‍ ചില സീറ്റുകളില്‍ ബിജെപി നേരത്തെ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
ശബരിമലയിലേക്ക് എത്തിയ സുഹാസിനി രാജ് യെച്ചൂരിക്കൊപ്പം, ചിത്രം പ്രചരിക്കുന്നു, സത്യം ഇതാണ്
ശബരിമലയില്‍ കയറാന്‍ ശ്രമിച്ച് ഒടുവില്‍ വന്‍ പ്രതിഷേധം മൂലം ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനും സഹപ്രവര്‍ത്തകനും പിന്‍മാറേണ്ടതായി വന്നിരുന്നു. പോലീസ് കനത്ത സുരക്ഷയൊരുക്കി സുഹാസിനിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സുഹാസിനി രാജ് പിന്മാറുകയായിരുന്നു. അതിന് പിന്നാലെ സുഹാസിനി രാജിന് കമ്മ്യൂണിസ്റ്റ് ബന്ധം എന്ന തരത്തില്‍ വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ അഴിച്ച് വിട്ടിരിക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം സുഹാസിനി രാജ് എന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. ഇതാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍. റിപ്പോര്‍ട്ടറുമായി കെട്ടിപ്പിടിച്ച് നില്‍ക്കുന്ന നേതാവിനേയും കാണുക. സുഹാസിനി രാജിന്റെ ദൗത്യം എന്താണെന്ന് മനസ്സിലായോ എന്ന വാക്കുകളോട് കൂടിയാണ് ചിത്രം പ്രചരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ ചിത്രത്തില്‍ സീതാറാം യെച്ചൂരിക്കൊപ്പമുള്ള വ്യക്തി സുഹാസിനി രാജല്ല.
അമ്മയെ വെട്ടിലാക്കി ഇടവേള ബാബുവും.. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി പുറത്ത്!
താരസംഘടയ്ക്ക് ഏറെ വേണ്ടപ്പെട്ട നടന്‍ ദിലീപിനെ സംരക്ഷിച്ച് നിര്‍ത്താനുളള എല്ലാ ശ്രമങ്ങളും തുടക്കം മുതലേ നടത്തുന്നുണ്ടായിരുന്നു അമ്മ. ഒടുവില്‍ ഡബ്ല്യൂസിസി ഉയര്‍ത്തിയ സമ്മര്‍ദം മൂലമാണ് ഗത്യന്തരമില്ലാതെ ദിലീപില്‍ നിന്നും രാജി ചോദിച്ച് വാങ്ങേണ്ടി വന്നത്. ദിലീപിന്റെ രാജിക്കാര്യം പറയാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസിയോടുളള അതൃപ്തി അമ്മ നേതൃത്വം പരസ്യമാക്കുകയും ചെയ്തു. ഡബ്ല്യൂസിസിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം സിദ്ദിഖും കെപിഎസി ലളിതയും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ വനിതാ കൂട്ടായ്മയെ കടന്നാക്രമിച്ചിരുന്നു. അവസരങ്ങള്‍ ഇല്ലാതാക്കുന്നു നടിയുടെ പരാതി അടക്കം സിദ്ദിഖ് അന്ന് ചിരിച്ച് തള്ളി. പിന്നാലെയാണ് നടിയുടെ കേസില്‍ സിദ്ദിഖിന്റെ മൊഴി പുറത്ത് വന്നത്. സിദ്ദിഖിന് കിട്ടിയ അതേ പണി തന്നെ കിട്ടിയിരിക്കുകയാണ് ഇടവേള ബാബുവിനും.
എസ്.സി എസ് ടി പീഡന നിരോധനം ഭയന്ന് പ്രതിഷേധക്കാർ. മഞ്ജുവിനെ തടഞ്ഞാൽ അകത്താകും
ശബരിമലയിലേക്ക് കയറാന്‍ തയ്യാറായി എത്തിയിരിക്കുന്ന എസ്.പി മഞ്ജുവിനെ തടുന്നവര്‍ക്ക് കൂടുതല്‍ ഗുരുതര കുറ്റങ്ങളാകും ചുമത്തുക. മഞ്ജു ഒരു ദലിത് വനിതയായതിനാല്‍ പട്ടികജാതി പീഡിന നിരോധന നിമപ്രകാരമുള്ള കുറ്റങ്ങളും തടയാനെത്തുന്നവരുടെ മേല്‍ ചുമത്തേണ്ടിവരും. വളരെ ഗുരുതര പ്രശ്‌നമാണ് പ്രതിഷേധിക്കുന്നവര്‍ക്ക് നേരിടേണ്ടിവരിക. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമാണ് എസ്.പി മഞ്ജു. ദലിതരുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്നതിനെതിരെയുള്ള നിയമങ്ങളുടെ പരിരക്ഷ കൂടിയാണ് മഞ്ജുവിന് ലഭിക്കുന്നത്. ഇതിനാല്‍ തന്നെ മല കയറാനുള്ള മഞ്ജുവിന്റെ തീരുമാനത്തിന് ബലം നല്‍കുന്ന ഘടകങ്ങള്‍ കൂടുതലാണ്. കേരളത്തില്‍ ആകെ വേരോട്ടമുള്ള സംഘടനയാണ് ദലിത് മഹിള ഫെഡറേഷന്‍. ഐജിമാരായ മനോജ് എബ്രാഹം, എസ്.ശ്രീജിത്ത്, എഡിജിപി അനില്‍ കാന്ത് എന്നിവര്‍ പമ്പയിലെത്തിയിട്ടുണ്ട്. ഇവര്‍ മഞ്ജുവുമായി ചര്‍ച്ച നടത്തുകയാണ്. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കാന്‍ ചാത്തന്നൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുഎഇ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; വിസാ പരിഷ്‌കാരം ഞായറാഴ്ച മുതല്‍, അറിയേണ്ട കാര്യങ്ങള്‍
ഞായറാഴ്ച മുതല്‍ വന്‍ വിസാ പരിഷ്‌കാരത്തിനാണ് യുഎഇ ഭരണകൂടം തുടക്കമിടുന്നത്. പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍ നല്‍കുന്നതാണ് പരിഷ്‌കാരം. വിസിറ്റിങ് വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യംവിട്ടു പോകണമെന്ന നിബന്ധന ഒഴിവാക്കി. ഭര്‍ത്താവ് മരിച്ചവര്‍ക്കും അവരുടെ മക്കള്‍ക്കും പുതിയ വിസാ പരിഷ്‌കാരം ഇളവുകള്‍ നല്‍കുന്നു. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാല്‍ രണ്ടുതവണ പുതുക്കി നല്‍കാനും സാധിക്കും. ജോലി തേടുന്നവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന പരിഷ്‌കാരങ്ങളാണ് ഞായറാഴ്ച മുതല്‍ യുഎഇയില്‍ നടപ്പാകുന്നത്. സൗദി ഒടുവില്‍ സമ്മതിച്ചു; ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു, ദുരൂഹത ബാക്കി, കൂട്ട അറസ്റ്റ്.
ബിജെപിക്ക് ഊർജം കൊടുക്കുകയാണ് സിപിഎം ലക്ഷ്യം: കെ.മുരളീധരന്‍
തിരുവനന്തപുരം∙ കേരളത്തിൽ ബിജെപിക്ക് ഊർജം കൊടുക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നു കെപിസിസി പ്രചാരണസമിതി അധ്യക്ഷൻ കെ.മുരളീധരന്‍. ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണ്. തന്ത്രിയുടെ നിലപാടിനെ ബോർഡംഗം വിമർശിച്ചതു ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തേ, ശബരിമലയിൽ യുവതികൾക്ക് പൊലീസ് വേഷം നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചിരുന്നു. ശബരിമലയിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശബ്ദം കേട്ട് പ്രണയിച്ചു; ഒടുവില്‍ നേരിട്ട് കണ്ടപ്പോള്‍!
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല എന്നൊക്കെ പറയുമ്പോലെയാണ് ചിലരുടെ പ്രായവും ശബ്ദവും. പ്രായം എത്ര കൂടിയാലും കൗമാരപ്രായത്തിലാണോ എന്ന് തോന്നിപ്പിക്കുന്ന ശബ്ദം സ്വന്തമായുള്ള വ്യക്തികളുണ്ട്. അത്തരമൊരു ശബ്ദത്തെ പ്രണയിച്ച് കുരുക്കിലകപ്പെട്ടിരിക്കുകയാണ് ആസ്സാം സ്വദേശിയായ പതിനഞ്ചുകാരൻ. മൊബൈലിൽ തെറ്റി വിളിച്ച നമ്പറിന്‍റെ അങ്ങേയറ്റത്ത് നിന്ന് മധുരമുള്ളൊരു ശബ്ദം കേട്ടപ്പോൾ ഒന്നും ആലോചിക്കുകയോ ചോദിക്കുകയോ ചെയ്യാതെ പ്രണയിച്ചു തുടങ്ങി. വിളികളുടെ എണ്ണം ദിവസം ചെല്ലുന്തോറും കൂടിക്കൂടി വന്നു. ഒരുമാസം പിന്നിട്ടപ്പോഴേയ്ക്കും പ്രണയം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തി. ഒന്ന് കാണാൻ ധൃതിയായി രണ്ടാൾക്കും. എന്നാല്‍ ഈ സംസാരത്തില്‍ ഒരിക്കല്‍ പോലും ആരാന്നോ എന്താന്നോ ഇരുവരും അന്വേഷിച്ചിട്ടില്ല എന്നതാണ് രസം. എന്തായാലും ഒടുവില്‍ അവര്‍ നേരിട്ട് കാണാന്‍ തന്നെ തീരുമാനിച്ചു.
നടൻ അർജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി യുവ മലയാളി നായിക
തമിഴ് സൂപ്പർ താരം അർജുനെതിരെ മീ ടു വെളിപ്പെടുത്തലുമായി മലയാളിയായ യുവ നടി. 2017ൽ പുറത്തിറങ്ങിയ നിപുണൻ എന്ന ചിത്രത്തിൽ അർജുനൊപ്പം അഭിനയിച്ച മലയാളിയായ ശ്രുതി ഹരിഹരനാണ് ആരോപണം ഉന്നയിക്കുന്നത്. ചിത്രീകരണത്തിനിടെ അർജുനിൽ നിന്നും ഉണ്ടായ മോശം അനുഭവം ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രുതി പങ്കുവയ്ക്കുന്നത്. അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് നിപുണൻ. പത്ത് അമ്പതോളം പേരുടെ മുമ്പിൽവെച്ചാണ് അർജുൻ മോശമായി പെരുമാറിയത്. മീ ടു ക്യാംപെയിനിലൂടെ തങ്ങൾക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞവരെ അഭിനന്ദിക്കുകയും ചെയ്യുകയാണ് ശ്രുതി. ശ്രുതി ഹരിഹരന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; സുപ്രീം കോടതിയല്ല ഏത് കോടതി പറഞ്ഞാലും പതിനെട്ടാംപടി ചവിട്ടിക്കില്ല, രഹ്ന മാവോയിസ്റ്റ്- കെ സുരേന്ദ്രൻ. രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍.
എന്റെ വസ്ത്രം അയാള്‍ ഊരിയെറിഞ്ഞു... ബോളിവുഡ് സംഗീത സംവിധായകനെതിരെ മീ ടു വെളിപ്പെടുത്തല്‍!!
ബോളിവുഡില്‍ തനുശ്രീ ദത്ത ഉയര്‍ത്തി മീ ടു കൊടുങ്കാറ്റ് ആളിക്കത്തുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ അനു മാലിക്കിനെതിരെയാണ് ആരോപണങ്ങളുടെ വിരല്‍ നീളുന്നത്. അനു മാലിക്ക് പീഡിപ്പിച്ചു എന്നാണ് ഗായികയുടെ വെളിപ്പെടുത്തല്‍. നേരത്തെ ഗായകരായ സോനാ മോഹപത്രയും ശ്വേത പണ്ഡിറ്റും അനു മാലിക്ക് പീഡന വീരനാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ബോളിവുഡിലെ പ്രമുഖര്‍ നിത്യേന മീ ടു വെളിപ്പെടുത്തലില്‍ കുടുങ്ങി കൊണ്ടിരിക്കുകയാണ്. നേരത്തെ ടി സീരീസ് ഉടമ ഭൂഷണ്‍ കുമാര്‍, നടന്‍ വിക്കി കൗശലിന്റെ പിതാവ് ഷാം കൗശല്‍ എന്നിവരും മീ ടു കുരുക്കില്‍ കുടുങ്ങിയിരുന്നു. അനു മാലിക്കിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഗായിക പേര് വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് മോശം അനുഭവങ്ങളുണ്ടായതെന്ന് ഗായിക പറയുന്നു.
ആചാരങ്ങളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കണം; ശബരിമല വിഷയത്തില്‍ രജനീകാന്ത്
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടൻ രജനീകാന്ത്. കാര്‍ത്തിക് സുബ്ബുരാജിന്റെ ചിത്രം പേട്ടയുടെ ചിത്രീകരണത്തിനുശേഷം ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ കാലങ്ങളായി ആചരിച്ചു വരുന്ന ആചാരങ്ങളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. 'സ്ത്രീകള്‍ക്ക് തുല്യാവകാശം വേണം എന്നതില്‍ രണ്ട് അഭിപ്രായമില്ല. എന്നാല്‍ ആരാധനാലയങ്ങളുടെ കാര്യം വരുമ്പോള്‍ ആചാരങ്ങളും ഐതിഹ്യങ്ങളും കണക്കിലെടുക്കണം. എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞുവെന്ന് മാത്രം'- രജനീകാന്ത് പറഞ്ഞു. മീ ടു കാമ്പയിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം പ്രതികരിച്ചു. 'സ്ത്രീകള്‍ക്ക് ഒരുപാട് പിന്തുണ ലഭിക്കുന്ന കാമ്പയിനാണിത്. അത് ആരും ദുരുപയോഗം ചെയ്യരുത്. ശരിയായ രീതിയില്‍ ഉപയോഗിക്കുക.'-രജനീകാന്ത് വ്യക്തമാക്കി. അതേസമയം പാര്‍ട്ടി പ്രഖ്യാപനം നീളുന്നതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ രജനീകാന്ത് തയ്യാറായില്ല.
മഞ്ജു സന്നിധാനത്തേക്ക്; സംരക്ഷണം നല്‍കുമെന്ന് പോലീസ്
ശബരിമല ദര്‍ശനം നടത്താന്‍ പമ്പയിലെത്തിയ കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജുവിന് സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്ന് പോലീസ്. ശനിയാഴ്ച തന്നെ മഞ്ജുവിനെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മഞ്ജു. ഇവര്‍ക്ക് 38 വയസ്സുണ്ടെന്നാണ് സൂചന. ശനിയാഴ്ച മഞ്ജുവടക്കം രണ്ടു യുവതികളാണ് മല കയറാനെത്തിയത്. ഇതില്‍ ഒരാള്‍ പോലീസുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം തിരിച്ചുപോകാന്‍ തയ്യാറായി. എന്നാല്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ മഞ്ജു ഉറച്ചുനില്‍ക്കുകയായിരുന്നു. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിക്കാന്‍ ചാത്തന്നൂര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ശക്തമായ മഴയാണ് സന്നിധാനത്തു പെയ്യുന്നത്. വെള്ളിയാഴ്ച ആന്ധ്രയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും മലയാളി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും ക്ഷേത്രദര്‍ശനത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ നടപ്പന്തലില്‍ വരെയാണ് ഇവര്‍ക്ക് പോകാനായത്. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.
മാലമോഷ്ടാക്കളെ പിടികൂടുന്നതിനിടയില്‍ പതിനഞ്ചുകാരന് വെടിയേറ്റു
മാലമോഷ്ടാക്കളെ തടയാനുള്ള ശ്രമത്തിനിടെ പതിനഞ്ചുകാരന് വെടിയേറ്റു. ജമ്മു കശ്മീരിലെ ഷാലിമാര്‍ ബാഗിന് സമീപം ശനിയാഴ്ച രാവിലെ 7.30നാണ് സംഭവം. ഇളനീർ വില്‍പ്പന നടത്തികൊണ്ടിരിക്കുകയായിരുന്നു രോഹിത്. ബൈക്കില്‍ എത്തിയ മോഷ്ടാക്കളുടെ സംഘം രോഹിത്തിന്റെ തൊട്ടടുത്ത് നിന്ന വ്യക്തിയുടെ മാല തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് കണ്ട രോഹിത് ഇവരെ പിടികൂടാന്‍ ഇവരുടെ ബൈക്കിലേക്ക് എടുത്ത് ചാടുകയും തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ മോഷ്ടാക്കളുമായി സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അടിപിടിക്കിടെ മോഷ്ടക്കളില്‍ ഒരാള്‍ രോഹിത്തിന്റെ തോളിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ രോഹിത്തിനെ അടുത്തുള്ള ഫോര്‍ട്ടീസ് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് സഫ്ദര്‍ജങ്ങ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രോഹിത്ത് അപകടനില തരണം ചെയ്തുവെന്ന് പോലീസ് അറിയിച്ചു.ഷാലിമാര്‍ പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Want to stay updated ?

x

Download our Android app and stay updated with the latest happenings!!!


90K+ people are using this